കോടികളുടെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; ആലപ്പുഴയിൽ വ്യത്യസ്‌ത കേസുകളിലായി രണ്ട് യുവാക്കൾ അറസ്‌റ്റിൽ
ആലപ്പുഴ: ഓൺലൈൻ ട്രേഡിംഗിന്റെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കൾ അറസ്‌റ്റിൽ. രണ്ട് വ്യത്യസ്‌ത സൈബർ കേസുകളിലായാണ് രണ്ട് പേർ പിടിയിലായത്. കോഴിക്കോട് താമരശ്ശേരി കരുവൻപൊയിൽ കൊടുവള്ളി പടിഞ്ഞാറെ തൊടിയിൽ വീട്ടിൽ മുഹമ്മദ് മിസ്‌ഫിർ (20) കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത് മുണ്ടോട്ട് പൊയിൽ വീട്ടിൽ ജാബിർ (19) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
മാന്നാറിലെ മുതിർന്ന പൗരന് 2.67 കോടി രൂപ നഷ്‌ടപ്പെട്ട സംഭവത്തിലാണ് മിസ്‌ഫിർ അറസ്‌റ്റിലായത്. കഴിഞ്ഞ ഡിസംബർ മുതൽ ഈ വർഷം ജനുവരി 20 വരെയുള്ള കാലയളവിൽ ആകെ 32 ഇടപാടുകളിലായാണ് 2.67 കോടി രൂപയോളം യുവാവ് തട്ടിയെടുത്തത് എന്നാണ് പരാതി. പ്രതിയെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി, പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.

കേസിൽ നടക്കുന്ന ഏഴാമത്തെ അറസ്‌റ്റാണിത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ ഇതുവരെ ആറോളം പ്രതികൾ പിടിയിലായിരുന്നു. വളരെ ആസൂത്രിതമായാണ് ഇവർ കൃത്യം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്.
വെൺമണിയിലെ യുവാവിന് 1.3 കോടി നഷ്‌ടപ്പെട്ട സംഭവത്തിലാണ് ജാബിറിന്റെ അറസ്‌റ്റ്.ഓൺലൈൻ ട്രേഡിംഗ് കമ്പനിയിൽ അക്കൗണ്ട് തുടങ്ങി പണം അടച്ചാൽ 30 ഓർഡറുകൾ സ്വന്തം അക്കൗണ്ടിലെ കാർട്ടിലേക്കു മാറ്റി റിവ്യൂ നൽകിയാൽ വരുമാനം നേടാമെന്നാണ് ഇയാൾ യുവാവിനെ വിശ്വസിപ്പിച്ചത്. പിന്നീട് പലതവണയായി ഒന്നേകാൽ കോടി രൂപയിൽ അധികം തട്ടിയെടുക്കുകയായിരുന്നു.
ജൂൺ 19 മുതലുള്ള 10 ദിവസങ്ങളിലായി 1,30,25,000 രൂപയോളമാണ് യുവാവ് ലാഭം പ്രതീക്ഷിച്ച് നിക്ഷേപിച്ചത്. തട്ടിപ്പ് മനസിലായതോടെ ഇയാൾ പോലീസ് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെൺമണി പോലീസ് ജാബിറാണ് പ്രതിയെന്ന് കണ്ടെത്തിയത്. ഇതോടെ ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
അതിനിടെ, ആലപ്പുഴയിൽ എസ്‌ഐയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ സംഭവവും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തിരുന്നു. മാരാരിക്കുളം സ്വദേശിനിയുടെ കൈയിൽ നിന്നുമാണ് 70,000 തട്ടിയെടുത്തത്. ഫർണിച്ചർ വിൽപ്പനയുടെ പേരിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തിൽ മണ്ണഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications