കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരും: സീറ്റ് നില ഇങ്ങനെ, ശിവകുമാറിന്റെ പ്രവചനം
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് തന്നെ അധികാരം പിടിക്കുമെന്ന് വ്യക്തമാക്കി പാര്‍ട്ടി നേതൃത്വം. ഇത്തവണ എത്ര സീറ്റുകള്‍ നേടുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ തന്നെ പ്രവചിച്ചിരിക്കുകയാണ്. ഇത് ബിജെപിയുടെ കാര്യത്തില്‍ വന്‍ തിരിച്ചടിയാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന വിശ്വാസത്തിലാണ് ശിവകുമാര്‍. അദ്ദേഹതമത് പരസ്യമായി സമ്മതിക്കുകയും ചെയ്തു കാര്യമാണത്.
ഇപ്പോഴിതാ പാര്‍ട്ടിക്ക് എത്ര സീറ്റുകള്‍ കിട്ടുമെന്ന കാര്യത്തില്‍ അടക്കം അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.. ബിജെപിയെ കാത്തിരിക്കുന്നത് വന്‍ തകര്‍ച്ചയാണെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യാ ടുഡേയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസ് കര്‍ണാടകയില്‍ 141 സീറ്റുകള്‍ നേടുമെന്നാണ് ശിവകുമാര്‍പ്രവചിക്കുന്നത്. സംസ്ഥാനത്ത് 224 നിയമസഭാ സീറ്റുകളാണ് ഉള്ളത്. ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.

അതേസമയം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഒരു വശത്ത് ബിജെപിക്ക് ഭൂരിപക്ഷ നേടുമെന്നാണ് പ്രചവിക്കുന്നത്. കര്‍ണാടകത്തില്‍ ഇപ്പോഴുള്ള അവസരം നന്നായി ഉപയോഗപ്പെടുത്തുമെന്ന് ശിവകുമാര്‍ പറയുന്നു. അതൊരിക്കലും പാഴാക്കില്ല. കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷത്തില്‍ തന്നെ കര്‍ണാടകയില്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് ശേഷമോ അതിന് മുമ്പോ ജെഡിഎസ്സുമായി സഖ്യമുണ്ടാക്കാനുള്ള യാതൊരു സാധ്യതയുമില്ല. തൂക്കുസഭയുണ്ടായാല്‍ അവരുമായി സഖ്യമുണ്ടാക്കില്ല. കാരണം അങ്ങനെയൊരു സാഹചര്യം സംസ്ഥാനത്ത് ഒരിക്കലും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ യാതൊരു പ്രശ്‌നവും കോണ്‍ഗ്രസില്‍ ഇല്ല. എല്ലാവരും ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ശിവകുമാര്‍ പറഞ്ഞു. അതേസമയം സിദ്ധരാമയ്യയുടെയും തന്റെയും സ്ഥാനാര്‍ത്ഥികളാണ് ഇടംപിടിച്ചവരില്‍ ഭൂരിപക്ഷവുമെന്നതിനെ ശിവകുമാര്‍ തള്ളി. താനോ സിദ്ധരാമയ്യയോ ഒരു സ്ഥാനാര്‍ത്ഥിയെയും പ്രത്യേകം പരിഗണിക്കുന്നില്ല. എല്ലാവരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണെന്നും ശിവകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തന്നെ മുന്നോട്ട് വെക്കുമോ എന്ന കാര്യത്തിലും കൃത്യമായ ഉത്തരം ഡികെ നല്‍കിയില്ല.
ആനയെ തിന്നാനുള്ള വിശപ്പുണ്ടോ: ഇതാ എത്ര കഴിച്ചാലും മതിവരാത്ത വിഭവങ്ങള്‍; കേള്‍ക്കുമ്പോഴേ കൊതിയാവും
ആര് മുഖ്യമന്ത്രിയാവണമെന്ന കാര്യത്തില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡാണ് അന്തിമ തീരുമാനമെടുക്കുക. അതേസമയം അങ്ങനെ ഒരു അവസരം ലഭിച്ചാല്‍ അതിനെ സ്വാഗതം ചെയ്യും. കാരണം മുഖ്യമന്ത്രിയാവുന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യം തന്നെയാണെന്നും ശിവകുമാര്‍ പറഞ്ഞു. അതേസമയം സിദ്ധരാമയ്യ ഇതിനോടകം മുഖ്യമന്ത്രി പദം ശക്തമായി ഉറപ്പിച്ചുവെന്നത് ശിവകുമാറിന് തിരിച്ചടിയാണ്.
അതേസമയം പലയിടത്തും സ്ഥാനാര്‍ത്ഥികളായി ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും വിശ്വസ്തരാണ് വരുന്നതെന്ന് നേതാക്കള്‍ തന്നെ സമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് പല മണ്ഡലങ്ങളിലും പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഇരുപതോളം മണ്ഡലങ്ങളിലാണ് വിമത ഭീഷണിയുള്ളത്. ഇത് അധികാരം നേടുന്നതില്‍ കോണ്‍ഗ്രസിന് വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കും. കോണ്‍ഗ്രസിന് ഭൂരിപക്ഷം നേടണമെങ്കില്‍ വിമതരുടെ ശല്യമില്ലാതെ എല്ലാ മണ്ഡലങ്ങളും വിജയിക്കാന്‍ സാധിക്കണം.












Click it and Unblock the Notifications