കര്‍ണാടകയില്‍ 15 സിറ്റിംഗ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സീറ്റില്ല? നിര്‍ദേശിച്ച് സീനിയര്‍ നേതാക്കള്‍
ഇവരെ വീണ്ടും മത്സരിപ്പിച്ചാല്‍ ഭൂരിപക്ഷം നേടാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് തടസ്സം നേരിടുമെന്ന് മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഇത്തവണ കര്‍ണാടകയില്‍ ഭൂരിപക്ഷം നേടാനുള്ള ശ്രമത്തിലാണ്.

ബെംഗളൂരു: കര്‍ണാടകത്തില്‍ പതിനഞ്ച് കോണ്‍ഗ്രസ് സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കരുതെന്ന നിര്‍ദേശവുമായി സീനിയര്‍ നേതാക്കള്‍. ഉന്നത നേതൃത്വത്തിനോടാണ് അഭ്യര്‍ഥിച്ചിരിക്കുന്നത്. ഈ 15 എംഎല്‍എമാരും കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്നവരാണെന്ന് സീനിയര്‍ നേതാക്കള്‍ പറഞ്ഞു.
ഇവരെ വീണ്ടും മത്സരിപ്പിച്ചാല്‍ ഭൂരിപക്ഷം നേടാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് തടസ്സം നേരിടുമെന്ന് മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് ഇത്തവണ കര്‍ണാടകയില്‍ ഭൂരിപക്ഷം നേടാനുള്ള ശ്രമത്തിലാണ്. 150 സീറ്റാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ എല്ലാ എംഎല്‍എമാരും ഒരുപോലെ ജനപ്രീതിയുള്ളവരല്ലെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

മുതിര്‍ന്ന നേതാക്കളായ കെഎച്ച് മുനിയപ്പ, ബിഎന്‍ ചന്ദ്രപ്പ, എച്ച്കെ പാട്ടീല്‍, അഞ്ജനേയ, ദിനേശ് ഗുണ്ടു റാവു, എല്‍ ഹനുമന്തയ്യ എന്നിവര്‍ ഇതിനോടകം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ രണ്ടുദിവസം മുമ്പ് കണ്ടിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ഇവര്‍ ഖാര്‍ഗെയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ഈ സിറ്റിംഗ് എംഎല്‍എമാരുടെ മക്കളെയോ, ബന്ധുക്കളെയോ മത്സരിപ്പിക്കരുതെന്നും യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 68 സിറ്റിംഗ് എംഎല്‍എമാരാണ് കോണ്‍ഗ്രസിന് ഉള്ളത്.
പന്ത്രണ്ട് പേര് നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഭൂരിഭാഗം മണ്ഡലങ്ങളിലും സ്ക്രീനിംഗ് കമ്മിറ്റി ഒരു പട്ടിക നേരത്തെ തന്നെ തയ്യാറാക്കിയിട്ടുണ്ട്.
120 മണ്ഡലങ്ങളിലേക്ക് ഒരു പേര് എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. 70 മണ്ഡലങ്ങളില്‍ മൂന്ന് പേരുകള്‍ വരെ പരിഗണനയിലുണ്ട്. ചുരുക്കപട്ടിക പക്ഷേ അടുത്ത ദിവസം തന്നെ പുറത്തുവിടും.
ലുക്കില്‍ ആരും തോറ്റുപോകും, ജപ്പാന് സ്വര്‍ഗ തുല്യം, ട്രിപ്പടിക്കാനാണെങ്കില്‍ ഇന്ന് തന്നെ വിട്ടോളൂ
കൂടുതല്‍ യുവ നേതാക്കള്‍ക്ക് ചില മണ്ഡലങ്ങളില്‍ സീറ്റ് നല്‍കാനാണ് ഈ സീനിയര്‍ നോക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് 17ന് നേതാക്കള്‍ യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും.
സ്ക്രീനിങ് കമ്മിറ്റി നിര്‍ദേശിച്ച പേരുകള്‍ ചില മണ്ഡലങ്ങളില്‍ പരിഗണിക്കരുതെന്ന് ഈ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഞ്ജനേയ ഒറ്റയ്ക്ക് ഖാര്‍ഗെയെ കണ്ടിട്ടുണ്ട്. 15 സീറ്റുകള്‍ ദളിത് വിഭാഗത്തിനായി നല്‍കാനാണ് ആവശ്യം. കര്‍ണാടകത്തില്‍ നല്ലൊരു ശതമാനം ദളിതുകളുണ്ട്.
ദളിത് വിഭാഗത്തെ കൂടെ നിര്‍ത്താന്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കണമെന്നാണ് നിര്‍ദേശം. മറ്റ് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെ കൂടി പരിഗണിക്കണമെന്നാണ് ആഞ്ജനേയയുടെ ആവശ്യം.
സാമൂഹിക നീതി ടിക്കറ്റുകള്‍ നല്കുമ്പോള് ഉറപ്പാക്കണമെന്ന് താന്‍ ഖാര്‍ഗെയോട് ആവശ്യപ്പെട്ടതായി മുനിയപ്പ പറഞ്ഞു. ചെറു വിഭാഗങ്ങളെ ഒഴിവാക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുനിയപ്പ വ്യക്തമാക്കി.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!











Click it and Unblock the Notifications