ഡികെ മുതല്‍ നാഗരാജ് വരെ: ഇവര്‍ കര്‍ണാടക തിരഞ്ഞെടുപ്പിലെ ഏറ്റവും ധനികരായ സ്ഥാനാര്‍ഥികള്‍
ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ നേതാക്കളെല്ലാം പൊതുവേ സമ്പന്നരാണ്. മെയ് പത്തിന് സംസ്ഥാന തിരഞ്ഞെടുക്കുന്ന നടക്കാനിരിക്കുന്നതിനാല്‍ പല സ്ഥാനാര്‍ത്ഥികളും ഇതിനോടകം സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി കഴിഞ്ഞു. പലര്‍ക്കും വിചാരിച്ചതിലും അധികം സ്വത്തുണ്ടെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. അത് മാത്രമല്ല പല മടങ്ങായി പലരുടെയും സ്വത്തുക്കള്‍ വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പ് തൊട്ട് ഈ വര്‍ഷം വരെയുള്ള കാലയളവില്‍ കോടീശ്വരന്മാരുടെ സ്വത്ത് പല കോടികളായിട്ടാണ് വര്‍ധിച്ചത്. എന്താണ് ഈ വരുമാനത്തിന്റെ സ്രോതസ്സ് എന്നും ഇവര്‍ ബോധിപ്പിച്ചിട്ടുണ്ട്. അത്തരത്തില്‍ മുന്നില്‍ നില്‍ക്കുന്ന ധനികര്‍ ആരൊക്കെയാണെന്ന് നോക്കാം.

നമ്പര്‍ വണ്‍ ധനികന്‍
കര്‍ണാടകയിലെ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി എംടിബി നാഗരാജും അദ്ദേഹത്തിന്റെ ഭാര്യയുമാണ്. 1609 കോടിയില്‍ അധികമാണ് ഇവര്‍ക്കുള്ള ആസ്തി. നാഗരാജ് നല്‍കിയ ആസ്തി വിവരത്തിലാണ് ഇക്കാര്യം പറയുന്നത്. കാര്‍ഷികവും, അതുപോലെ ബിസിനസുമാണ് തന്റെ വരുമാനം സ്രോതസ്സ് എന്ന് നാഗരാജ് സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇയാളുടെ ഭാര്യ ശാന്തകുമാരിക്ക് 536 കോടിയുടെ സ്വത്തുക്കളാണ് ഉള്ളത്. 1072 കോടിയാണ് രണ്ടുപേരുടെയും ആസ്തി. 2020ല്‍ 1220 കോടിയായിരുന്നു നാഗരാജിന്റെ ആസ്തിയായി കാണിച്ചത്. ബാധ്യത 98.36 കോടിയാണ്.
ശിവകുമാര്‍ മുന്നില്‍ തന്നെയുണ്ട്
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ സമ്പാദ്യത്തില്‍ രണ്ടാമനാണ്. 1400 കോടിയില്‍ അധികം സ്വത്തുണ്ട് ശിവകുമാറിന്. അഞ്ച് വര്‍ഷത്തിനിടെ 68 ശതമാനമാണ് ഡികെയുടെ ആസ്തി വര്‍ധിച്ചത്. തന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കള്‍ 1414 കോടി വരുമെന്നാണ് ഡികെ സത്യവാങ്മൂലത്തില്‍ പറയുന്നത്.
2013ല്‍ ശിവകുമാറിന്റെ സ്വത്തുക്കളുടെ മൂല്യം 251 കോടിയായിരുന്നു. 2018ല്‍ അത് 840 കോടിയായി. ഇത്തവണ അത് ആയിരം കടന്നു. വന്‍ വളര്‍ച്ചയാണ് ഡികെ കൈവരിച്ചിരിക്കുന്നത്.
Food: പിസ്സ മുതല്‍ പാസ്ത വരെ, കഴിച്ചിട്ടുണ്ടോ ഇറ്റാലിയന്‍, ഇതാ വായില്‍ വെള്ളമൂറിക്കുന്ന ഐറ്റങ്ങള്‍
മന്ത്രിയും മുന്നില്‍
മന്ത്രി മുനിരത്‌നയും സ്വത്തുക്കളുടെ കാര്യത്തില്‍ മുന്നിലാണ്. 293 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. രാജരാജേശ്വരി നഗറില്‍ നിന്നാണ് അദ്ദേഹം ഇത്തവണ മത്സരിക്കുന്നത്. ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിക്ക് 181 കോടിയുടെ സ്വത്തുക്കളാണ് ഉള്ളത്.
ചന്നപട്ടണ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. ഇവര്‍ രണ്ടുപേരും മറ്റ് പ്രമുഖ നേതാക്കളെ അപേക്ഷിച്ച് നോക്കുമ്പോള്‍ വലിയ സ്വത്തുള്ളവരല്ല. പക്ഷേ ചില പ്രമുഖരേക്കാള്‍ മുന്നിലുമാണ്.
കുമാരസ്വാമിയുടെ മകന്‍
കുമാരസ്വാമിയുടെ മകനും സമ്പത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. രാമനഗരത്തില്‍ നിന്നാണ് നിഖില്‍ മത്സരിക്കുന്നത്. 76 കോടിയില്‍ അധികം രൂപയുടെ സ്വത്തുണ്ട് നിഖിലിന്. കന്നഡ സിനിമയിലെ മുന്‍ നടനാണ് നിഖില്‍. സ്വന്തമായി ഒരു റേഞ്ച് കാര്‍ അദ്ദേഹത്തിനുണ്ട്.2.16 കോടിയാണ് വില.
ലംബോര്‍ഗിനി അവന്റാഡോറും കൈവശമുണ്ട്. 2.90 കോടിയാണ് വില. രണ്ട വാനിറ്റി വാഹനങ്ങളും കൈവശമുണ്ട്. 80.51 ലക്ഷം വില വരുന്ന വ്യായാമ ഉപകരണങ്ങളും കൈയ്യിലുണ്ട്.












Click it and Unblock the Notifications