ആലപ്പുഴയില്‍ കിടപ്പുരോഗികള്‍ക്കായി കൊവിഡ് വാക്‌സിനേഷന്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
ആലപ്പുഴ: കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കിടപ്പുരോഗികള്‍ക്കായി സഞ്ചരിക്കുന്ന കോവിഡ് വാക്‌സിനേഷന്‍ യൂണിറ്റിന്റെ ഫ്‌ലാഗ് ഓഫ് എ എം ആരിഫ് എം പി ജനറല്‍ ആശുപത്രിയില്‍ നിര്‍വഹിച്ചു. മൊബൈല്‍ യൂണിറ്റില്‍ ഡോക്ടര്‍, നഴ്‌സുമാര്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, വിവരശേഖരണത്തിനും മറ്റും ഉള്ള ഉദ്യോഗസ്ഥര്‍,ടെക്‌നീഷ്യന്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അഞ്ചു ആംബുലന്‍സുകളിലായി വാക്‌സിനെടുക്കാന്‍ പോകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികള്‍ക്ക് വാക്‌സിന്‍ നല്‍കി അര മണിക്കൂര്‍ കാത്തിരുന്നു പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തിയിട്ടെ അടുത്ത വാക്‌സിനേഷന്‍ നടത്തു. 5 യൂണിറ്റുകളാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്.
ജില്ലയില്‍ കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകുക എന്ന ലക്ഷ്യത്തോടെ പാലമേല്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന അതിജീവനം പദ്ധതിയുടെ ഭാഗമായി ആദിക്കാട്ട്കുളങ്ങര പതിനൊന്നാം വാര്‍ഡിലെ എല്ലാ വീടുകളിലും ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിച്ചു നല്‍കി. കിറ്റുകളുടെ വിതരണോദ്ഘാടനം പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് നിര്‍വഹിച്ചു.
പതിനൊന്നാം വാര്‍ഡ് അംഗം ഐഷബീവിയുടെ നേതൃത്വത്തില്‍ 2500 കിലോ അരി ശേഖരിച്ചാണ് കിറ്റുകളിലാക്കി നല്‍കിയത്. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് ബാധിതരായ വീടുകളില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ നേരത്തെ വിതരണം ചെയ്തിരുന്നു.
Recommended Video
ആകാശത്ത് കൗതുകക്കാഴ്ചയായി സ്‌ട്രോബറി മൂണ്‍- ചിത്രങ്ങള്‍
അതേസമയം ജില്ലയില്‍ 766 പേര്‍ക്ക് കോവിഡ് ഇന്ന് സ്ഥിരീകരിച്ചു. 820 പേര്‍ രോഗമുക്തരായി. 9.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 756 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എട്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ആകെ 186827 പേര്‍ രോഗമുക്തരായി. 8359 പേര്‍ ചികിത്സയിലുണ്ട്. 243 പേര്‍ കോവിഡ് ആശുപത്രികളിലും 1435 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5481 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്.
അതീവ ഗ്ലാമറസായി വീണ്ടും സോഫിയ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ












Click it and Unblock the Notifications