കാര്‍ ഡ്രൈവറെ ഇടിച്ചിട്ട് ഒരു കിലോമീറ്ററോളം വലിച്ചിഴച്ച് ബൈക്കര്‍, ബെംഗളൂരുവില്‍ ദുരന്തകാഴ്ച്ച
ബെഗംളൂരു: ദില്ലിയില്‍ പെണ്‍കുട്ടിയെ കാര്‍ ഡ്രൈവര്‍ കിലോമീറ്ററോളം വലിച്ചിഴച്ച സംഭവത്തിന് പിന്നാലെ സമാനമായ സംഭവം കര്‍ണാടകത്തിലെ ബെംഗളൂരുവില്‍. ഇവിടെ ബൈക്കര്‍ കാര്‍ ഡ്രൈവറെ ഇടിച്ചിട്ട ശേഷം ഒരു കിലോമീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
ഇടിയുടെ പിന്നാലെ ബെെക്ക് പിടിക്കാന്‍ നോക്കിയ കാര്‍ ഡ്രൈവര്‍ ബൈക്കില്‍ കുടുങ്ങി പോവുകയായിരുന്നു. എന്നാല്‍ ഇതൊന്നും അറിയാതെയാണ് ബൈക്ക് ഡ്രൈവര്‍ വലിച്ചിഴച്ചത്.

ബെംഗളൂരുവിലെ മഗാഡി റോഡിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അങ്ങേയറ്റം ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇത്. എന്നാല്‍ സംഭവം എപ്പോഴാണ് നടന്നതെന്ന് വ്യക്തമല്ല.
അതേസമയം കാറിനെ ഇടിച്ചിട്ട് ബൈക്കുകാരന് വേഗത്തില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബെംഗളൂരുവിലെ റോഡിലൂടെ ഇയാളെ കുറേ ദൂരം വലിച്ചിഴയ്ക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.
ഇടയ്ക്ക് ബൈക്കോടിക്കുന്നയാള്‍ തിരിഞ്ഞ് നോക്കുന്നതും കാണാം. അതേസമയം ഇടിച്ച ഉടനെ കാര്‍ ഡ്രൈവര്‍ ബൈക്കില്‍ പിടിച്ചതാണ് ഈ സംഭവത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. അപകട സ്ഥലത്ത് നിന്ന് യുവാവ് രക്ഷപ്പെടാന്‍ നോക്കുന്നതിനിടെ കാറിലിടിച്ച ബൈക്കില്‍ ഡ്രൈവര്‍ കയറി പിടിക്കുകയായിരുന്നു. എന്നാല്‍ യുവാവ് ബൈക്ക് അതിവേഗത്തില്‍ ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
Hair care: കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങളോ; മുടി പനങ്കുല പോലെ വളരും, ഇത്ര മാത്രം ചെയ്താല്‍ മതി
ബെെക്കിന്റെ പിന്‍ഭാഗത്തുള്ള ഹാന്‍ഡിലിലാണ് ഇയാള്‍ പിടിക്കുന്നത്. ഇയാളെ തുടര്‍ന്ന് ഡ്രൈവര്‍ വലിച്ചിഴക്കുകയായിരുന്നു. വാഹനത്തില്‍ ഒരാള്‍ കുടുങ്ങി പോയതൊന്നും ബൈക്ക് ഡ്രൈവര്‍ കാര്യമാക്കുന്നതേയില്ല. ഇയാള്‍ ബൈക്ക് വേഗത്തില്‍ ഓടിച്ച് പോവുകയായിരുന്നു.
ഇടിച്ചയാള്‍ പിന്നാലെ നിരങ്ങി വരുന്നതും കാണാം. ഇതിനിടെ മറ്റൊരു ബൈക്കുകാരനും, ഓട്ടോറിക്ഷ ഡ്രൈവറും ചേര്‍ന്ന് ഇയാളെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. കാര്‍ ഡ്രൈവറുടെ വസ്ത്രങ്ങളാകെ കീറി പോയിരുന്നു. ചെറിയ പരിക്കുമുണ്ട്. അതേസമയം സംഭവത്തില്‍ പോലീസ് കേസെടുത്തോ എന്ന് വ്യക്തമല്ല.
ഇതിലും ദാരുണമായിരുന്നു ദില്ലിയില്‍ നടന്ന കാര്യങ്ങള്‍. പെണ്‍കുട്ടിയുടെ ബൈക്കിനിടിച്ച് തെറിപ്പിക്കുകയായിരുന്നു കാറിലെത്തിയയുവാക്കള് അടങ്ങുന്ന സംഘം. തുടര്‍ന്ന് ഈ വാഹനത്തിന്റെ പിന്നില്‍ അവര്‍ കുടുങ്ങി പോവുകയായിരുന്നു.
കിലോമീറ്ററുകളോളമാണ് ഇവരെ വലിച്ചിഴച്ചത്. ആ പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടിരുന്നു.ദില്ലിയിലെ രജൗരി ഗാര്ഡന് മേഖലയിലാണ് അപകടം നടന്നത്. ഇത് രാജ്യം മുഴുവന്‍ ചര്‍ച്ചയായിരുന്നു.സിസിടിവിയില്‍ ഇതിന്റെ ദൃശ്യങ്ങളുമുണ്ടായിരുന്നു.
ഈ യുവാക്കളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. പുതുവത്സര ദിനത്തിലായിരുന്നു രാജ്യതലസ്ഥാനത്തെ നടുക്കിയ സംഭവമുണ്ടായത്.
-
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ബെംഗളുരു മെട്രോ വികസനം ഇനി ശരവേഗത്തില്‍; 6,100 കോടിയുടെ വായ്പ അനുവദിച്ചു; ഗുണങ്ങള്‍ ഇങ്ങനെ -
ബെംഗളൂരുവിലെ യാത്രാ ദുരിതം തീരില്ലേ? ബനസ്വാഡി ഫ്ലൈഓവർ 5 വർഷമായിട്ടും കടലാസിൽ തന്നെ, വൻ പ്രതിഷേധം -
കുട്ടികളുടെ സ്ക്രീന്‍ടൈം ഒരു മണിക്കൂര്‍ മാത്രം; കര്‍ണാടക നടപ്പാക്കുന്ന ഡിജിറ്റല്‍ ഡിറ്റോക്സ് നയം ഇങ്ങനെ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications