സ്ഥാനാര്‍ത്ഥി പട്ടിക വന്നു; നേതാക്കള്‍ക്കെല്ലാം അതൃപ്തി, കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിമത ഭീഷണി
ബെംഗളൂരു: കര്‍ണാടകയില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ വിമത ശബ്ദങ്ങള്‍. പലരും അതൃപ്തിയിലാണ്. പ്രതീക്ഷിച്ച പലരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചില്ല. അതേസമയം സീറ്റ് കിട്ടാത്തവരെല്ലാം പരസ്യമായി തന്നെ അതൃപ്തി അറിയിച്ചിരിക്കുകയാണ്. ചിലര്‍ പാര്‍ട്ടി വിടാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം പിന്തുണയ്ക്കുന്നരുമായി കൂടിയാലോചിച്ച ശേഷം പാര്‍ട്ടി വിടുന്ന കാര്യം തീരുമാനിക്കുമെന്ന് നിരവധി പേര്‍ പ്രതികരിച്ചിട്ടുണ്ട്. മുന്‍ എംഎല്‍സി രഘു അച്ചാറിന് ചിത്രദുര്‍ഗയില്‍ നിന്ന് മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പാര്‍ട്ടി വിടുകയാണെന്ന് രഘു അറിയിച്ചു.ഏപ്രില്‍ പതിനാലിന് ജെഡിഎസ്സില്‍ ചേരാന്‍ പോവുകയാണ് താന്‍ എന്ന് രഘു അച്ചാര്‍ പറഞ്ഞു.

ചിത്രദുര്‍ഗ ജില്ലയിലെ എല്ലാ സീറ്റും ജെഡിഎസ്സിനായി നേടി കൊടുക്കുമെന്നും രഘു വ്യക്താക്കി. അതേസമയം ജെഡിഎസ് നേതാവ് ടിഎ ശരവണ രഘു അച്ചാറിനെ കണ്ട് കഴിഞ്ഞു. താന്‍ ജെഡിഎസ്സില്‍ ചേരാന്‍ നിബന്ധനകളൊന്നും മുന്നോട്ട് വെച്ചിട്ടില്ല. തന്റെ ആത്മാഭിമാനത്തെയാണ് കോണ്‍ഗ്രസ് വ്രണപ്പെടുത്തിയത്. അതുകൊണ്ട് അവര്‍ക്ക് അതിനുള്ള മറുപടി തിരഞ്ഞെടുപ്പില്‍ നല്‍കും. ജില്ലയില്‍ എല്ലായിടത്തും അവര്‍ പരാജയപ്പെടുമെന്ന് ഉറപ്പാക്കുമെന്നും രഘു പറഞ്ഞു.
അതേസമയം രഘുവിന്റെ ഭീഷണി കോണ്‍ഗ്രസിന് പുതിയ പ്രതിസന്ധിയാണ്. പ്രമുഖ നേതാവ് കെസി വീരേന്ദ്ര, രഘുവിനെ കണ്ടിരുന്നു. വീരേന്ദ്രയ്ക്കാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്. എന്നാല്‍ ഒരുപാട് വൈകിപോയെന്നാണ് രഘു അച്ചാര്‍ മറുപടി നല്‍കിയത്. താന്‍ ഏപ്രില്‍ 17ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കുകയാണ്. വീരേന്ദ്ര എന്റെ നല്ല സുഹൃത്താണ്. അദ്ദേഹത്തിന് നല്ലത് വരട്ടെ എന്ന് പ്രാര്‍ഥിക്കുന്നുവെന്നു രഘു പറഞ്ഞു.
മണ്ഡലത്തിലെ ടിക്കറ്റ് മോഹിച്ചിരുന്ന മറ്റൊരു പ്രമുഖ നേതാവ് എസ്‌കെ ബസവരാജനും രാജിവെക്കാന്‍ രുങ്ങുകയാണ്. തന്റെ അനുയായികളെയും, അഭ്യുദയാകാംക്ഷികളെയും ഒന്നിച്ചിരുത്തി പാര്‍ട്ടി വിടുന്ന കാര്യം ഇയാള്‍ ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുകയാണ്. മാണ്ഡ്യയിലെ പ്രമുഖ നേതാവ് കെകെ രാധാകൃഷ്ണയും തന്റെ അനുയായികളോട് പാര്‍ട്ടി വിടുന്ന കാര്യം ചര്‍ച്ച ചെയ്യും. ഇതിനായി യോഗം ചേരും.
ബംപര്‍ അടിക്കാനായി യുവാവ് എടുത്തത് 20 ടിക്കറ്റ്, ഇരുപതിലും സമ്മാനമടിച്ചു,അടിച്ചത് ലക്ഷങ്ങള്‍
ഒരാഴ്ച്ചയോളം മണ്ഡലത്തില്‍ പര്യടനം നടത്തും. അതിന് ശേഷം തന്റെ അടുത്ത തീരുമാനം പറയാമെന്നും രാധാകൃഷ്ണ പറഞ്ഞു. താന്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയാണ്. പാര്‍ട്ടി നേതാക്കളെ അടക്കം ഉടന്‍ കാണും. ഏപ്രില്‍ പതിമൂന്നിന് പ്രവര്‍ത്തകരെ കാണും. അതിന് ശേഷം അടുത്ത തീരുമാനമെടുക്കുമെന്നും രാധാകൃഷ്ണ പറഞ്ഞു. അതേസമയം മാണ്ഡ്യയില്‍ നിന്ന് പി രവികുമാറിനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്.
കടൂരില്‍ നിന്ന് വൈഎസ്‌വി ദത്തയും പാര്‍ട്ടി വിടുന്നതിന്റെ വക്കിലാണ്. ദത്തയും യോഗം ചേരുന്നുണ്ട്. തന്റെ ആത്മാഭിമാനത്തെ അപമാനിച്ചുവെന്നാണ് ഇയാള്‍ പ്രവര്‍ത്തകരോട് പറഞ്ഞിരിക്കുന്നത്. ദത്തയ്ക്ക് ടിക്കറ്റ് നല്‍കുമെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ആനന്ദ് ദത്തയാണ് ടിക്കറ്റ് നല്‍കിയത്. ആനന്ദ് ദേവഗൗഡയുടെ വിശ്വസ്തനാണ്.
ഇതിനിടെ മുതിര്‍ന്ന നേതാവ് അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി ടിക്കറ്റിന്റെ കാര്യത്തില്‍ സിദ്ധരാമയ്യയെ കണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ഇതുവരെ 166 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. 58 സീറ്റുകളിലാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.












Click it and Unblock the Notifications