കോണ്‍ഗ്രസ് എസ്ഡിപിഐയുമായി ധാരണയുണ്ടാക്കി; വന്‍ വെളിപ്പെടുത്തല്‍, കര്‍ണാടകത്തില്‍ കുരുക്ക്

ബെംഗൂരു: 2018ല്‍ കര്‍ണാടകത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ധാരയുണ്ടാക്കിയതായി എസ്ഡിപിഐ. കോണ്‍ഗ്രസുമായി ഒരു രഹസ്യ സഖ്യമാണ് ഉണ്ടാക്കിയെന്ന് എസ്ഡിപിഐ ജനറല്‍ സെക്രട്ടറി ഇല്യാസ് തുമ്പെ പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താനായി കുറച്ച് മണ്ഡലത്തില്‍ കോണ്‍ഗ്രസുമായി അനൗദ്യോഗിക ധാരണയുണ്ടാക്കിയിരുന്നു.
കോണ്‍ഗ്രസിനെതിരെ സ്ഥാനാര്‍ഥിക വരരുതെന്നും ധാരണയിലുണ്ടായിരുന്നു. എസ്ഡിപിഐ ആ സമയം 25 സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചിരുന്നുവെന്നും തുമ്പെ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എ റിസ്വാസ് അര്‍ഷാദ് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു.
കോണ്‍ഗ്രസുമായി 2018ല്‍ ഞങ്ങള്‍ സഖ്യമുണ്ടാക്കിയിരുന്നു. ബിജെപിയെ പരാജയപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഈ സഖ്യം. അതിന്റെ ഭാഗമായിട്ടാണ് 25ഓളം സ്ഥാനാര്‍ഥികളെ എസ്ഡിപിഐ പിന്‍വലിച്ചത്. ഇതിന് പകരമായി മൂന്ന് മണ്ഡലങ്ങളില്‍ എസ്ഡിപിഐയ്ക്ക് കോണ്‍ഗ്രസ് പിന്തുണ അറിയിച്ചിരുന്നു.
അതേസമയം ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ റിസ്വാന്‍ അര്‍ഷാദ് പറഞ്ഞു. സഖ്യമുണ്ടെന്ന് പറഞ്ഞാല്‍ ഒരുമിച്ച് മത്സരിക്കലാണ്. നിങ്ങളുടെ സഖ്യകക്ഷി മത്സരിക്കുന്നിടത്ത് സ്വന്തം സ്ഥാനാര്‍ത്ഥിയെ ആരും മത്സരിപ്പിക്കില്ല. ഇങ്ങനൊരു സഖ്യം മത്സരിച്ച ഒരു സീറ്റെങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടോ എന്നും റിസ്വാന്‍ ചോദിച്ചു.

ബിജെപിയെ പരാജയപ്പെടുത്താന്‍ വര്‍ഗീയ പാര്‍ട്ടിയുമായി ഒരിക്കലും ചേരില്ല. മതങ്ങളെ ഭിന്നിപ്പിച്ച് അധികാരം നേടാനാണ് ബിജെപി എപ്പോഴും ശ്രമിക്കാറുള്ളത്. 2018ല്‍ എന്നല്ല ഒരു തിരഞ്ഞെടുപ്പിലും ഇത്തരം കക്ഷികളുമായി സഖ്യമുണ്ടാക്കിയിട്ടില്ല. അക്കാര്യം ചോദ്യം തന്നെ ഉദിക്കുന്നേയില്ല. ഇല്യാസ് തുമ്പെ എന്താണ് പറഞ്ഞതെന്ന് താന്‍ കേട്ടിട്ടില്ലെന്നും അര്‍ഷാദ് പറഞ്ഞു.
അതേസമയം കോണ്‍ഗ്രസുമായി കൂട്ടുകൂടിയത് വലിയ അബദ്ധമായിരുന്നു. അതൊരിക്കലും ഇനിയുണ്ടാവില്ലെന്നും എലിയാസ് തുമ്പെ പറഞ്ഞു. ബന്ത്വാളില്‍ നിന്ന് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി തുമ്പെ മത്സരിക്കുന്നുണ്ട്.കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ബിജെപിയില്‍ ചേര്‍ന്നു. അവര്‍ എസ്ഡിപിഐയെ വഞ്ചിച്ചു. ഇത്തവണ ഞങ്ങള്‍ സ്വന്തം നിലയ്ക്ക് മത്സരിക്കുകയാണെന്നും തുമ്പെ വ്യക്തമാക്കി.
കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയാണ്. അതുപോലെ എസ്ഡിപിഐ ഒരു സീറ്റിലും ജയിക്കാന്‍ പോകുന്നില്ല. അവര്‍ വോട്ടുകള്‍ ഭിന്നിക്കുകയാണ് ചെയ്യുന്നത്. അത് കോണ്‍ഗ്രസിനെയാണ് ബാധിക്കുക. അവര്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഇത്തവണ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും കോണ്‍ഗ്രസ് നേതാവു പ്രചാരണ കമ്മിറ്റി അധ്യക്ഷനുമായ എംബി പാട്ടീല്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസും എസ്ഡിപിഐയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ബിജെപി നേതാവ് ശോഭ കരന്തലജെ ആരോപിച്ചു.












Click it and Unblock the Notifications