Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിന്റെ നായിക.... മയക്കുമരുന്ന് റാക്കറ്റില്‍ കന്നഡ മുന്‍നിര നടി, ചോദ്യം ചെയ്യലിന് എത്തിയില്ല!

ബെംഗളൂരു: മയക്കുമരുന്ന് കടത്തില്‍ നാണംകെട്ട് കന്നഡ സിനിമാ ലോകം. മലയാളം, ഹിന്ദി സിനിമ മേഖലയിലും മയക്കുമരുന്ന് ഉപയോഗവും ഇവിടെ പ്രവര്‍ത്തിക്കുന്ന റാക്കറ്റുകളുമായി ബന്ധമുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കന്നഡയിലെ മുന്‍നിര നായിക രാഗിണി ദ്വിവേദിയാണ് ഇപ്പോള്‍ വലിയ വിവാദത്തിലേക്ക് വീണിരിക്കുന്നത്.

ഇവര്‍ക്ക് മയക്കുമരുന്ന് റാക്കറ്റുമായി വലിയ ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് ഇവരെ വിളിപ്പിച്ചെങ്കിലും ഹാജരായിട്ടില്ല. എന്നാല്‍ ഇത് കേസിനെ ഭയന്നിട്ടല്ലെന്ന് ഇവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

1

രാഗിണി ദ്വിവേദി കന്നഡയിലെ ഏറ്റവും ശക്തയായ നായികയാണ്. അവരുടെ പേര് ഈ കേസില്‍ ഉയര്‍ന്ന് വന്നത് സിനിമാ ലോകത്തിന് വലിയ തിരിച്ചടിയാണ്. മുന്‍ മിസ് ഇന്ത്യയാണ് ഇവര്‍. മലയാളത്തില്‍ മോഹന്‍ലാലും അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിച്ച കാണ്ഡഹാറിലും അവര്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ ഫേസ് ടു ഫേസിലും അവര്‍ നായികയായിരുന്നു.

അതേസമയം മറ്റൊരു പ്രമുഖ നായിക സഞ്ജന ഗല്‍റാണിക്കും ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരും മുന്‍നിര നടിയാണ്. പ്രമുഖ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന. കന്നഡ സിനിമാ ലോകത്തെ പ്രമുഖര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത്.

രാഗിണിയുടെ കാമുകനെ കസ്റ്റഡിയില്‍ എടുത്തതോടെയാണ് ഇവരുടെ പേരുകളും കേസിലേക്ക് എത്തിയത്. സെലിബ്രിറ്റി മാനേജര്‍ പ്രശാന്ത് സമ്പരാഗി കന്നഡ സിനിമാ ലോകത്തെ മയക്കുമരുന്ന് മാഫിയയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോഴത്തെ കുരുക്കിലേക്ക് നയിച്ചത്. കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

Recommended Video

cmsvideo
    ബിനീഷ് കോടിയേരി പെട്ടു, പൊളിച്ചടുക്കി ഫിറോസ്‌ | Oneindia Malayalam

    ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷാണ് ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ വലിയ പങ്കുവഹിച്ചത്. ബോളിവുഡുമായും കര്‍ണാടകത്തിലെ രാഷ്ട്രീയ നേതൃത്വുമായും ഈ മാഫിയക്ക് ബന്ധമുണ്ടെന്നാണ് ആരോപണം.

    അതേസമയം തിങ്കളാവ്ച്ച് പോലീസിന് മുമ്പില്‍ ഹാജരാവുമെന്ന് രാഗിണി ദ്വിവേദി പറഞ്ഞു. തന്റെ അഭിഭാഷകര്‍ പോലീസിന് മുന്നില്‍ ഹാജരായിരുന്നു. എന്താണ് ഹാജരാവാതിരുന്നതെന്നും അറിയിച്ചിട്ടുണ്ടെന്നും രാഗിണി പറഞ്ഞു. താന്‍ തെറ്റായൊന്നും ചെയ്തിട്ടില്ലെന്നും, ചോദ്യം ചെയ്യാനായി ഹാജരാവുമെന്നും അവര്‍ അറിയിച്ചു.

    ഓഗസ്റ്റ് 21ന് അനിഖ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് കന്നഡ സിനിമാ ലോകത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. കന്നഡ സിനിമാ ലോകത്തെ നിരവധി പേര്‍ മയക്കുമരുന്നിനായിതന്നെ സമീപിച്ചിട്ടുണ്ടെന്ന് അനിഖ വെളിപ്പെടുത്തി. രാഗിണിയുടെ റോളിനെ കുറിച്ച് വെളിപ്പെടുത്തിയത് ഇന്ദ്രജിത്ത് ലങ്കേഷാണ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+