Get Updates
Get notified of breaking news, exclusive insights, and must-see stories!

യെഡ്ഡിയില്ല, ബൊമ്മൈ ഫോംഔട്ട്; ലിംഗായത്തുകള്‍ ആര്‍ക്കൊപ്പം, കോണ്‍ഗ്രസിന് ഇത്തവണ ചാന്‍സ്

യെഡിയൂരപ്പയെ മാറ്റിയതിലൂടെ അവര്‍ ബിജെപിക്കൊപ്പമില്ലെന്ന് ഉറപ്പാണ്. അതുപോലെ ബസവരാജ് ബൊമ്മെ ഫോം ഔട്ടായ മുഖ്യമന്ത്രിയാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവാണ് മുന്നില്‍ കാണുന്നത്.

karnataka election

ബെംഗളൂരു: കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ചൂടേറുന്നു. സംസ്ഥാനം ഭരിക്കുന്ന ബിജെപി അതിരൂക്ഷമായ ഭരണവിരുദ്ധ വികാരമാണ് നേരിടുന്നത്. മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ റോള്‍ എന്താണെന്ന് പോലും ബിജെപിയില്‍ തീരുമാനമായിരിക്കുകയാണ്. സംസ്ഥാനത്തെ അതിശക്തമായ വോട്ടുബാങ്കായ ലിംഗായത്തുകള്‍ ഇത്തവണ ആരുടെ ഒപ്പം നില്‍ക്കുമെന്നാണ് ചോദ്യം.

യെഡിയൂരപ്പയെ മാറ്റിയതിലൂടെ അവര്‍ ബിജെപിക്കൊപ്പമില്ലെന്ന് ഉറപ്പാണ്. അതുപോലെ ബസവരാജ് ബൊമ്മെ ഫോം ഔട്ടായ മുഖ്യമന്ത്രിയാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവാണ് മുന്നില്‍ കാണുന്നത്. ലിംഗായത്ത് വോട്ടിനായി കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

56 സീറ്റുകളുള്ള ആ കോട്ട

56 സീറ്റുകളുള്ള ആ കോട്ട

മുംബൈ-കര്‍ണാടക മേഖലയിലെ കിട്ടൂര്‍ മേഖല അതിശക്തമായ ലിംഗായത്ത് കോട്ടയാണ്. ഇവിടെ 56 സീറ്റുകളാണ് ഉള്ളത്. യെഡിയൂരപ്പ പോയതോടെ ബിജെപിയുടെ പവര്‍ ഇവിടെ കുറഞ്ഞ് വന്നിരിക്കുകയാണ്. പകരം വെക്കാവുന്ന നേതാവ് ബിജെപിക്കില്ല. ലിംഗായത്തുകളിലും യെഡ്ഡിയുടെ സ്വാധീനം പിന്നോക്കം പോയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇവിടെ കളം നിറഞ്ഞിരിക്കുകയാണ്. മികച്ച ലിംഗായത്ത് നേതാക്കള്‍ കോണ്‍ഗ്രസിലുള്ളതും, അവര്‍ ജനപ്രിയരായതും കോണ്‍ഗ്രസിനുള്ള പ്രതീക്ഷയാണ്.

ലിംഗായത്തുകളുടെ സ്വാധീനം

ലിംഗായത്തുകളുടെ സ്വാധീനം

ബൊമ്മൈയുടെ ഭരണത്തില്‍ മുസ്ലീങ്ങള്‍ മുതല്‍ ദളിതര്‍ വരെ കടുത്ത രോഷത്തിലാണ്. ലിംഗായത്തുകളും അവരില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. സംസ്ഥാനത്ത് രാഷ്ട്രീയമായും, സാമ്പത്തികമായും, സാമൂഹികമായും ഏറ്റവും കരുത്തേറിയ വിഭാഗമാണ് ലിംഗായത്തുകള്‍. ബിജെപിയെ കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കിയതും അവര്‍ തന്നെയാണ്. കോണ്‍ഗ്രസ് ഒരു കാലത്തും ലിംഗായത്തുകളുടെ രക്ഷകരായിരുന്നില്ല. ബ്രാഹ്‌മണ-ബനിയ പാര്‍ട്ടിയെന്നാണ് ലിംഗായത്തുകള്‍ കോണ്‍ഗ്രസിനെ വിശേഷിപ്പിച്ചിരുന്നത്.

150 സീറ്റുകളുടെ ടാര്‍ഗറ്റ്

150 സീറ്റുകളുടെ ടാര്‍ഗറ്റ്

150 സീറ്റുകളാണ് കോണ്‍ഗ്രസിന്റെ ടാര്‍ഗറ്റ്. അതിന് കോണ്‍ഗ്രസിനെ സഹായിക്കാന്‍ ലിംഗായത്തുകള്‍ക്ക് മാത്രമേ സാധിക്കൂ. അവരില്ലാതെ ഈ നമ്പര്‍ സാധ്യമല്ല. ഇത്രയും സീറ്റ് നേടിയില്ലെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷവും കോണ്‍ഗ്രസ് സുരക്ഷിതമാണെന്ന് പറയാനാവില്ല. 2018ല്‍ സിദ്ധരാമയ്യയോടുള്ള രോഷം മുഴുവന്‍ ലിംഗായത്തുകള്‍ പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് ജയിക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് തോല്‍പ്പിച്ചതും സിദ്ധരാമയ്യയായിരുന്നു. അവരെ മതമായി പ്രഖ്യാപിക്കാനുള്ള കാര്‍ഡിറക്കിയ സിദ്ധരാമയ്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നു.

2018ല്‍ സംഭവിച്ചത് ഇങ്ങനെ

2018ല്‍ സംഭവിച്ചത് ഇങ്ങനെ

ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്‌പോട്ടുകള്‍

2018ല്‍ 55 ലിംഗായത്ത് നേതാക്കളാണ് വിജയിച്ചത്. ഇതില്‍ 38 എണ്ണം ബിജെപിയില്‍ നിന്നാണ്. 13 പേര്‍ കോണ്‍ഗ്രസില്‍ നിന്നാണ്. ജെഡിഎസ്സില്‍ നിന്ന് നാല് പേരും വിജയിച്ചു. ബിജെപിക്കുള്ള മുന്‍തൂക്കമാണ് യെഡിയുടെ വിജയത്തിന് കാരണമായതും. 1989ല്‍ 89 എംഎല്‍എമാര്‍ വരെ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുണ്ടായിരുന്നു. സംസ്ഥാനത്ത് ഒബിസി ശാക്തീകരണം വന്നതോടെ ലിംഗായത്ത് പ്രാതിനിധ്യം സഭയില്‍ കുറഞ്ഞ് വരികയാണ്. ഇത്രയൊക്കെ ആണെങ്കിലും മൊത്തം എംഎല്‍എമാരില്‍ 25 ശതമാനം വരെ ലിംഗായത്തുകളില്‍ നിന്നായിരിക്കും.

100 സീറ്റുകളെ സ്വാധീനിക്കുന്നു

100 സീറ്റുകളെ സ്വാധീനിക്കുന്നു

ലിംഗായത്തുകള്‍ക്ക് നൂറ് നിയമസഭാ സീറ്റുകളിലും, 14 ലോക്‌സഭാ സീറ്റുകളിലും സ്വാധീനമുണ്ട്. ഇവിടെ ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് അവരാണ്. മുംബൈ-കര്‍ണാടക-ഹൈദരാബാദ്-കര്‍ണാടക മേഖലകളിലാണ് ഇവര്‍ കൂടുതലായി ഉള്ളത്. 70 സീറ്റുകളില്‍ ഉറപ്പായും ലിംഗായത്തുകള്‍ക്ക് ശക്തമായ സ്വാധീനമുണ്ട്. മുകളിലുള്ള മേഖലകളില്‍ എല്ലാം കൂടി 94 നിയമസഭാ സീറ്റുകളും, 12 ലോക്‌സഭാ സീറ്റുകളുമുണ്ട്. വൊക്കലിഗ മേഖലയായ പഴയ മൈസൂരില്‍ 30 സീറ്റുകളിലും ലിംഗായത്തുകള്‍ക്ക് സ്വാധീനമുണ്ട്. ഈ സീറ്റുകള്‍ ആര് നേടുന്നുവോ അവര്‍ സംസ്ഥാനത്ത് ഭരണം പിടിക്കും. ഭരണവിരുദ്ധ വികാരം ഇവിടെ കോണ്‍ഗ്രസിനെ അതിന് സഹായിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+