Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിംഗായത്തുകള്‍ മാത്രം പോര: വൊക്കലിഗ ദീര്‍ഘ കാല ലക്ഷ്യം; സ്ഥിരം വോട്ട് ബാങ്ക് പൊളിക്കാന്‍ ബിജെപി

ബെംഗളൂരു: ലിംഗായത്തുകള്‍ മാത്രം പോര, കര്‍ണാടകത്തില്‍ ബിജെപിയെടുത്ത നിര്‍ണായക തീരുമാനമാണിത്. ലിംഗായത്തുകളെ വെച്ച് മാത്രം ഭൂരിപക്ഷം നേടാനാവില്ലെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ബിജെപി. ഈ സാഹചര്യത്തില്‍ വൊക്കലിഗ വിഭാഗത്തെ ഒപ്പം നിര്‍ത്താനാണ് ശ്രമം. ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ 41 വൊക്കലിഗ വിഭാഗക്കാരാണ് ഉള്ളത്.

ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ ബിജെപി സ്ഥിരമായി പരാജയപ്പെടുന്ന മേഖലയാണ്. ഇത്തരം പരീക്ഷണങ്ങള്‍ മുമ്പും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഇങ്ങനൊരു നീക്കം ഗുണം ചെയ്യുമോ എന്നാണ് ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന്റെ ഭയം. എന്നാല്‍ കേന്ദ്ര നേതൃത്വം കോണ്‍ഫിഡന്‍സിലാണ്.ഓള്‍ഡ് മൈസൂര്‍ വൊക്കലിഗ കോട്ടയാണ്. അതിലുപരി ജെഡിഎസ്സാണ് ഇവിടെ പ്രധാന ശക്തി.

bjp yediyurappa

2018ല്‍ 28 സ്ഥാനാര്‍ത്ഥികളെ ബിജെപി വൊക്കലിഗ വിഭാഗത്തില്‍ നിന്നായി മത്സരിപ്പിച്ചപ്പോള്‍ നേടാനായത് വെറും ആറ് സീറ്റാണ്. 113 സീറ്റ് എന്ന ഭൂരിപക്ഷ നമ്പറില്‍ പാര്‍ട്ടി എത്താതെ പോയതിന് കാരണവും അത് തന്നെയാണ്. 104 സീറ്റാണ് ബിജെപി നേടിയത്. വൊക്കലിഗ കൂടെ നിന്നിരുന്നുവെങ്കില്‍ ബിജെപി ഭൂരിപക്ഷം നേടുമായിരുന്നു. വൊക്കലിഗ കാര്‍ഷിക സമുദായമാണ്.

ജനസംഖ്യയുടെ പതിനഞ്ച് ശതമാനം വരുമിവര്‍. ലിംഗായത്തുകളോളം തന്നെ ഇവരും ആധിപത്യമുള്ളവരാണ്. തീരദേശ മേഖലയിലും, ലിംഗായത്തുകള്‍ക്കിടയിലുള്ള ആധിപത്യത്തിനും അപ്പുറത്തേക്കുള്ള വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ബിജെപി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.ലിംഗായത്തുകള്‍ക്കിടയില്‍ ബിജെപിക്കുള്ള ജനപ്രീതിയില്‍ കുറവൊന്നും വന്നിട്ടില്ല. അതിന് കാരണം യെഡിയൂരപ്പയാണ്. അദ്ദേഹത്തിനെ ഇപ്പോഴും പാര്‍ട്ടിക്ക് വേണമെന്ന സന്ദേശമാണ് മകന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതിലൂടെ പാര്‍ട്ടി ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

ടേസ്റ്റി ഫുഡ് കഴിക്കണോ: എങ്കില്‍ യാത്ര ചെയ്യണം: ഈ നഗരങ്ങളില്‍ ഫുഡ് വേറെ ലെവലാണ്

സംവരണത്തില്‍ വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് രണ്ട് ശതമാനം സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ ഇതിലൂടെ നേട്ടമുണ്ടാകുമെന്നാണ് ബിജെപി വിലയിരുത്തല്‍. ദേവഗൗഡ കുടുംബത്തിന് വൊക്കലിഗ വിഭാഗത്തിനിടയിലുള്ള സ്വാധീനം കുറയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതും കൂടി മുന്നില്‍ കണ്ടാണ് ബിജെപി ഇവിടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്.

പക്ഷേ സിദ്ധരാമയ്യയുടെ കുറുബ വിഭാഗത്തിന്റെ വിശ്വാസം നേടാന്‍ ഇതുവരെ ബിജെപിക്ക് സാധിച്ചിട്ടില്ല. കുറുബ വിഭാഗത്തിനൊപ്പം ശക്തമായ മുസ്ലീം വോട്ടുകളും കോണ്‍ഗ്രസിനെ സംസ്ഥാനത്ത് ശക്തമാക്കുന്നു ഇതൊക്കെ മുന്നില്‍ കണ്ടാണ് കൂടുതല്‍ വിഭാഗങ്ങളുടെ വോട്ട് തേടി പോകാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര പദ്ധതികളും, സംസ്ഥാന പദ്ധതികളും ഒരുപോലെ ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഇതെല്ലാം പോസിറ്റീവായ മാറ്റം കൊണ്ടുവരുമെന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്. ബിജെപിയുടെ ഉന്നത നേതാക്കള്‍ വൊക്കലിഗ കോട്ടകളിലാണ് കഴിഞ്ഞ മാസങ്ങളിലായി സന്ദര്‍ശനം നടത്തുന്നത്. കെമ്പഗൗഡയുടെ പ്രതിമ മോദി നേരത്തെ അനാവരം ചെയ്തിരുന്നു. കെമ്പഗൗഡ ലിംഗായത്തുകളുടെ സമുന്നതനായ നേതാവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+