മൂന്നര ലക്ഷം രൂപയുടെ എംഡിഎംഎ; ആലപ്പുഴയില്‍ യുവ മിഥുനങ്ങള്‍ അറസ്റ്റില്‍, വന്‍ മയക്കുമരുന്ന് വേട്ട
ആലപ്പുഴ: ഒരാഴ്ച മുമ്പ് വീട് വിട്ടിറങ്ങിയ വിദ്യാര്‍ത്ഥിനിയും കാമുകനും എം ഡി എം എയുമായി അറസ്റ്റില്‍. വിപണിയില്‍ മൂന്നര ലക്ഷം രൂപ വിലവരുന്ന 67 ഗ്രാം എം.ഡി.എം.എയുമായി ജില്ല പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിളായ അനീഷ് (24 ), ആര്യ ( 19) എന്നിവരെയാണ് ബുധനാഴ്ച രാവിലെ കായംകുളം ജി ഡി എം ഓഡിറ്റോറിയത്തിന് മുന്‍വശം വച്ച് അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കല്‍നിന്ന് 70 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു. സിന്തറ്റിക് മയക്കുമരുന്ന്ഇനത്തില്‍പെട്ട മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിന്‍ (എം.ഡി.എം.എ), മുംബൈ, ഗോവ എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍ കേരളത്തിലേക്ക് കടത്തുന്നസംഘത്തെകുറിച്ച് ജില്ലാ പൊലീസ് മേധാവി ജി . ജയ്‌ദേവ് ഐ പി എസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നതിന്റെ ഭാഗമായാണ് നര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും, കായംകുളം ഡി വൈ എസ് പി അലക്‌സ് ബേബിയുടെ നേത്യത്വത്തിലുള്ള കായംകുളം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാറൂം സംഘവും ചേര്‍ന്ന് നടത്തിയ വാഹനപരിശോധനയില്‍ ഇവര്‍ പിടിയിലായത്.

അനിഷ് നിലവില്‍ കനകക്കുന്ന് പോലീസ് സ്റ്റേഷനിലെ വധശ്രമ കേസില്‍ പ്രതിയാണ്. ഇപ്പോള്‍ ജാമ്യത്തിലാണ് ഇയാള്‍ . മാസത്തില്‍ രണ്ടോ മുന്നോ തവണ സംസ്ഥാനത്തിന് പുറത്ത് പോയി എം ഡി എം എ വാങ്ങാറുണ്ടെന്നും കായംകുളം ഐക്യ ജംഗ്ഷന്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും, കായംകുളം എം എസ് എം കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുമാണ് മയക്കുമരുന്ന് വില്‍ക്കുന്നതെന്നും ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു .
റെഡ് കാർപ്പറ്റിൽ മലയാളി തിളക്കം; കാൻ ഫിലിം ഫെസ്റ്റിവൽ ചിത്രങ്ങൾ പങ്കുവച്ച് അനഘ, വൈറൽ ചിത്രങ്ങൾ
അനീഷിന്റെ വീടിനടുത്തുള്ള സ്‌കൂളിലാണ് ആര്യ പഠിച്ചിരുന്നത്. ഇവിടെ വച്ച് ഇരുവരും അടുപ്പത്തിലാകുന്നത് . വീട്ടുകാരുടെ എതിര്‍പ്പിനിടയിലും ആര്യ ബന്ധം തുടര്‍ന്നു. കായംകുളത്ത് ആംബുലന്‍സ് ഡ്രൈവറായിരുന്ന അനീഷ് പിന്നീട് സ്വന്തമായി വാഹനം എടുത്ത് സെപ്ടിക് ടാങ്ക് ക്‌ളീനിംഗ് ജോലികള്‍ ചെയ്തുവരികയായിരുന്നു. ഇതിനിടയിലാണ് മയക്കുമരുന്ന് കച്ചവടം നടത്തിവന്നത് . ഇതില്‍ ആര്യയുടെ സഹായം ലഭിച്ചിരുന്നതായി സംശയിക്കുന്നുണ്ട് .
പ്രതികള്‍ക്ക് ഇതിന് വേണ്ടി സാമ്പത്തിക സഹായം നല്‍കിയവരെകുറിച്ചും, പ്രതികള്‍ക്ക് ലഹരിവസ്തുലഭിച്ച ഉറവിടത്തെപറ്റിയും, പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെകുറിച്ചും, പോലീസ്അന്വേഷണം നടത്തിവരികയാണ്, വരുംദിവസങ്ങളിലും ശക്തമായപരിശോധനകള്‍ നടത്തും. പിടികൂടിയ എം ഡി എം എ-ക്ക് വിപണിയില്‍ 3.5 ലക്ഷത്തോളം രൂപ വിലവരും. എസ് ഐ- മാരായ ശ്രീകുമാര്‍ , എസ് ഐ മുരളിധരന്‍ , എസ് സി പി ഒ മാരായ റെജി . അനുപ് , നിസാം, സി പി ഒ മാരായ ജോളി , റെസീന അരുണ്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ ഇല്യാസ് , എ എസ് ഐ മാരായ സന്തോഷ് , ജാക്‌സണ്‍ സി പി ഒ മാരായ ഉല്ലാസ്, ഷാഫി, എബി, സിദ്ദീഖ്, പ്രവീഷ് സി പി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ മയക്കു മരുന്ന് സഹിതം പിടികൂടിയത് .












Click it and Unblock the Notifications