4 സീറ്റിന് മുന്നിലെത്തിയിട്ടും കോണ്‍ഗ്രസിന് തിരിച്ചടി: 'ചതിച്ചത്' ജെഡിഎസ്, ബിജെപിയെ പിന്തുണയ്ക്കും?
ബെംഗളൂരു: കര്‍ണാടകയിലെ മൂന്ന് സിറ്റി കോര്‍പ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നില്‍ എത്താന്‍ കഴിഞ്ഞ ഏക കോര്‍പ്പറേഷന്‍ ആയിരുന്നു കലബുര്‍ഗി. എന്നാല്‍ 55 അംഗ കോര്‍പ്പറേഷന്‍ ഭരണ സമിതിയില്‍ കേവല ഭൂരിപക്ഷത്തില്‍ എത്താനുള്ള സഖ്യയില്‍ കോണ്‍ഗ്രസിന് എത്താനും സാധിച്ചിരുന്നില്ല.
ഇതോടെയാണ് കോണ്‍ഗ്രസിനെ മറികടന്ന് അധികാരം പിടിക്കാനുള്ള ശ്രമം ബിജെപിയും ആരംഭിച്ചത്. ഹുബ്ബള്ളി-ധാർവാഡ് , ബെലഗാവി എന്നീ സിറ്റി കോര്‍പ്പറേഷനുകളില്‍ നേരത്തെ തന്നെ അധികാരം ഉറപ്പിച്ച ബിജെപി മൂന്നാമതായി കലബുര്‍ഗി കൂടി പിടിച്ചെടുക്കാന്‍ കഴിയുമോയെന്നാണ് നോക്കുന്നത്. ജെഡിഎസിനെ ഒപ്പം നിര്‍ത്താനാണ് അവരുടെ ശ്രമം.

55 അംഗ കലബുറഗി സിറ്റി കൗണ്‍സിലിലേക്ക് ഈയിടെ നടന്ന വോട്ടെടുപ്പില്‍ 27 സീറ്റ് നേടിയായിരുന്നു കോണ്‍ഗ്രസ് മുന്നില്‍ എത്തിയത്. ബിജെപിക്ക് 23 ഉം ജെഡിഎസിന് 4 ഉം സീറ്റ് ലഭിച്ചു. ഒരിടത്ത് സ്വതന്ത്രനാണ് വിജയം കരസ്ഥമാക്കിയത്. തിരഞ്ഞെടുക്കപ്പെട്ട 55 കൗൺസിലർമാർക്ക് പുറമേ, ആറ് പ്രാദേശിക ജനപ്രതിനിധികൾക്കും കെഎംസി ആക്ട് അനുസരിച്ച് വരാനിരിക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ട്.
ഞങ്ങളുടെ അംലകൃത: സോഷ്യല്‍ മീഡിയയില്‍ തരംഗമായി പൃഥിരാജിന്റെ മകളുടെ പുതിയ ചിത്രം

മേയര്‍ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന്റെ നിലപാട് നിര്‍ണ്ണായകമാവും എന്ന നിലയില്‍ എല്ലാവരും ഉറ്റു നോക്കുന്നത് ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമിയിലേക്കാണ്. കുമാരസ്വാമിയുടെ നിർദ്ദേശപ്രകാരം ജനപ്രതിനിധികള്‍ ബെംഗളൂരുവിലെത്തിയിട്ടുണ്ടെന്നും ഏത് പാർട്ടിക്ക് പിന്തുണ നൽകണമെന്ന് നേതൃത്വം അലോചിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

മേയര്‍ സ്ഥാനം പങ്കിടുകയെന്ന ധാരണയോടെ ജെഡിഎസ് ബിജെപിക്ക് ഉപാധികളോടെ പിന്തുണ നൽകിയേക്കുമെന്നാണ് സൂചന. രണ്ട് പാർട്ടികളും കൈകോർക്കുകയാണെങ്കിൽ ഒരു ജെഡിഎസ് കൗൺസിലർ രണ്ട് തവണത്തേക്ക് എങ്കിലും മേയര്‍ സ്ഥാനം ലഭിച്ചേകും. മേയർ സ്ഥാനം വാഗ്ദാനം ചെയ്യുന്ന പാർട്ടിയുമായി കൈകോർക്കാൻ തങ്ങള്‍ തയ്യാറാണെന്ന് ജെഡിഎസ് കൗണ്‍സിലര്‍മാര്‍ അറിയച്ചതായിട്ടാണ് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഇതിന് കോണ്‍ഗ്രസ് തയ്യാറായേക്കില്ല. നേരത്തെ സംസ്ഥാനത്ത് അധികാരത്തില്‍ എത്താന്‍ വേണ്ടി ജെഡിഎസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്തെങ്കിലും സര്‍ക്കാര്‍ പാതി വഴിയില്‍ വീണിരുന്നു. മാത്രവുമല്ല, ജെഡിഎസ് ബിജെപിക്ക് പിന്തുണ നല്‍കുകയാണെങ്കില്‍ അത് നിയമസഭാ തിരഞ്ഞെടുപ്പില്‍ അടക്കം അവര്‍ക്കെതിരെ ആയുധമാക്കാമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.

കല്‍ബുര്‍ഗി സിറ്റി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്നും അകറ്റി നിര്‍ത്താന്‍ ജെഡിഎസുമായി സഖ്യം രൂപീകരിക്കുമെന്ന് ബിജെപി നേതാക്കളും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ ആയിയിരുന്നു ആദ്യമായി സഖ്യ സാധ്യതകള്‍ തുറന്നിട്ട് മുന്നോട്ട് വന്നത്.

സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച് ഇരുവിഭാഗത്തില്‍ നിന്നും വിശദമായ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല.പക്ഷെ എനിക്ക് ജെഡിഎസിനോട് പറയാനുള്ളത് നമുക്കൊരുമിച്ച് മുന്നോട്ട് പോകാം എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിനോട് ഔദ്യോഗികമായി അല്ലെങ്കിലും അനുകൂലമായ ചില മറുപടികള്‍ ജെഡിഎസ് ഭാഗത്ത് നിന്ന് ഉണ്ടാവുകയും ചെയ്തു.

കലബുറഗി മഹാനഗര പാലികയില്‍ അധികാരത്തിലെത്താൻ സാധ്യമായ എല്ലാ വിദ്യകളും ബിജെപി ഉപയോഗിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീലും വ്യക്തമാക്കിയിട്ടുണ്ട്. കല്‍ബുര്‍ഗിയില്‍ ആദ്യമായാണ് ബിജെപി ഇത്രയും കൂടുതൽ സീറ്റുകൾ നേടുന്നത്. ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം നേടാത്ത സാഹചര്യത്തില്‍ അധികാരം പിടിക്കാനുള്ള എല്ലാ തന്ത്രവും ഞങ്ങള്‍ പുറത്തെടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.












Click it and Unblock the Notifications