Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് 130 സീറ്റുകള്‍ വരെ ഉറപ്പ്, ഷെട്ടാര്‍ 'ചതിയന്‍', ഒരിക്കലും വിജയിക്കില്ലെന്നും യെഡിയൂരപ്പ

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. സംസ്ഥാനത്ത് 125 മുതല്‍ 130 സീറ്റ് വരെ ബിജെപി നേടുമെന്നും അദ്ദേഹം പ്രവചിച്ചു. അതേസമയം കര്‍ണാടകയില്‍ ലിംഗായത്ത് മുഖ്യമന്ത്രിയുടെ കാര്യവും യെഡിയൂരപ്പ സംസാരിച്ചു. ലിംഗായത്ത് മുഖ്യമന്ത്രിയുണ്ടാകുമോ എന്ന ഹൈക്കമാന്‍ഡാണ് തീരുമാനിക്കുകയെന്നും യെഡിയൂരപ്പ പറഞ്ഞു.

അതേസമയം ബിജെപിയെ ചതിച്ച നേതാവാണ് ജഗദീഷ് ഷെട്ടാര്‍. അദ്ദേഹം ഉറപ്പായും തോറ്റിരിക്കും. കോണ്‍ഗ്രസില്‍ അദ്ദേഹം വലിയ പ്രതിസന്ധി നേരിടും. ഹൂബ്ലി-ധാര്‍വാര്‍ഡില്‍ ഷെട്ടാര്‍ തോറ്റോടുമെന്നും യെഡിയൂരപ്പ പറഞ്ഞു. പേ സിഎം പ്രചാരണം കോണ്‍ഗ്രസ് നടത്തുന്നുണ്ട്. അത് പരാജയപ്പെടുമെന്നും യെഡിയൂരപ്പ പറയുന്നു. തന്റെ മകന്‍ വിജയേന്ദ്ര ശിക്കരിപുരയില്‍ മാത്രം ജനപ്രീതിയുള്ള നേതാവല്ല. അതിനപ്പുറവും നല്ല ജനപ്രീതി അദ്ദേഹത്തിനുണ്ട്.

bjp yediyurappa

സംസ്ഥാനത്തെ എണ്‍പതോളം മണ്ഡലങ്ങളില്‍ പ്രചാരണം നടത്താനാണ് തന്റെ ശ്രമം. ഒരു ദിവസം നാലെണ്ണം എന്ന നിലയിലാണ് കവര്‍ ചെയ്യുക. ഈ 80 മണ്ഡലങ്ങളും വളരെ പ്രധാനപ്പെട്ടവയാണെന്നും യെഡിയൂരപ്പ പറഞ്ഞു. സംസ്ഥാനത്ത് ഉടനീളം ഞാന്‍ പ്രചാരണം നടത്തി. അതില്‍ നിന്ന് ട്രെന്‍ഡ് മനസ്സിലാക്കാന്‍ സാധിച്ചു. 125 മുതല്‍ 130 സീറ്റ് വരെ ബിജെപി നേടുമെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.

ശിക്കരിപുരയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണെങ്കിലും സംസ്ഥാനം മുഴുവന്‍ വിജയേന്ദ്ര പര്യടനം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം വരുണയിലായിരുന്നു വിജയേന്ദ്രയുടെ പര്യനം. ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ അവന് ഒരുപാട് ബഹുമാനം ലഭിക്കുന്നുണ്ട്..ശിക്കരിപുരയില്‍ അരലക്ഷം വോട്ടിന് മുകളില്‍ ഭൂരിപക്ഷം നേടി വിജയേന്ദ്ര വിജയിച്ചിരിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

വിജയേന്ദ്ര പാര്‍ട്ടിയില്‍ എന്ത് ചെയ്യണമെന്ന് ഹൈക്കമാന്‍ഡാണ് തീരുമാനിക്കുന്നത്. മറ്റ് സാധ്യതകളൊന്നും അറിയില്ല. ഹൈക്കമാന്‍ഡ് എന്ത് തീരുമാനിച്ചാലും അതിനെ അംഗീകരിക്കും. മുമ്പ് തോറ്റിരുന്ന പല തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ വിജയേന്ദ്രയ്ക്ക് സാധിച്ചിരുന്നുവെന്ന് യെഡിയൂരപ്പ പറഞ്ഞു.കര്‍ണാടകയില്‍ യുവാക്കളുടെ വലിയ പിന്തുണ വിജയേന്ദ്രയ്ക്കുണ്ട്. ഭാവിയില്‍ എന്ത് പദവി അദ്ദേഹത്തിന് ലഭിക്കുമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും യെഡിയൂരപ്പ വ്യക്തമാക്കി.

ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്

ജഗദീഷ് ഷെട്ടാറിന്റെ കാര്യത്തില്‍ പാര്‍ട്ടിയില്‍ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ താല്‍പര്യമില്ല. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യക്ക് ടിക്കറ്റ് ഉറപ്പ് നല്‍കിയിരുന്നു. അമിത് ഷാ അ്‌ദ്ദേഹത്തെ നേരിട്ട് ഫോണ്‍ ചെയ്തിരുന്നു. ദില്ലിയിലേക്ക് വന്ന് രാജ്യസഭാ അംഗമാകാനും പറഞ്ഞിരുന്നു. അതിന് ശേഷം അദ്ദേഹത്തെ കേന്ദ്ര മന്ത്രിയാക്കുമായിരുന്നു. എന്നാല്‍ ഷെട്ടാര്‍ അതിന് വഴങ്ങിയില്ല. ഉറപ്പായും അതിന്റെ പ്രത്യാഘാതങ്ങള്‍ ഷെട്ടാര്‍ അനുഭവിക്കും. ഹുബ്ലിയില്‍ അദ്ദേഹം തോല്‍ക്കുമെന്നും യെഡിയൂരപ്പ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+