Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൊമ്മൈയുടെ മികവില്‍ സംശയം; യെഡിയൂരപ്പയ്ക്ക് പകരക്കാരനില്ല, ജയത്തില്‍ വിശ്വാസമില്ലാതെ ബിജെപി

karnataka bjp

ബെംഗളൂരു: കര്‍ണാടകത്തില്‍ ജയം നേടുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറയുന്നുണ്ടെങ്കിലും, ബിജെപി ക്യാമ്പില്‍ ഒട്ടും ആത്മവിശ്വാസമില്ല. നേതൃപാടവം ബൊമ്മൈക്ക് ഇല്ല എന്നാണ് വിലയിരുത്തല്‍. യെഡിയൂരപ്പയുടെ നിഴലില്‍ കഴിഞ്ഞത് കൊണ്ട് ബൊമ്മൈ അടക്കമുള്ള ഒരു ബിജെപി നേതാക്കള്‍ക്കും കരുത്തോടെ വളരാനായിട്ടില്ല.

സ്വന്തം മണ്ഡലത്തില്‍ ഇവര്‍ക്കെല്ലാം കരുത്തുണ്ടാവും. എന്നാല്‍ യെഡിയൂരപ്പയെ പോലെ സംസ്ഥാനത്താകെ പോപ്പുലര്‍ അല്ല ഒരു നേതാവും. അതുകൊണ്ട് വിജയം പിടിക്കാന്‍ ഇവര്‍ക്ക് സാധിക്കുമോ എന്ന കാര്യത്തില്‍ ബിജെപി നേതൃത്വത്തിന് സംശയമുണ്ട്.

രണ്ട് വര്‍ഷം മുമ്പാണ് യെഡിയൂരപ്പയെ ബിജെപി നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത്. എന്നാല്‍ പകരം അതേ കരുത്തുള്ള നേതാവ് ബിജെപിക്കില്ലായിരുന്നു. ഇതിന് ആദ്യം കുറ്റപ്പെടുത്തേണ്ടത് യെഡിയൂരപ്പയെ തന്നെയാണ്. തന്റെ കീഴില്‍ ഒരു നേതാവിനെയും വളര്‍ന്ന് വരാന്‍ യെഡിയൂരപ്പ അനുവദിച്ചില്ല.

yediyurappa

അതിലുപരി യെഡിയൂരപ്പ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചില്ല എന്ന് പറയുന്നതാണ് ശരി. അത് മാത്രമല്ല ഹൈക്കമാന്‍ഡ് ആരെയൊക്കെ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചിട്ടും യെഡിയൂരപ്പയ്ക്ക് മുകളിലേക്ക് ആരും വളര്‍ന്നില്ല. നിരവധി നേതാക്കള്‍ സംസ്ഥാനത്തുണ്ട്. പക്ഷേ അവര്‍ക്കൊന്നും മുഖ്യമന്ത്രി പദത്തിലേക്ക് വരാനുള്ള അത്ര മിടുക്കില്ല.

Travel: ചൂട് കാലം അടിപൊളിയാക്കാം; ഇതാ ആരും കൊതിക്കുന്ന ട്രിപ്പ്, പോകുന്നെങ്കില്‍ ഇന്ന് തന്നെ വിട്ടോളൂ

ആര്‍ അശോക, സിഎന്‍ അശ്വന്ത് നാരായണ്‍, കെഎസ് ഈശ്വരപ്പ, ലക്ഷമണ്‍ സവാദി, ഗോവിന്ദ് കാര്‍ജോള്‍, എന്നിവരെല്ലാം ഉപമുഖ്യമന്ത്രിമാരായി നേരത്തെ നിയമിക്കപ്പെട്ടവരാണ്. ഇവരെല്ലാം പ്രമുഖ സമുദായത്തില്‍ നിന്നുള്ള സമുദായത്തില്‍ നിന്നുള്ളവരാണ്. എന്നാല്‍ ഒരാളും, വളര്‍ന്ന് വന്നില്ല.

ഇവര്‍ സ്വന്തം സമുദായത്തിന്റെ മുഖമായി മാറുന്നതില്‍ പരാജയപ്പെട്ടതോടെ ഇവരെ നേതൃത്വം പെട്ടെന്ന് തന്നെ പദവികളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. നേരത്തെ അനന്ത്കുമാറിന് മുഖ്യമന്ത്രി പദത്തിന് ആഗ്രഹം വന്നപ്പോള്‍, കേന്ദ്രം ഇടപെട്ടാണ് കര്‍ണാടകത്തിലേക്ക് നോക്കേണ്ടെന്നും, ദില്ലിയില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും നിര്‍ദേശം നല്‍കിയത്.

ബിജെപിയുടെ തുടക്കത്തില്‍ വളര്‍ന്നുവരാന്‍ നോക്കിയ നേതാക്കളെ എല്ലാ യെഡിയൂരപ്പ ഒതുക്കിയിരുന്നു. ലിംഗായത്തുകളുടെ പ്രബല നേതാവായി യെഡിയൂരപ്പ മാറിയതാണ് പോരാട്ടത്തിലെ ടേണിംഗ് പോയിന്റ്. ഇതിനൊപ്പം കര്‍ഷകരും അദ്ദേഹത്തിനൊപ്പം അണിനിരന്നു. മറ്റ് മണ്ഡലങ്ങളിലെല്ലാം യെഡിയൂരപ്പയ്ക്ക് മികച്ച ജനപ്രീതിയുണ്ടായിരുന്നു.

ശോഭ കരന്തലജെയെ മുന്നിലേക്ക് കൊണ്ടുവരാന്‍ യെഡിയൂരപ്പ ശ്രമിച്ചത് മാത്രമാണ് ഇതില്‍ ഒരിക്കല്‍ സംഭവിച്ച അത്ഭുതം. ശോഭയെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പലരും വീഴ്ത്താന്‍ നോക്കിയിരുന്നു. ഭരണത്തെ നിയന്ത്രിക്കാനുള്ള അവരുടെ കഴിവ് മറ്റുള്ളവരെ ഭയപ്പെടുത്തിയിരുന്നു. മുമ്പ് അവരെ ഒതുക്കിയെങ്കിലും നിലവില്‍ കേന്ദ്രത്തിന്റെ പിന്തുണയോടെ അവര്‍ സംസ്ഥാനത്ത് ശക്തമായ നിലയിലാണ്. സാധ്യതയുണ്ടെങ്കില്‍ അത് അവര്‍ക്ക് മാത്രമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+