ആലപ്പുഴ നഗരസഭയുള്‍പ്പടെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പരിശോധന നിരക്ക് 15 ശതമാനത്തിനു മുകളില്‍
ആലപ്പുഴ: ജില്ലയില്‍ 14 തദ്ദേശസ്ഥാപനങ്ങളില്‍ കോവിഡ് പരിശോധന പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍.) 15 ശതമാനത്തിന് മുകളില്‍. ജൂണ്‍ രണ്ട് മുതല്‍ ജൂണ്‍ എട്ട് വരെയുള്ള ഏഴുദിവസത്തെ കണക്കുകള്‍ പ്രകാരമാണിത്. പട്ടണക്കാട് പഞ്ചായത്തിലാണ് ഏറ്റവും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ളത്- 29.46 ശതമാനം. ഒരാഴ്ചയ്ക്കിടെ 577 പേരെ പരിശോധിച്ചപ്പോള്‍ 170 പേര്‍ കോവിഡ് പോസിറ്റീവായി. ആലപ്പുഴ നഗരസഭയില്‍ 15.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഒരാഴ്ചയ്ക്കിടെ 5456 പേരെ പരിശോധിച്ചപ്പോള്‍ 841 പേര്‍ കോവിഡ് പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന മറ്റു തദ്ദേശ സ്ഥാപനങ്ങള്‍: പുളിങ്കുന്ന് (20.59), ചേന്നം പള്ളിപ്പുറം (20.43), കൃഷ്ണപുരം (18.86), മാരാരിക്കുളം തെക്ക് (17.22), ചെറിയനാട് (16.55), മാന്നാര്‍ (16.51), ചേര്‍ത്തല (16.50), തണ്ണീര്‍മുക്കം (16.46), തഴക്കര (16.46), മുതുകുളം (15.85), കായംകുളം മുനിസിപ്പാലിറ്റി (15.57), പുന്നപ്ര വടക്ക് (15.22), ഭരണിക്കാവ് (14.55).
അതേസമയം കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ഗ്രാമപഞ്ചായത്തുകള്‍ കോവിഡ് പരിശോധനയുടെ എണ്ണം കൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15 ശതമാനത്തില്‍ കൂടുതലുള്ള 16 ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവരുമായി നടത്തിയ യോഗത്തിലായിരുന്നു നിര്‍ദേശം.
കോവിഡ് ബാധിക്കുന്നവര്‍ക്ക് വീടുകളില്‍ താമസ സൗകര്യം ഇല്ലെങ്കില്‍ അവരെ ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റണം. വീടുകളില്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്ളവര്‍, തീര മേഖലയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ കോവിഡ് പോസിറ്റീവായാല്‍ നിര്‍ബന്ധമായും ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിര്‍ദ്ദേശിച്ചു.
Recommended Video
ഗൃഹവാസ പരിചരണ കേന്ദ്രങ്ങള്‍ ഇനിയും ആരംഭിക്കാത്ത ഗ്രാമപഞ്ചായത്തുകള്‍ ഉടന്‍തന്നെ ഗൃഹവാസ പരിചരണ കേന്ദ്രങ്ങള്‍ ആരംഭിക്കണം. സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവരും, പോസിറ്റീവ് ആയവരും വീടുകളില്‍ തന്നെ കഴിയുന്നുണ്ടെന്ന് പഞ്ചായത്തുകള്‍ ഉറപ്പാക്കണം. നിയന്ത്രിത മേഖല പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരും പോലീസും കൂടുതല്‍ ശ്രദ്ധ ചെലുത്തണം. നിയന്ത്രിത മേഖല പ്രദേശങ്ങളില്‍ നിന്നും ആരും പുറത്തിറങ്ങുന്നില്ല എന്നും അവിടേക്ക് പുറത്ത് നിന്നും ആരും പ്രവേശിക്കുന്നില്ല എന്നും ഉറപ്പാക്കണം.












Click it and Unblock the Notifications