മികച്ച പെര്‍ഫോമന്‍സ് നടത്തിയവര്‍ക്ക് സീറ്റ്; ബിജെപിയില്‍ സീറ്റിനായി പോര്, ജയം ഉറപ്പെന്ന് ബൊമ്മൈ

ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായി വലിയ മത്സരം. എന്നാല്‍ കടുത്ത ഭരണവിരുദ്ധ വികാരമുള്ളതിനാല്‍ ഇത്തവണ ബിജെപി തീര്‍ത്തും ശ്രദ്ധയോടെയാണ് ഇതിനെ നേരിടുന്നത്. എംഎല്‍എമാരുടെ പെര്‍ഫോമന്‍സിന് അനുസരിച്ച് മാത്രമേ ടിക്കറ്റ് നല്‍കൂ. മികച്ച പ്രകടനമാണെങ്കില്‍ അവര്‍ക്ക് ടിക്കറ്റ് നല്‍കും.
ഇമേജ് മോശമാണെങ്കില്‍ അവര്‍ക്ക് ടിക്കറ്റുണ്ടാവില്ല. വിവിധ മണ്ഡലങ്ങളിലെ മത്സരാര്‍ത്ഥികളുടെ ജനപ്രീതി അളക്കാനായി സര്‍വേയും ആരംഭിച്ചിരിക്കുകയാണ് ബിജെപി. സംസ്ഥാനത്ത് കടുത്ത ത്രികോണ പോരാട്ടം നടക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസും ജെഡിഎസ്സും ഇത്തവണ ശക്തമായ മത്സരം തന്നെയാണ് നടത്തുന്നത്.
അതേസമയം ബിജെപി ടിക്കറ്റിന് ഇത്തവണ ഡിമാന്‍ഡ് ഉയരുന്നുണ്ടെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറയുന്നത്. ബിജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് നിരവധി പേര്‍ ടിക്കറ്റിനായി ബിജെപിയെ സമീപിക്കുന്നതെന്നും ബൊമ്മൈ പറഞ്ഞു.

എന്തെങ്കിലും പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് ഉറപ്പുണ്ടെങ്കില്‍, തീര്‍ച്ചയായും അവരുടെ ടിക്കറ്റിനായി പലരം തിരക്കുണ്ടാക്കുമെന്നും ബൊമ്മൈ പറഞ്ഞു. ബിജെപി കര്‍ണാടകത്തിലെ 224 മണ്ഡലങ്ങളിലും പ്രമുഖ നേതാക്കളെ നിയമിച്ചിട്ടുണ്ട്. ജയം ഉറപ്പാക്കാനുള്ള ചുമതല ഇവര്‍ക്കാണ്.
ഇങ്ങനെയുണ്ടോ ഒരു ലുക്ക്: ഒറ്റയ്ക്കല്ല ഫ്രണ്ട്‌സുമായി കണ്ട് നോക്കണം; ക്യാമറ എടുക്കാന്‍ മറക്കല്ലേ!!
ഓരോ സ്ഥാനാര്‍ത്ഥികളുടെയും പെര്‍ഫോമന്‍സ് ഈ നേതാക്കള്‍ പരിശോധിക്കും. മാര്‍ച്ച് മാസത്തില്‍ ഒരാഴ്ച്ച നാല് ദിവസം ഇവര്‍ മണ്ഡലത്തിലുണ്ടാവും. ഏപ്രില്‍ മാസത്തില്‍ ഇത് അഞ്ച് ദിവസമാകും. ഇവരാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കുക. അതിന് ശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് ടീം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
സര്‍വേ റിപ്പോര്‍ട്ടുകളുടെയും മറ്റ് കാര്യങ്ങളുടെയും ഫലം അനുസരിച്ച് മാത്രമേ ടിക്കറ്റ് നല്‍കൂ എന്ന് ബൊമ്മൈ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പല സംസ്ഥാനങ്ങളിലും ബിജെപി നിരവധി സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് നിഷേധിച്ചിരുന്നു. എന്നാല്‍ 10 മുതല്‍ 15 ശതമാനം എംഎല്‍എമാരെ മാത്രമേ കര്‍ണാടകയില്‍ ഒഴിവാക്കൂ.
നൂറിലധികം സീറ്റുകളും വ്യക്തിപരമായ മികവിന്റെ അടിസ്ഥാനത്തിലാണ് വിജയിക്കുന്നതെന്നാണ് വിലയിരുത്തല്‍. അതേസമയം ബിജെപിയിലേക്ക് കൂറുമാറി എത്തിയ എംഎല്‍എമാര്‍ക്ക് ഇത്തവണയും സീറ്റ് നല്‍കും. 22 സിറ്റിംഗ് എംഎല്‍എമാരാണ് ഉള്ളത്. ഇതില്‍ ഇരുപത് പേര്‍ കോണ്‍ഗ്രസില്‍ നിന്ന് വന്നവരാണ്.
ഒരു കുടുംബത്തിന് ഒരു ടിക്കറ്റ് എന്ന ഫോര്‍മുല നിര്‍ബന്ധമായും നടപ്പാക്കും. ബിഎസ് യെദിയൂരപ്പയ്ക്ക് പകരം മകന്‍ ബിവൈ വിജയേന്ദ്ര ഇത്തവണ ശിക്കരിപുര മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. എന്നാല്‍ ബിജെപിയില്‍ ഇക്കാര്യം ചര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ആരുടെ മകനായത് കൊണ്ടും ടിക്കറ്റ് കിട്ടും എന്ന ധാരണ വേണ്ടെന്നാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി പറഞ്ഞത്.












Click it and Unblock the Notifications