ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം, നടിയെ 'സംസ്‌കാരം' പഠിപ്പിച്ച് നാട്ടുകാര്‍, കൈയ്യേറ്റം!!
ബെംഗളൂരു: കന്നഡ സിനിമാ നടിക്ക് നേരെ ആള്‍ക്കൂട്ട അതിക്രമം. പ്രമുഖ നടി സംയുക്ത ഹെഗ്‌ഡെയ്ക്ക് നേരെയാണ് സദാചാര വാദികള്‍ ആക്രമണവുമായെത്തിയത്. ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് പാര്‍ക്കില്‍ വ്യായാമം ചെയ്തതിനാണ് സദാചാരണ ആക്രമണമുണ്ടായത്. ഇന്നലെ പുലര്‍ച്ചെയാണ് നടിയും സുഹൃത്തുക്കളും ബെംഗളൂരുവില്‍ എച്ച്എസ്ആര്‍ ലേ ഔട്ടിലെ അഗരാ തടാകത്തിന് സമീപത്തെ പാര്‍ക്കില്‍ വ്യായാമത്തിനെത്തിയ സമയത്താണ് നടിക്ക് നേരെ ആക്രമണം ഉണ്ടായത്. പട്ടാപ്പകലാണ് തനിക്കെതിരെ ആക്രമണമുണ്ടായതെന്നും താന്‍ അപമാനിക്കപ്പെട്ടതെന്നും നടി സംയുക്ത ആരോപിച്ചു.

കോണ്‍ഗ്രസ് നേതാവ് കവിത റെഡ്ഡിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംയുക്ത ഹെഗ്‌ഡെ പറയുന്നത്. ഹൂലാ ഹൂപ്‌സ് പ്രാക്ടീ്‌സ് ചെയ്തുകൊണ്ടിരുന്ന നടി പൊതുമധ്യത്തില്‍ അശ്ലീല വേഷത്തില്‍ എത്തിയെന്നായിരുന്നു നാട്ടുകാര്‍ ആരോപിച്ചത്. തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. സംയുക്തയുടെയും സുഹൃത്തുക്കളുടെയും സമീപമെത്തിയ ഒരു സ്ത്രീ ഇവരെ അസഭ്യം പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇവര്‍ എവിടെ നിന്നാണ് വന്നതെന്ന് പോലും അറിയില്ലെന്ന് സംയുക്ത പറഞ്ഞു. ഞങ്ങളോട് ക്യാബറെ ഡാന്‍സര്‍മാരാണോ എന്നൊക്കെയായിരുന്നു ചോദ്യം. അത് കോണ്‍ഗ്രസ് നേതാവ് കവിതാ റെഡ്ഡി തന്നെയാണെന്ന് സംയുക്ത പറഞ്ഞു.
Recommended Video
ഞങ്ങള്‍ വ്യായാമത്തിന് പകരം കാബറെയാണ് ചെയ്യുന്നതെന്നായിരുന്നു ഇവര്‍ ആരോപിച്ചു. എന്റെ സുഹൃത്തുക്കളെ അസഭ്യം പറഞ്ഞ് കൊണ്ട് ആ സ്ത്രീ മര്‍ദിച്ചു. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിച്ച് കൊണ്ട് ഇവരോട് മര്യാദയ്ക്കാണ് ഞങ്ങള്‍ പെരുമാറിയത്. ഇത്തരം വേഷങ്ങളില്‍ നിങ്ങളെ ആരെങ്കിലും ഉപദ്രവിച്ചാല്‍ കരഞ്ഞിട്ട് കാര്യമില്ലെന്നായിരുന്നു ഇവര്‍ പറഞ്ഞത്. ഇവര്‍ ബഹളം വെച്ചതിന് പിന്നാലെയാണ് നാട്ടുകാര്‍ തടിച്ചെത്തിയത്. കന്നഡ സിനിമാ ലോകത്ത് നടക്കുന്ന മയക്കുമരുന്ന് വിവാദമവുമായി സംയുക്തയെ ബന്ധിപ്പിക്കുമെന്ന് പോലും കവിത റെഡ്ഡി ഭീഷണിപ്പെടുത്തി. പോലീസ് എത്തിയെങ്കിലും ഇതെല്ലാം നോക്കി നില്‍ക്കുകയാണ് ചെയ്തതെന്ന് സംയുക്ത പറഞ്ഞു.
അതേസമയം നടി സദാചാര ആക്രമണത്തെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഇതും അക്രമികളെ പ്രകോപിപ്പിച്ചു. സഹായത്തിന് വേണ്ടി അപേക്ഷിക്കുന്ന നടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തു. നടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധത്തിലായിരുന്നു നാട്ടുകാര്‍. പോലീസ് ഞങ്ങളോട് പാര്‍ക്കില്‍ നിന്ന് പോവാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ആള്‍ക്കൂട്ടത്തെ തടഞ്ഞ് നിര്‍ത്താന്‍ പോലും കാര്യമായ ശ്രമമുണ്ടായില്ല. താന്‍ ഗേറ്റ് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ തന്നെ അടിച്ചെന്നും നടി പറഞ്ഞു.












Click it and Unblock the Notifications