ലിംഗായത്തുകള്‍ കോണ്‍ഗ്രസിനൊപ്പം; ഖാര്‍ഗെയെ കണ്ടു, ആവശ്യപ്പെട്ടത് 60 സീറ്റുകള്‍

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായി തിരഞ്ഞെടുപ്പ് മാറുന്നുവെന്ന് സൂചന. നിരവധി സാമുദായിക നേതാക്കള്‍ കോണ്‍ഗ്രസിനൊപ്പം വന്നിരിക്കുകയാണ്. ഇവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ നേരിട്ട് സമീപിച്ചാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന നിയമസഭയില്‍ ഇവരെല്ലാം ഉയര്‍ന്ന പ്രാതിനിധ്യം ആവശ്യപ്പെട്ടിരിക്കുകയാണ്. ലിംഗായത്തുകളുടെ പിന്തുണയും ഇക്കൂട്ടത്തിലുണ്ട്.
വീരശൈവ മഹാസഭ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരിട്ട് കണ്ടിരിക്കുകയാണ്. സ്ഥാനാര്‍ഥി പട്ടിക ഇന്ന് തീരുമാനിക്കുമെന്നാണ് സൂചന. ഇന്നലെ വൈകീട്ട് വീരശൈവ വിഭാഗം കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടത്.
അഖിലേന്ത്യാ വീരശൈവ മഹാസഭാ ചെയര്‍മാന്‍ ഷമാനൂര്‍ ശിവശങ്കരപ്പയാണ് ദില്ലിയിലെത്തി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ടത്. അദ്ദേഹത്തിനൊപ്പം ലിംഗായത്ത് നേതാക്കളുമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ സുപ്രധാന ലിംഗായത്ത് നേതാക്കളിലൊരാളാണ് ഷമാനൂര്‍ ശിവശങ്കരപ്പ. 52 മുതല്‍ 60 സീറ്റുകള്‍ വീരശൈവ ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് വേണമെന്നാണ് പ്രതിനിധി സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് ഇവര്‍ക്ക് ഇത്രയും സീറ്റ് നല്‍കുമെന്നാണ് സൂചന. സംസ്ഥാനത്തെ 90 സീറ്റുകളില്‍ വരെ ഇവര്‍ക്ക് സാധ്യതയുണ്ട്. 25 ശതമാനം സീറ്റുകളില്‍ വരെ വിജയം നേടി തരാന്‍ ലിംഗായത്തുകള്‍ക്ക് സാധിക്കാറുണ്ട്. ബിജെപിയുടെ കോര്‍ വോട്ടിംഗ് ബാങ്കാണിത്. എന്നാല്‍ യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പോയതോടെ ലിംഗായത്തുകള്‍ ബിജെപിയെ കൈവിട്ടിരിക്കുകയാണ്. ബസവരാജ് ബൊമ്മൈയ്ക്ക് വേണ്ടത്ര ജനപ്രീതിയില്ലാത്തതും ഒരു കാരണമാണ്.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ട കാര്യം ലിംഗായത്ത് നേതാക്കള്‍ സ്ഥിരീകരിച്ചു. സാധ്യമായ അത്രയും സീറ്റുകള്‍ നല്‍കാമെന്ന് ഖാര്‍ഗെ ഉറപ്പു നല്‍കിയതായി ശിവശങ്കരപ്പ പറഞ്ഞു. ബെംഗളൂരുവില്‍ ലിംഗായത്തുകള്‍ക്കായി രണ്ട് സീറ്റുകള്‍ ആശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലിംഗായത്തുകളിലെ എല്ലാ വിഭാഗങ്ങള്‍ക്കുമായിട്ടാണ് സീറ്റുകള്‍ ആവശ്യപ്പെട്ടതെന്ന് ശിവശങ്കരപ്പ പറഞ്ഞു.
മാര്‍ച്ച് ഇരുപതിനുള്ളില്‍ തന്നെ കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുമെന്നാണ് സൂചന. 120 സീറ്റുകള്‍ വരെയാണ് കോണ്‍ഗ്രസ് ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ലിംഗായത്തുകള്‍ക്ക് 42 സീറ്റുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. 1950കളില്‍ കോണ്‍ഗ്രസിന് ലിംഗായത്ത് വിഭാഗത്തില്‍ നിന്ന് 90 എംഎല്‍എമാര്‍ വരെയുണ്ടായിരുന്നു.
2018ല്‍ 18 പേരാണ് വിജയിച്ചത്. മുസ്ലീം നേതാക്കളും സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും ഓരോ സീറ്റുകളാണ് ആവശ്യപ്പെട്ടത്. 150 സീറ്റിന്റെ ടാര്‍ഗറ്റ് മുന്നിലുള്ളതിനാല്‍ അത് നല്‍കാനാണ് സാധ്യത.












Click it and Unblock the Notifications