മലയാളി സിഇഒയെ വെട്ടിക്കൊന്ന ജോക്കര്‍ ഫെലിക്സ് പിടിയില്‍, കൊലപാതകം ക്വട്ടേഷനെന്ന് പോലീസ്
ബെംഗളൂരു: മലയാളി സിഇഒയെ അടക്കമുള്ള കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജോക്കര്‍ ഫെലിക്സ് അറസ്റ്റില്‍. അതേസമയം ഇരട്ടക്കൊലപാതകം ക്വട്ടേഷനാണെന്നാണ് ബെംഗളൂരു പോലീസ് വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന് ജിനെറ്റ് കമ്പനി ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. ജിനെറ്റും ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറാണ്. എയ്റോണിക്സ് കമ്പനിയുടെ അതേ സേവനങ്ങളാണ് ഇവരും നല്‍കുന്നത്.
ജിനെറ്റ് ഉടമ അരുണ്‍ കുമാര്‍ ആസാദിനെ ഇന്നലെ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. ഇയാളുടെ കമ്പനി ഹെബ്ബാള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതാണ്. ബിസിനസ് വൈരാഗ്യത്തെ തുടര്‍ന്ന് ജോക്കര്‍ ഫെലികസ് എന്ന ശബരീഷിന് ഇയാള്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ഫെലിക്സിന് കമ്പനി മേധാവികളോടുള്ള വൈരാഗ്യം ഇയാള്‍ മുതലെടുക്കുകയായിരുന്നു.അതേസമയം മുഖ്യ പ്രതി ജോക്കര്‍ ഫെലിക്സിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

ടിക് ടോക്കില്‍ മുഖത്ത് ടാറ്റൂ ചെയ്ത്, മുടിയില്‍ ചായം പൂശി, മഞ്ഞക്കണ്ണടയെല്ലാം ധരിച്ചാണ് ഇയാള്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കണ്ണുകളില്‍ കറുത്ത നിറവും, വായയില്‍ രക്തനിറവുമെല്ലാം വരച്ചുചേര്‍ത്ത് ജോക്കറിന്റെ രൂപത്തിലുള്ള ചിത്രവും ഇയാള്‍ നേരത്തെ പങ്കുവെച്ചിരുന്നു. സ്വന്തമായി കമ്പനി തുടങ്ങണമെന്ന ആഗ്രഹം ഇയാള്‍ക്കുണ്ടായിരുന്നു.
കൊലപാതകത്തിന് ഒന്‍പത് മണിക്കൂര്‍ മുമ്പ് ഫെലിക്സ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അതേ കുറിച്ച് സൂചന നല്‍കിയിരുന്നു. ഭൂമിയിലെ മനുഷ്യര്‍ മുഖസ്തുതിക്കാരും വഞ്ചകരുമാണ്. ഈ ഗ്രഹത്തിലെ ചീത്ത മനുഷ്യരെ ഞാന്‍ വേദനിപ്പിക്കും. നല്ലയാളുകളെ വേദനിപ്പിക്കില്ലെന്നും ഇയാള്‍ പോസ്റ്റില്‍ പറയുന്നുണ്ട്. അതേസമയം ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലും പെയ്ഡ് കണ്ടന്റ് ചെയ്ത് കൊടുക്കുന്ന വ്ളോഗറായിട്ടാണ് ജോക്കര്‍ ഫെലിക്സ് സമൂഹമാധ്യമങ്ങളില്‍ സ്വയം പരിചയപ്പെടുത്തുന്നത്.
ഫെലിക്സിനെ എയ്റോണിക്സ് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ജിനെറ്റ് എന്ന മറ്റൊരു കമ്പനിയില്‍ ജോലി ചെയ്തിരുന്നു. ജിനെറ്റും, എയ്റോണിക്സും തമ്മില്‍ കടുത്ത മത്സരം തന്നെ ഹെബ്ബാള്‍ മേഖലയില്‍ നടന്നിരുന്നു. ജിനെറ്റിന് ലഭിക്കേണ്ടിയിരുന്ന രണ്ട് പ്രധാനപ്പെട്ട ബിസിനസ് ഡീലുകള്‍ എയ്റോണിക്സ് നേടിയെടുത്തതാണ് അരുണ്‍ കുമാറിന്റെ പകയ്ക്ക് കാരണമായത്. തുടര്‍ന്നാണ് ജോക്കര്‍ ഫെലിക്സിന് ക്വട്ടേഷന്‍ നല്‍കിയത്.
ഫെലിക്സിന്റെ കൂട്ടാളികളായ സന്തോഷും വിനയ് റെഡ്ഡിയും ഒപ്പമുണ്ടായിരുന്നു.സംഭവ ശേഷം ഫെലിക്സ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്ന് രാവിലെ കമ്മനഹള്ളിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്നിന് അടിമകളാണ് പ്രതികളെന്ന് പോലീസ് വ്യക്തമാക്കി. അരുണ്‍ കുമാര്‍ ഇന്നലെ അര്‍ധ രാത്രിയോടെ തന്നെ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?












Click it and Unblock the Notifications