Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഹിന്ദു മതത്തിലേക്ക് കൊണ്ടുവരണം, ഘര്‍ വാപ്പസിയുമായി തേജസ്വി സൂര്യ

ബെംഗളൂരു: മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും തിരിച്ച് ഹിന്ദു മതത്തിലേക്ക് കൊണ്ടുവരണമെന്ന് ബിജെപി എംപി തേജസ്വി സൂര്യ. പലരെയും ഇന്ത്യയില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും അവരുടെ മതത്തിലേക്ക് മതം മാറ്റി കൊണ്ടുപോയിട്ടുണ്ട്. ഇവരെയെല്ലാം തിരിച്ചുകൊണ്ടുവരണം. അവരെ തിരിച്ച് ഹിന്ദുവാക്കി മാറ്റണമെന്നും തേജസ്വി ആവശ്യപ്പെട്ടു. ബിജെപിയുടെ ഘര്‍ വാപ്പസി വാദം വീണ്ടും പൊടി തട്ടിയെടുത്തിരിക്കുകയാണ് തേജസ്വി. കര്‍ണാടക സര്‍ക്കാരിന്റെ മതംമാറ്റ നിരോധന ബില്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പാസാക്കിയിരുന്നു. ഇതിന് പിന്നാലെ മുന്‍ മതംമാറ്റങ്ങള്‍ അടക്കം ശക്തമായി ഉന്നയിക്കുകയും, അത്തരത്തില്‍ കൊണ്ടുപോയവരെ തിരിച്ചുകൊണ്ടുവരണമെന്നും തേജസ്വി ആവശ്യപ്പെട്ടിരിക്കുന്നത്.

1

ഇന്ത്യന്‍ ചരിത്രത്തില്‍ നിരവധി പേരെ മറ്റ് മതത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഹിന്ദുക്കളെയാണ് മുസ്ലീങ്ങളും ക്രിസ്ത്യാനികളും ടാര്‍ഗറ്റ് ചെയ്തിട്ടുള്ളത്. ഇവരെ തിരികെ ഹിന്ദു മതത്തിലേക്ക് കൊണ്ടുവരണം. അതും വളരെ പെട്ടെന്ന് തന്നെ ഇവരെയെല്ലാം കൊണ്ടുവരാന്‍ ഹിന്ദുക്കള്‍ ശ്രമിക്കണം. ഇവരെ ഹിന്ദൂയിസത്തിന് ആവശ്യമുണ്ടെന്നും തേജസ്വി സൂര്യ പറഞ്ഞു. ഉഡുപ്പി കൃഷ്ണ മഠത്തില്‍ വെച്ചുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു പ്രത്യയശാസ്ത്രത്തെ ശക്തമാക്കേണ്ടതുണ്ട്. പാശ്ചാത്യ ചിന്തകളെ നമ്മള്‍ ഉപേക്ഷിക്കേണ്ടതുണ്ട്. കമ്മ്യൂണിസം, മെക്കായിസം, കോളോണിയലിസം, എന്നിവ ഇന്ത്യയിലെ സനാതന ധര്‍മത്തെ തകര്‍ക്കുന്ന ശക്തികളാണെന്നും തേജസ്വി പറഞ്ഞു.

ഇത്തരം പാശ്ചാത്യ ചിന്താധാരകളെ നമുക്ക് ഭീഷണിയാണ്. ഹിന്ദുക്കള്‍ അത് തിരിച്ചറിയണം. നമ്മുടെ ശത്രുക്കളെ പരാജയപ്പെടുത്താന്‍ ഇതെല്ലാം നമ്മള്‍ ഒഴിവാക്കണം. ആരാണ് നിങ്ങളുടെ ശത്രുവെന്ന് അറിഞ്ഞിട്ടില്ലെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ക്ക് തിരിച്ച് പോരാടാന്‍ സാധിക്കില്ല. ഹിന്ദുയിസത്തെ ലോകത്ത് നിന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ആരൊക്കെയാണെന്ന് ഹിന്ദുക്കള്‍ തിരിച്ചറിയേണ്ടതുണ്ട്. ഹിന്ദു വംശത്തിന്റെ തന്റെ നിലനില്‍പ്പിന് ഇത് അത്യാവശ്യമാണെന്നും തേജസ്വി സൂര്യ പറയുന്നു. അതേസമയം തേജസ്വിയുടെ വര്‍ഗീയ വിഷം നിറഞ്ഞ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആകെ പ്രചരിക്കുന്നുണ്ട്. ഇതിലൊരു ക്ലിപ്പില്‍ പ്രചരിക്കുന്നതാണ് ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും മതം മാറ്റുന്ന കാര്യം.

ഹിന്ദുക്കള്‍ക്ക് മുമ്പില്‍ ആകെ ഒരു ഓപ്ഷന്‍ മാത്രമാണ് ഉള്ളത്. ഹിന്ദു മതത്തില്‍ നിന്ന് പോയവരെ തിരിച്ച് മതം മാറ്റി ഹിന്ദുവാക്കുക എന്നത് മാത്രമാണ് നമ്മുടെ മുന്നിലുള്ള ഓപ്ഷന്‍. മറ്റ് വഴികളൊന്നുമില്ലെന്ന് മനസ്സിലാക്കണം. ഇത് സാധ്യമാണോ എന്ന് നമുക്ക് തോന്നാം. കാരണം സ്വാഭാവികമായി നമ്മുടെ അടുത്തേക്ക് ഇതൊന്നും വരില്ല. പകരം രൂപാന്തരപ്പെടാന്‍ ശ്രമിക്കണം. ഈ രാജ്യത്ത് നമുക്ക് രാമക്ഷേത്രമുണ്ടാക്കാന്‍ സാധിച്ചു. ആര്‍ട്ടിക്കിള്‍ 370 റദാക്കി കഴിഞ്ഞു. ഇതൊക്കെ നമുക്ക് സാധ്യമായ കാര്യമാണ്. പാകിസ്താനിലെ മുസ്ലീങ്ങളെ നമ്മള്‍ ഹിന്ദൂയിസത്തിലേക്ക് മതം മാറ്റണം. ഘര്‍ വാപ്പസ്സിക്ക് നമ്മള്‍ മുന്‍തൂക്കം നല്‍കണം. അഖണ്ഡ ഭാരത്തിന്റെ ഭാഗമായി പാകിസ്താനെ മാറ്റണമെന്ന് തേജസ്വി പറയുന്നു.

ഇക്കാര്യം നടപ്പാക്കാന്‍ മഠങ്ങളും ക്ഷേത്രങ്ങളും നേതൃത്വം കൊടുക്കണമെന്നും തേജസ്വി വ്യക്തമാക്കി. അതേസമയം നേരത്തെ തന്നെ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തി കുപ്രസിദ്ധി നേടിയ നേതവാണ് തേജസ്വി സൂര്യ. ക്ഷേത്രങ്ങളും മഠങ്ങളും വര്‍ഷത്തില്‍ ഒരു ടാര്‍ഗറ്റ് ഉണ്ടാക്കണം. അതിലൂടെ എത്ര പേരെ വര്‍ഷത്തില്‍ മറ്റ് മതങ്ങളില്‍ നിന്ന് ഹിന്ദൂയിസത്തിലേക്ക് മതം മാറ്റാന്‍ സാധിക്കുമെന്ന് കാണിച്ച് കൊടുക്കണം. ടിപ്പു ജയന്തിയുടെ അന്ന് ഹിന്ദൂയിസത്തിലേക്കുള്ള മതംമാറ്റം ആരംഭിക്കണം. ഘര്‍വാപ്പസി എന്നത് ഹിന്ദുക്കളുടെ ഉത്തരവാദിത്തമാണെന്ന് ബിജെപി എംപി പറയുന്നു.

അതേസമയം തുടര്‍ച്ചയായ വിവാദ പരാമര്‍ശങ്ങള്‍ നേരത്തെ തന്നെ തേജസ്വി നടത്താറുണ്ട്. പല ബിജെപി നേതാക്കളും ഇത്തരം പരാമര്‍ശങ്ങള്‍ക്ക് പേരുകേട്ടവരാണ്. ഹിന്ദുത്വ നേതാക്കളുടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഹരിദ്വാറില്‍ വെച്ചും നടന്നിരുന്നു. മുസ്ലീങ്ങള്‍ക്കെതിരെ ആയുധമെടുക്കണമെന്നായിരുന്നു ഇവര്‍ ഹിന്ദുക്കളോട് ആഹ്വാനം ചെയ്തത്. ബിജെപി നേതാവ് അശ്വിനി ഉപാധ്യായയും ഈ ചടങ്ങിലുണ്ടായിരുന്നു. ദില്ലിയിലെ ജന്തര്‍ മന്ദറില്‍ വര്‍ഗീയപരമായ മുദ്രാവാക്യം മുഴക്കിയതിന് ഇയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇതില്‍ ചിലര്‍ക്കതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+