Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക പിടിക്കാന്‍ ഈ പ്രശ്‌നം പരിഹരിക്കണം, ബിജെപിക്ക് ചാന്‍സില്ല, കോണ്‍ഗ്രസും ജെഡിഎസ്സും മാത്രം

റായ്ച്ചൂര്‍: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇത്തവണ വെല്ലുവിളികള്‍ ധാരാളം ബിജെപിക്കുണ്ട്. പക്ഷേ ഏറ്റവും വലിയ പ്രശ്‌നം എന്താണ്. അത് റായ്ച്ചൂരിലാണ്. ഇവിടം പിടിക്കുന്നവര്‍ക്ക് കര്‍ണാടക പിടിക്കാനാവുമെന്ന് ഉറപ്പിച്ച് പറയാം. കര്‍ഷക വോട്ടുകളാണ് ഇവിടെയുള്ളത്. ബിജെപിക്ക് യാതൊരു സാധ്യതയും ഇവിടെ നിന്ന് ലഭിക്കില്ല.

കോണ്‍ഗ്രസും ജെഡിഎസ്സും തമ്മിലാണ് പ്രശ്‌നം. റായ്ച്ചൂരിലെ നെല്‍കര്‍ഷകരാണ് ഇവിടെ പ്രധാന വോട്ടുബാങ്ക്. ഇവര്‍ വെള്ളത്തിന് ഒഴുക്കില്ലാതെ കെട്ടിനില്‍ക്കുന്ന പ്രശ്‌നത്തിന് പരിഹാരം തേടി കൊണ്ടിരിക്കുകയാണ്. അരിയുടെയും മറ്റ് ധാന്യങ്ങളുടെയും നിലവാരത്തില്‍ വലിയ ഇടിവ് ഇത് കാരണമുണ്ടാകുന്നുണ്ടെന്നാണ് കര്‍ഷകരുടെ പരാതി.

optical illusion

റായ്ച്ചൂരിലെ കര്‍ഷകരെ ആരാകും കൈയ്യിലെടുക്കുക എന്നതാണ് ചോദ്യം. ബിജെപിയെ ഇവര്‍ അത്ര വിശ്വാസത്തിലെടുക്കുന്നില്ല. വൊക്കലിഗ മേഖയില്‍ ബിജെപി പടര്‍ന്ന് പന്തലിക്കാത്തതിന് കാരണവും അത് തന്നെയാണ്. റായ്ച്ചൂരില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറഞ്ഞത് അടക്കമാണ് ചര്‍ച്ചാവിഷയം. നെല്‍ കര്‍ഷകര്‍ക്ക് അധികമായുള്ള സൗകര്യങ്ങളാണ് കോണ്‍ഗ്രസും ജെഡിഎസ്സും വാഗ്ദാനം ചെയ്യുന്നത്.

ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കുമെന്ന് ഇവര്‍ ഉറപ്പിച്ച് പറയുന്നു. എന്നാല്‍ കര്‍ഷകര്‍ വിശ്വസിച്ച മട്ടില്ല. റായ്ച്ചൂരില്‍ പത്ത് വര്‍ഷത്തിലേറെയായി ഇതാണ് പ്രശ്‌നം. ഒരു സര്‍ക്കാരും ഇതുവരെ ആ പ്രശ്‌നം പരിഹരിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. റായ്ച്ചൂരിലെ പ്രശ്‌നം ആര് പരിഹരിക്കുന്നുവോ അവര്‍ക്ക് സംസ്ഥാനത്ത് ഭൂരിപക്ഷം കിട്ടാനുള്ള സാധ്യത ഏറെയാണ്. കര്‍ഷക വോട്ട് നിര്‍ണായകമാണ്.

റായ്ചൂരില്‍ നെല്ല്, പരുത്തി, കടല, ധാന്യങ്ങള്‍ എന്നിവയാണ് പ്രധാന കൃഷി. കര്‍ണാടക രാജ്യ റായിത്ത സംഘ സംസ്ഥാനത്തെ പ്ലാനിംഗില്ലായ്മാണ് ചൂണ്ടിക്കാണിക്കുന്നത്. സംഘടനയുടെ ജില്ലാ അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗൗഡ എപിഎംസി യാര്‍ഡുകളിലെ ദൗര്‍ബല്യതയെ കുറിച്ചാണ് സംസാരിച്ചത്. ഇവിടെ മഴവെള്ളത്തില്‍ കുതിര്‍ന്നാണ് അരിചാക്കുകള്‍ ഉണ്ടാവാറുള്ളതെന്ന് ഗൗഡ ചൂണ്ടിക്കാണിക്കുന്നു.

രുചിയുടെ പെരുന്നാളാണ് ഹിമാചലില്‍: ടോപ് ടേസ്റ്റ് ഈ ഡിഷുകള്‍ക്ക്; കഴിക്കാന്‍ റെഡിയായിക്കോളൂ

എപിഎംസി മാര്‍ക്കറ്റില്‍ ഈ പ്രശ്‌നങ്ങള്‍ കാരണം അരിയുടെ നിലവാരം പൂര്‍ണമായും നഷ്ടപ്പെടും. ഇവിടെ നല്ലൊരു ഡ്രെയിനേജ് സംവിധാനം പോലുമില്ലെന്ന് അദ്ദേഹം പറയുന്നു. മഴവെള്ളം നിലത്ത് കെട്ടിക്കിടക്കുന്നത് കൊണ്ട് കാര്‍ഷിക ഉല്‍പ്പന്നങ്ങളെ ഇത് നശിപ്പിക്കുകയാണ് ചെയ്യുകയെന്നും ഗൗഡ പറഞ്ഞു. ഈ ഷെട്ടുകള്‍ നിര്‍മിക്കാന്‍ 30 കോടിയാണ് സര്‍ക്കാര്‍ ചെലവിട്ടത്. എന്നാല്‍ കര്‍ഷകര്‍ക്ക് ഇതില്‍ നിന്ന് യാതൊരു നേട്ടവും ഇല്ലാത്ത അവസ്ഥയാണെന്ന് ലക്ഷ്മണ്‍ ഗൗഡ പറഞ്ഞു.

റായ്ച്ചൂരില്‍ വെള്ളിയാഴ്ച്ച പെയ്ത മഴയെ തുടര്‍ന്ന് 25 ലക്ഷത്തിന്റെ നഷ്ടമാണ് ഒറ്റദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. അതിന് ആരും നഷ്ടപരിഹാരം നല്‍കില്ലെന്ന് കര്‍ഷകര്‍ പറയുന്നു. സര്‍ക്കാരോ എപിഎംസിയോ ഇക്കാര്യത്തില്‍ കൈമലര്‍ത്തും. കര്‍ഷകര്‍ മാത്രമായിരിക്കും അനുഭവിക്കേണ്ടി വരിക. സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചെങ്കിലും ഒന്നും ഇതുവരെ നടന്നിട്ടില്ലെന്ന് ഇവര്‍ വ്യക്തമാക്കി.

പതിനായിരം ജീവനക്കാര്‍ എപിഎംസിയില്‍ ജോലി ചെയ്യുന്നുണ്ട്. അതില്‍ നിന്ന് തന്നെ എത്ര വലിയ വിഭാഗമാണ് ഇവരെന്ന് മനസ്സിലാക്കാം. 55000 ക്വിന്റല്‍ അരിയാണ് ഇവര്‍ ഉണ്ടാക്കുന്നത്. 40000 കര്‍ഷകര്‍ ചേര്‍ന്നാണ് ഇവ കൃഷി ചെയ്ത് ഉണ്ടാക്കുന്നത്. ഇവിടെ സ്ത്രീകള്‍ക്ക് വാഷ്‌റൂം പോലുമില്ല. സര്‍ക്കാര്‍ ഞങ്ങളെ പരിഗണിക്കുന്നത് ഇത്തരത്തിലാണെന്നും കര്‍ഷകര്‍ പറഞ്ഞു.

ചെറിയൊരു മഴ പെയ്താല്‍ പോലും ലക്ഷങ്ങളും നഷ്ടമുണ്ടാവുമെന്നാണ് ഇവര്‍ പറയുന്നു. എന്നാല്‍ എപിഎംസി അഡീഷണല്‍ സെക്രട്ടറി ബി കൃഷ്ണ പറയുന്നത് മഴ നനഞ്ഞ് അരി നനഞ്ഞാലല്‍ നഷ്ടപരിഹാരം ഒരു പരിധി വരെ നല്‍കാറുണ്ടെന്നാണ്. പത്ത് ശതമാനം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മാത്രമേ വെള്ളത്തില്‍ മുങ്ങാറുള്ളു എന്നും കൃഷ്ണ പറഞ്ഞു. എന്നാല്‍ ഈ പ്രശ്‌നം ആര് പരിഹരിക്കുമെന്ന എന്ന കാത്തിരിപ്പിലാണ് കര്‍ഷകര്‍.

https://photo-admin.greynium.com/scripts/photos/ajax-common.php?func=get-embed-photos&entity_id=103294&category_id=44

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+