ബാംഗ്ലൂര്‍ മലയാളി ഫ്രണ്ട്‌സിന്റെ ഓണാഘോഷം ഒാഗസ്റ്റ് 23ന്
ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളി ഫ്രണ്ട് അസോസിയേഷന്റെ (ബിഎംഎഫ്) ഓണാഘോഷം ഈ മാസം 23ന് നടക്കും. ആദിത്യ കോളേജ് അങ്കണത്തില്‍ വെച്ചാണ് ബിഎംഎഫിന്റെ ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ നടക്കുന്നത്
വിവിധ കലാപരിപാടികളും ഓണക്കളികളും ഓണസദ്യയും കൂടാതെ ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ ടീമിന്റെ കോമഡി ഷോ തുടങ്ങിയപരിപാടികളുമായാണ് ഇത്തവണ ബിഎംഎഫേ എത്തുന്ന്.പുതുമുഖ നടി റോക്കിയ ആദം ബിഎംഎഫിന്റെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യും. ഓണത്തിന് കൂടുതല്‍ മിഴിവേകാന്‍ യെലഹങ്കയില്‍ നിന്നും ശിങ്കാരി മേളം, താലപ്പൊലി, മാവേലി, പുലികളി എന്നിവയുമായി ആദിത്യ കോളേജ് വരെ ഘോഷയാത്ര ഉണ്ടായിരിക്കും.

ഓണാഘോഷത്തിന്റെ മറ്റൊരു പ്രത്യേകത യെലഹങ്കയില്‍ ഉള്ള ഒരു അനാഥാലയത്തിലെ കുട്ടികളോടെപ്പം അന്നേ ദിവസം ചിലവഴിക്കാം എന്നതാണ്. അവരോടൊപ്പം ഓണസദ്യ ഉണ്ണാനുള്ള അവസരം കൂടിയാണിത്. അതോടൊപ്പം അവര്‍ക്കുള്ള ഓണക്കോടിയും സമ്മാനിക്കും. ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എല്ലാവരും കുടുംബസമേതമായും സുഹൃത്തുക്കളുമായും എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.

തിരുവോണ ദിവസം തന്നെ ബിഎംഎഫിന്റെ നേതൃത്വത്തിലുള്ള രക്ത ദാന സേനയുടെ ഉത്ഘാടന കര്‍മ്മവും നടക്കും. എപ്പോഴും ഈ രക്ത ദാന സേനയുടെ സേവനം ലഭ്യമാവുന്നതായിരിക്കും .ബാംഗ്ലൂര്‍ മലയാളികളുടെ ഫേസ്ബുക്ക് കൂട്ടായ്മയാണ് ബിഎംഎഫ്. നഗരത്തിലെ ബിസിനസ്സുകാരും വിദ്യാര്‍ത്ഥികളും ഐടി ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ഏകദേശം 19000ഓളം പേര്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങളാണ്












Click it and Unblock the Notifications