ഡികെ ശിവകുമാര്‍ സഞ്ചരിച്ച ഹെലികോപ്ടറില്‍ പക്ഷി വന്നിടിച്ചു: ബെംഗളൂരുവില്‍ തിരിച്ചിറക്കി
ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ അടിയന്തരമായി തിരിച്ചിറക്കി. ഹെലികോപ്ടറില്‍ പക്ഷി വന്നിടിച്ചതിനെ തുടര്‍ന്നാണ് ഹെലികോപ്ടര്‍ തിരിച്ചിറക്കി. ബെംഗളൂരു ഹാല്‍ വിമാനത്താവളത്തിലാണ് ഹെലികോപ്ടര്‍ തിരിച്ചിറക്കിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ജാക്കൂരില്‍ നിന്നാണ് ഹെലികോപ്ടര്‍ ടേക്ക് ഓഫ് ചെയ്തത്.
കോലാറിന് സമീപമുള്ള മുല്‍ബഗിലുവിലേക്കായിരുന്നു പ്രചാരണത്തിന്റെ ഭാഗമായുള്ള ശിവകുമാറിന്റെ യാത്ര. ശിവകുമാറിന്റെ ഹെലികോപ്ടര്‍ സഞ്ചരിച്ച് പാതി വഴിയില്‍ എത്തിയപ്പോള്‍ പരുന്തുമായി കൂട്ടിയിടിച്ചതാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

IMAGE CREDIT: ANI TWITER
ഹോസ്‌കോട്ടെയ്ക്ക് അടുത്ത് വെച്ചായിരുന്നു അപകടം. ഹാല്‍ വിമാനത്താവളത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായിരുന്നു ഇത്. ഹെലികോപ്ടറിന്റെ വിന്‍ഡ് ഷീല്‍ഡ് ആകെ തകര്‍ന്ന് പോയി. തുടര്‍ന്നാണ് എമര്‍ജന്‍സി ലാന്‍ഡിംഗിന് തീരുമാനിച്ചത്.
അതേസമയം ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ ബെംഗളൂരുവില്‍ പാര്‍ട്ടി പ്രകടനപത്രിക പുറത്തിറങ്ങുന്ന തിരക്കിലായിരുന്നു ശിവകുമാര്‍. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, രാഹുല്‍ ഗാന്ധിയും പങ്കെടുത്ത ചടങ്ങില്‍ പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. അതിന് ശേഷമാണ് ശിവകുമാര്‍ പ്രചാരണ പരിപാടികള്‍ക്കായി തിരിച്ചത്.
കശ്മീര്‍, വാട്ട് എ ബ്യൂട്ടി, ഫുഡും അതുപോലെ ടേസ്റ്റിയാണ്, ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ
ഹെലികോപ്ടറില്‍ ശിവകുമാര്‍, പൈലറ്റ്, കന്നഡ ന്യൂസ് ചാനലിലെ മാധ്യമ പ്രവര്‍ത്തകന്‍ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ശിവകുമാറിനെ അഭിമുഖം ചെയ്യാനെത്തിയതായിരുന്നു ഈ മാധ്യമപ്രവര്‍ത്തകന്‍. ഒപ്പമുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കേറ്റതായി ശിവകുമാര്‍ പറഞ്ഞു. എല്ലാ കന്നഡികര്‍ക്കും നന്ദി. ഞാന്‍ സുരക്ഷിതനാണ്. പെട്ടെന്നുള്ള നടപടിയില്‍ പൈലറ്റിനോട് നന്ദി പറയുന്നു. മുല്‍ബഗലിലേക്ക് റോഡ് മാര്‍ഗം പോവുകയാണെന്നും ശിവകുമാര്‍ അറിയിച്ചു.












Click it and Unblock the Notifications