കര്‍ണാടകയില്‍ ഭൂരിപക്ഷം ആര്‍ക്ക് ലഭിക്കും? ജനവികാരം ഇങ്ങനെ, യുവാക്കള്‍ക്ക് താല്‍പര്യം വന്‍ ഭൂരിപക്ഷം
ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പ് അടുത്ത് വരവെ ഭൂരിപക്ഷ സര്‍ക്കാര്‍ വേണമെന്ന നിലപാടില്‍ ജനങ്ങള്‍. അടുത്ത കാലത്തൊന്നും പൂര്‍ണമായ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ കര്‍ണാടകയില്‍ ഉണ്ടായിട്ടില്ല. ഇത് സംസ്ഥാനത്തെ മൊത്തത്തില്‍ ബാധിക്കുന്നുണ്ടെന്നാണ് യുവാക്കളുടെ നിലപാട്. വന്‍ ഭൂരിപക്ഷത്തില്‍ ഏത് പാര്‍ട്ടിയായാലും അധികാരത്തില്‍ വരട്ടെ എന്നാണ് നിലപാട്.
ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരുകള്‍ വരുന്നത് കൊണ്ടാണ് കുതിരക്കച്ചവടം സംസ്ഥാനത്ത് ധാരാളം നല്‍കുന്നതെന്ന് മഞ്ജുനാഥ് എന്ന കോളേജ് വിദ്യാര്‍ത്ഥി പറയുന്നു. ഇതിന്റെ ഭാഗമായി വികസന പ്രവര്‍ത്തനങ്ങളാണ് തടസ്സപ്പെടുന്നതെന്ന് മഞ്ജുനാഥ് പറയുന്നത്. വന്‍ ഭൂരിപക്ഷത്തോടെ ഒരു കക്ഷി അധികാരത്തില്‍ വരണമെന്നാണ് മഞ്ജുനാഥിന്റെ നിലപാട്. മഞ്ജുനാഥിന്റെ നിലപാട് തന്നെ യുവാക്കളില്‍ ഭൂരിപക്ഷത്തിനും ഉള്ളത്.

വന്‍ ഭൂരിപക്ഷത്തില്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ വരണമെന്നാണ് ഇവരെല്ലാം പറയുന്നത്.അഞ്ച് വര്‍ഷം ഈ സര്‍ക്കാര്‍ വിവാദങ്ങളൊന്നുമില്ലാതെ തികയ്ക്കണമെന്നാണ് എല്ലാവരുടെയും ആവശ്യം. ഇടക്കാല തിരഞ്ഞെടുപ്പുകള്‍ വരുന്നത് പലര്‍ക്കും താല്‍പര്യമില്ലാത്ത കാര്യമാണ്. ഏറ്റവും രസകരം ബിജെപിക്ക് ഒരിക്കലും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയിട്ടില്ല.
തിരഞ്ഞെടുപ്പിന് ശേഷമുള്ള അഡ്ജസ്റ്റ്‌മെന്റുകളിലാണ് ബിജെപി രണ്ട് തവണയും അധികാരം പിടിച്ചിരിക്കുന്നത്. 1999, 2013 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ ഭൂരിപക്ഷം പിടിച്ചിരുന്നു. എന്നാല്‍ അതിനിടയില്‍ എല്ലാം ഭൂരിപക്ഷം ഇല്ലാത്ത സര്‍ക്കാരുകളാണ് ഉണ്ടായത്.
2004ന് ശേഷം കര്‍ണാടകയില്‍ 11 മുഖ്യമന്ത്രിമാരാണ് ഉണ്ടായിരിക്കുന്നത്. സഖ്യത്തിലും പാര്‍ട്ടിയിലും പ്രശ്‌നങ്ങള്‍ വന്നതാണ് പ്രധാന കാരണം. കഴിഞ്ഞ തവണയും യെഡിയൂരപ്പയുടെ രാജി കാണേണ്ടി വന്നു. ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായും വന്നു. 2008ല്‍ ബിജെപി സര്‍ക്കാരിന് ഭൂരിപക്ഷം ലഭിക്കാതിരുന്നപ്പോള്‍ പ്രയോഗിച്ച തന്ത്രമാണ് ഓപ്പറേഷന്‍ ലോട്ടസ്.
രുചിയെന്ന് പറഞ്ഞാല്‍ പോര തനി നാടന്‍; ഛത്തീസ്ഗഡില്‍ ടേസ്റ്റുകള്‍ ധാരാളം, കഴിക്കേണ്ടവ ഈ ഡിഷുകള്‍
സ്വതന്ത്ര എംഎല്‍എമാര്‍ക്ക് പണം നല്‍കിയാണ് അന്ന് കൂടെ നിര്‍ത്തിയത്. 2019ലേക്ക് വന്നപ്പോള്‍ കോണ്‍ഗ്രസിന്റെയും ജെഡിഎസ്സിന്റെയും എംഎല്‍എമാരെ കൂട്ടത്തോടെ അടര്‍ത്തിയെടുത്താണ് ബിജെപി സര്‍ക്കാരുണ്ടാക്കിയത്. 16 എംഎല്‍എമാരെയാണ് സര്‍ക്കാരില്‍ നിന്ന് ബിജെപി അടര്‍ത്തിയെടുത്തത്.
കോണ്‍ഗ്രസിന് മാത്രമാണ് സംസ്ഥാനത്താകെ സാന്നിധ്യമുണ്ടാക്കാന്‍ കഴിഞ്ഞ ഏക പാര്‍ട്ടി. പക്ഷേ വോട്ട് ശതമാനത്തില്‍ നിന്ന് സീറ്റ് ശതമാനത്തിലേക്ക് വരുമ്പോള്‍ കോണ്‍ഗ്രസ് ദുര്‍ബലമാണ്. 2013ല്‍ 36.59 വോട്ട് ശതമാനത്തോടെയാണ് 122 സീറ്റ് കോണ്‍ഗ്രസ് നേടിയത്. 2018ല്‍ അത് 38 ശതമാനമായി പക്ഷേ സീറ്റ് 78 എണ്ണം മാത്രമാണ് ലഭിച്ചത്. എന്നാല്‍ വോട്ട് ശതമാനം കുറവാണെങ്കിലും ബിജെപിയുടെ പ്രകടനം മെച്ചപ്പെട്ടതാണ്.
കിട്ടൂര്‍ കര്‍ണാടക, സെന്‍ട്രല്‍ കര്‍ണാടക, തീരദേശ കര്‍ണാടക എന്നിവിടങ്ങളില്‍ ശക്തമാണ് ബിജെപി എന്നാല്‍ ദക്ഷിണ മേഖലയില്‍ തീര്‍ത്തും ദുര്‍ബലവുമാണ് പാര്‍ട്ടി. ഇവിടെ ഓള്‍ഡ് മൈസൂര്‍ ആര് പിടിക്കുന്നുവോ അവര്‍ സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പാണ്. വൊക്കലിഗ കോട്ടയില്‍ ജെഡിഎസ്സിനെ അവര്‍ വീഴ്‌ത്തേണ്ടിയും വരും.












Click it and Unblock the Notifications