Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്നോക്ക സമുദായവും ലിംഗായത്തുകളും; കര്‍ണാടക മനസ്സില്‍ ഉറപ്പിച്ച് ബിജെപി, നടപ്പാക്കുന്നത് ഇങ്ങനെ

സംസ്ഥാനത്ത് പട്ടികജാതി-പട്ടികവര്‍ഗ സംവരണം വര്‍ധിപ്പിച്ചത് അടക്കം നേട്ടങ്ങള്‍ നിരവധിയാണ് ബിജെപിക്കുള്ളത്. പ്രമുഖ എംഎല്‍എ രാജു ഗൗഡയുടെ വാക്കുകളില്‍ അത് പ്രകടമാണ്.

BJP

ബെംഗളൂരു: കര്‍ണാടകത്തില്‍ ആദ്യമൊന്ന് പതറിയെങ്കിലും നില വീണ്ടെടുത്ത് ബിജെപി. കോണ്‍ഗ്രസിനെ നേരിടാന്‍ വമ്പന്‍ ഐഡിയയാണ് ബിജെപിക്കുള്ളത്. സോഷ്യല്‍ എഞ്ചിനീയറിംഗിനാണ് പാര്‍ട്ടി മുന്‍തൂക്കം കൊടുക്കുന്നത്. ലിംഗായത്തുകളെ ഒപ്പം വേണം. പക്ഷേ ലിംഗായത്തുകളുടെ പാര്‍ട്ടിയല്ല എന്ന തെളിയിക്കാന്‍ ചെറു വിഭാഗങ്ങളെ ചേര്‍ത്തുപിടിച്ചാണ് ബിജെപി ഇത്തവണ പോക്കറ്റുകളിലേക്ക് ശക്തി വ്യാപിപ്പിക്കുന്നത്.

പിന്നോക്കം വിഭാഗത്തെ കൂടെ നിര്‍ത്താനുറച്ചാണ് നീക്കം. സംസ്ഥാനത്ത് പട്ടികജാതി-പട്ടികവര്‍ഗ സംവരണം വര്‍ധിപ്പിച്ചത് അടക്കം നേട്ടങ്ങള്‍ നിരവധിയാണ് ബിജെപിക്കുള്ളത്. പ്രമുഖ എംഎല്‍എ രാജു ഗൗഡയുടെ വാക്കുകളില്‍ അത് പ്രകടമാണ്.

യെഡിയൂരപ്പയെ മുന്നില്‍ നിര്‍ത്തിയാണ് രാജു ഗൗഡ ബിജെപി ലിംഗായത്തുകളുടെയും മുന്നോക്ക് വിഭാഗത്തിന്റെയും മാത്രം പാര്‍ട്ടിയല്ലെന്ന് രാജു ഗൗഡ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് സമ്പൂര്‍ണ ആധിപത്യം നിലനിര്‍ത്താനുള്ള ജാതി സമവാക്യത്തിന്റെ സൂചനയായിരുന്നു ഇത്. ബിജെപി ഉത്തരേന്ത്യയില്‍ നടപ്പാക്കി വരുന്ന പ്രധാന തന്ത്രമായിരുന്നു ഇത്. ബിജെപി ഇത്തവണ പക്ഷേ വലിയൊരു കുരുക്കിലാണ്.

bommai

യെഡിയൂരപ്പയെ അവര്‍ക്ക് പാതിവഴിയില്‍ മാറ്റേണ്ടി വന്നു. ബസവരാജ് ബൊമ്മെ ദുര്‍ബലനാണെന്ന പ്രചാരണം ശക്തമായിട്ടുണ്ടായിരുന്നു. ഇതെല്ലാം ബിജെപി വീഴുമെന്ന സൂചന നല്‍കിയിട്ടുണ്ട്. പക്ഷേ എന്തും സംഭവിക്കാമെന്ന നിലയിലാണ് കര്‍ണാടകത്തിലെ സാഹചര്യം. കര്‍ണാടകത്തില്‍ ബിജെപി ഒരിക്കലും ഭൂരിപക്ഷം നേടിയിട്ടില്ല. പക്ഷേ സ്വതന്ത്ര എംഎല്‍എമാരും, കൂറുമാറ്റവുമൊക്കെയായി ബിജെപി എപ്പോഴും അധികാരം പിടിച്ചിട്ടുണ്ട്.

ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്‌പോട്ടുകള്‍

113 സീറ്റാണ് ഭൂരിപക്ഷത്തിനായി സംസ്ഥാനത്ത് വേണ്ടത്. പക്ഷേ ഇത്തവണ ഭൂരിപക്ഷം കടക്കണമെങ്കില്‍ ലിംഗായത്തുകള്‍ക്കൊപ്പം ദളിത് വോട്ടുബാങ്കുകളും ബിജെപിക്ക് ആവശ്യമാണ്. ലിംഗായത്തുകളും, ബ്രാഹ്‌മണരും സ്ഥിരമായി ബിജെപിയെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍ ബൊമ്മൈ ഇവര്‍ക്കൊന്നും ശക്തനായ നേതാവാണെന്ന തോന്നലുണ്ടാക്കിയിട്ടില്ല. യെഡിയൂരപ്പയെ പോലെ തന്ത്രങ്ങളും അദ്ദേഹത്തിന്റെ പക്കല്‍ ഇല്ല. അതുകൊണ്ടാണ് മറ്റ് ഓപ്ഷനുകള്‍ ബിജെപി നോക്കുന്നത്.

ബോവി, വാല്‍മീകി, മദാര്‍, കുറുബ മഠങ്ങളിലേക്ക് ബിജെപി പ്രചാരണം വ്യാപിപ്പിക്കുന്നത. ജെപി നദ്ദയും, അമിത് ഷായും നിരന്തരം ഇവരുടെ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. തീരദേശ കര്‍ണാടകത്തില്‍ ബിജെപി നേടിയെടുത്ത പിന്തുണയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവിടെ പേജാവര്‍ മഠാധിപതി വിശ്വേഷ തീര്‍ത്ഥ സ്വാമി ബിജെപിയുടെ ഹിന്ദുത്വ വിഷയങ്ങളെയെല്ലാം പിന്തുണച്ചിരുന്നു.

ഒപ്പം ലിംഗായത്ത് മഠങ്ങള്‍ക്ക് ധനസഹായം അടക്കം ബിജെപി നല്‍കുന്നുണ്ട്. ബിജെപി വോട്ടുബാങ്ക് ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും വര്‍ധിച്ച് വരികയാണ് ചെയ്യാറുള്ളത്. പക്ഷേ ഇതെല്ലാം സീറ്റുകളുടെ കാര്യത്തില്‍ ബിജെപിയെ സഹായിക്കണമെന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറപ്പിച്ച് പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+