കുട്ടികളുടെ കളക്ടര്‍ മാമന്‍ പടിയിറങ്ങി, അവസാനം ഒപ്പുവച്ച ഫയലും കുട്ടികളുടേത്; ജനകീയ കളക്ടര്‍

ആലപ്പുഴ: ഏഴ് മാസത്തെ സേവനത്തിന് ശേഷം ആലപ്പുഴയുടെ ജനകീയ കളക്ടറെന്ന വിശേഷണം സ്വന്തമാക്കി കൃഷ്ണതേജ ഐ എ എസ് പടിയിറങ്ങി. കൊവിഡില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട ആറ് കുട്ടികള്‍ക്ക് വീടൊരുക്കാനുള്ള കരാറില്‍ ഒപ്പിട്ടാണ് കൃഷ്ണ തേജ കളക്ട്രേറ്റില്‍ നിന്നും പടിയിറങ്ങിയത്. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ആറ് കുട്ടികളും പങ്കെടുത്തു. ആറ് മാസത്തിനുള്ളില്‍ വീട് വച്ചു നല്‍കുമെന്നും കുട്ടികള്‍ക്ക് കളക്ടര്‍ ഉറപ്പ് നല്‍കി.
കോവിഡ് സമയത്ത് രക്ഷകര്‍ത്താക്കളെ നഷ്ടപെട്ട ആറ് മക്കള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പിലൂടെ ആറ് വീടുകള്‍ നല്‍കിയിട്ടാണ് ഇന്ന് ഞാന്‍ ആലപ്പുഴയില്‍ നിന്നും മടങ്ങുന്നതെന്ന് കൃഷ്ണതേജ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. ഞാനിവിടെ ആലപ്പുഴയില്‍ കളക്ടറായി ചുമതല ഏറ്റെടുത്ത ഉടന്‍ ആദ്യമായി ഒപ്പ് വെച്ച ഉത്തരവും എന്റെ പ്രിയപ്പെട്ട കൊച്ചു കുട്ടികള്‍ക്ക് വേണ്ടിയുള്ളതായിരുന്നല്ലോ. ആലപ്പുഴയില്‍ നിന്നും ചുമതല ഒഴിയുമ്പോള്‍ അവസാനമായി ചെയ്ത പ്രവൃത്തിയും എനിക്ക് ഏറെ പ്രിയപ്പെട്ട മക്കള്‍ക്ക് വേണ്ടി തന്നെയാണ്.
വീആര്‍ ഫോര്‍ ആലപ്പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ഈ ആറു മക്കള്‍ക്കും വീട് നിര്‍മിച്ചു നല്‍കുന്നത്. ആറ് മാസത്തിനുള്ളില്‍ ഈ മക്കള്‍ക്കെല്ലാം പുതിയ വീട്ടിലേക്ക് സന്തോഷത്തോടെ താമസം മാറാം. കഴിഞ്ഞ ഏഴരമാസക്കാലം നിങ്ങളെല്ലാവരും നല്‍കിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്‌നേഹത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണെന്നും കളക്ടര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ചായ പ്രേമികളെ ഇതിലേ....; പരിചയപ്പെടാം രുചിയേറിയ വ്യത്യസ്തമായ ചായകള്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കളക്ടറെ കണ്ട് ഉപഹാരം അര്‍പ്പിക്കുന്നതിനും ആശംസയര്‍പ്പിക്കുന്നതിനും നിരവധി പേരാണ് എത്തിയത്. കഴിഞ്ഞ ദിവസം ചായ വിതരണം ചെയ്യുന്ന പിതാവിന് കൂട്ടുവന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തനിക്ക് ലഭിച്ച സ്വീറ്റ്‌സ് ബോക്‌സ് കളക്ടര്‍ കൈമാറി. കുട്ടികള്‍ അടക്കമുള്ളവരാണ് കളക്ടറെ കണ്ട് സമ്മാനങ്ങള്‍ നല്‍കാന്‍ എത്തിയത്.
സബ് കളക്ടറായും കളക്ടറായും ജോലി ചെയ്ത ആലപ്പുഴ തന്റെ ജന്മാനാടാണെന്ന് കളക്ടര്‍ പറഞ്ഞതോടെ വേദിയില്‍ കയ്യടിയും കരഘോഷവും തുടങ്ങി. വൈകീട്ട് നാലരയ്ക്ക് ഉറങ്ങാനിരുന്ന കളക്ടര്‍ എല്ലാ പരിപാടിയും കഴിഞ്ഞ് കളക്ട്രേറ്റ് വിട്ടത് ആറ് മണിയോടെ. എ ഡി എം സന്തോഷ് കുമാറിന് മധുരം നല്‍കിയാണ് അദ്ദേഹം അധികാരം കൈമാറിയത്. ജില്ലയുടെ 56ാം കളക്ടറായി ഹരിത വി കുമാര്‍ 23ന് ചുമതലയേല്‍ക്കും.












Click it and Unblock the Notifications