കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവിലെ തിരക്കേറിയ റോഡില്‍ ചീങ്കണ്ണി

  • By Aiswarya
Google Oneindia Malayalam News

ബെംഗളൂരു : ബെംഗളൂരുവിലെ തിരക്കേറിയ റോഡിന് നടുവിലെ കുഴിയില്‍ ഒരു ചീങ്കണ്ണി. ബംഗളൂരുവിലെ സുല്‍ത്താന്‍പാളയ റോഡിനു നടുവിലാണ് ചിങ്കണ്ണിയെ കണ്ടത്. കണ്ടവരെല്ലാം ആദ്യമെന്നു ഞെട്ടിയെങ്കിലും പിന്നിടാണ് എല്ലാര്‍ക്കും കാര്യം പിടി കിട്ടിയത്.

സുല്‍ത്താന്‍പാളയ റോഡിലെ 12 അടി നീളമുള്ള കുഴിയാണ് ചീങ്കണ്ണിയുടെ കുളമായി മാറിയത്. ജലവിതരണ പൈപ്പ് പൊട്ടി തകര്‍ന്ന റോഡ് നന്നാക്കാത്തതിന്റെ പ്രതിഷേധം ചീങ്കണ്ണിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. അധികൃതരുടെ കണ്ണുതുറപ്പിക്കുന്നതിനായി തികച്ചും വ്യത്യസ്തമായ പ്രതിഷേധം നടത്തിയത് ശില്‍പിയും ചിത്രകാരനുമായ ബാദല്‍ നഞ്ചുണ്ടസ്വാമി എന്ന 36കാരനാണ്.

baadalnanjundaswamy.jpg

കഴിഞ്ഞ ദിവസമാണ് ജലവിതരണ പൈപ്പ് പൊട്ടി കുളമായ സുല്‍ത്താന്‍പാളയ റോഡില്‍ ബാദല്‍ ചീങ്കണ്ണിയെ പ്രതിഷ്ഠിച്ചത്. സുല്‍ത്താന്‍ പാളയ റോഡിലെ ജലവിതരണ പൈപ്പ് പൊട്ടിയത് ഒരു മാസം മുമ്പാണ്. മഴക്കാലമായതോടെ ഈ കുഴി ഇവിടുത്തെ ഗതാഗതതടസമായി മാറി. അധികൃതര്‍ക്ക് പലതവണ പരാതികള്‍ നല്‍കിയെങ്കിലും നടപടിയെടുത്തില്ല. ഇതോടെയാണ് നഞ്ചുണ്ടസ്വാമി പ്രതിഷേധവുമായി എത്തിയത്.

ഏകദേശം ആറായിരം രൂപയോളം നഞ്ചുണ്ടസ്വാമിക്ക് ചീങ്കണ്ണിയെ നിര്‍മ്മിക്കുന്നതിനതിനായി ചെലവായി. 12 അടിയോളം നീളത്തിലുള്ള വെള്ളക്കെട്ടിലാണ് ഒമ്പത് അടി നീളവും 18-20 കിലോയോളം ഭാരവുമുള്ള ചീങ്കണ്ണിയെ സ്ഥാപിച്ചത്. തന്റെ പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതര്‍ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് ബാദല്‍ നഞ്ചുണ്ടസ്വാമി

English summary
Frustrated by the failure of civic authorities in Bangalore to repair a giant pot hole and a broken water pipe located in the middle of a main street, an artiste in the city turned the pot hole into an artificial crocodile pond on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X