കനകപുരയില്‍ ഡികെ പാട്ടുംപാടി വിജയിക്കുമോ? ഇത്തവണ കടുപ്പം: തോല്‍ക്കാനുള്ള സാധ്യതകള്‍ ഇങ്ങനെ
ബെംഗളൂരു: കോണ്‍ഗ്രസിലെ സുപ്രധാന നേതാവ് ഡികെ ശിവകുമാര്‍ ഇത്തവണ ചെറിയൊരു ആശങ്കയിലാണ്. സ്വന്തം മണ്ഡലമായ കനകപുരയില്‍ വിജയിക്കുമോ എന്നത് തന്നെ പ്രധാന ചോദ്യം. ഏപ്രില്‍ 17ന് ആയിരുന്നു അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വൊക്കലിഗ നേതാവായ ശിവകുമാര്‍ ഏഴ് തവണ നിയമസഭയിലെത്തിയ നേതാവാണ്. ഇത്തവണ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുന്നിലുള്ളതും ശിവകുമാറാണ്.
കഴിഞ്ഞ ദിവസം വമ്പനൊരു റോഡ് ഷോയും അദ്ദേഹം നടത്തിയിരുന്നു. ബിജെപി ശക്തനായ നേതാവിനെ ഇവിടെ മത്സരിപ്പിക്കുന്നതിലാണ് ആശങ്ക. എന്നാല്‍ ഷെട്ടാര്‍ വന്നതോടെ ശിവകുമാര്‍ കടുത്ത ആത്മവിശ്വാസത്തിലാണ്. ജഗദീഷ് ഷെട്ടാറിന് ഗവര്‍ണര്‍ പദവി അടക്കം ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഷെട്ടാറിനെ മാറ്റി നിര്‍ത്താനുള്ള തീരുമാനം ആരും അറിയാതെ രഹസ്യമായിട്ടാണ് നേതൃത്വം എടുത്തത്.

അതേസമയം ഇത്തവണ ലിംഗായത്തുകളുടെ ശക്തമായ എതിര്‍പ്പ് ബിജെപി നേരിടേണ്ടി വരും. കോണ്‍ഗ്രസ് മുമ്പ് വീരേന്ദ്ര പാട്ടീലിനോട് അനാദരവ് കാണിച്ചതാണ് ലിംഗായത്തുകള്‍ അവരെ കൈവിടാന്‍ കാരണമായത്. തന്നെ ബിജെപി അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം നിലവില്‍ ഡികെയ്ക്ക് അനുകൂലമായി വരുമെന്നതാണ് കരുതുന്നത്. എന്നാല്‍ മണ്ഡലത്തിന്റെ അവസ്ഥയെടുത്താല്‍ ഡികെ വലിയ വെല്ലുവിളി തന്നെ നേരിടേണ്ടി വരും.
ഓള്‍ഡ് മൈസൂര്‍ മേഖലയിലാണ് വൊക്കലിഗ സമുദായം ധാരാളമുള്ളത്. ഇവര്‍ ജെഡിഎസ് വോട്ടുബാങ്കാണ്. കനകപുരയില്‍ ജെഡിഎസ്സ് 60000 വോട്ടുവരെ പിടിക്കാറുമുണ്ട്. ശിവകുമാര്‍ കഴിഞ്ഞാല്‍ ജെഡിഎസ്സിനാണ് മണ്ഡലത്തില്‍ സ്വാധീനം. ബിജെപി ഇവിടെ ബഹുദൂരം പിന്നിലാണ്. അതേസമയം ഇത്തവണ റവന്യൂ മന്ത്രി ആര്‍ അശോകാണ് ഇവിടെ മത്സരിക്കുന്നത്.
സ്വന്തം മണ്ഡലമായ പത്മനാഭനഗരയിലും അശോക് മത്സരിക്കുന്നുണ്ട്. എന്നാല്‍ കനകപുരയില്‍ മത്സരിച്ചാല്‍ മണ്ഡലം അശോക് നിലനിര്‍ത്തില്ലെന്ന അഭ്യൂഹം നേരത്തെ പ്രചരിച്ചിരുന്നു. കനകപുര നിലനിര്‍ത്തുമെന്ന് അശോക് പറഞ്ഞിരുന്നു. ശിവകുമാറിന്റെ യഥാര്‍ത്ഥ മണ്ഡലമായ സാത്തന്നൂരും കനകപുരയും ഒന്നാവുകയായിരുന്നു.
അതേസമയം കനകപുരയില്‍ അശോക് മത്സരിക്കുന്നത് മണ്ഡലത്തില്‍ ഒട്ടും സ്വീകാര്യതയില്ലാതെയാണ്. ഇതുവരെ മണ്ഡലത്തില്‍ അശോക് വന്നിട്ട് പോലുമില്ലെന്ന്് വസ്ത്ര വ്യാപാരിയായ എഎന്‍ പ്രകാശ് പറയുന്നു. ജെഡിഎസ് രണ്ടാം സ്ഥാനത്തെത്തുമെന്നാണ് ഇയാള്‍ പറയുന്നത്. ഓട്ടോ ഡ്രൈവര്‍മാരായ ഗുരുലിംഗയും, പ്രസന്നയും ശിവകുമാര്‍ വിജയിക്കുമെന്ന് ഉറപ്പിച്ച് പറയുന്നു. കോണ്‍ഗ്രസ് സംസ്ഥാനം പിടിക്കുമെന്നും ഇവര്‍ ഉറപ്പിച്ച് പറയുന്നു.
ബിജെപി തങ്ങളുടെ വരുമാനം നഷ്ടപ്പെടുത്തിയെന്ന് ഇവര്‍ ആരോപിക്കുന്നു. ഇന്ധന വില കൂട്ടിയ കാര്യവും ഇവര്‍ ചൂണ്ടിക്കാണിച്ചു. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കനകപുരയില്‍ ശിവകുമാര്‍ കൊണ്ടുവന്നിട്ടുണ്ട്. ശിവകുമാര്‍ വന്നതോടെയാണ് കനകപുര സംസ്ഥാനത്താകെ അറിയപ്പെടാന്‍ തുടങ്ങി.അദ്ദേഹം മുഖ്യമന്ത്രിയാവണമെന്ന് വേണുഗോപാല്‍ എന്നയാള്‍ പറഞ്ഞു. 2002ല്‍ ഒട്ടും വികസനമില്ലാത്ത മണ്ഡലത്തില്‍ നിന്ന് ഏറ്റവും വികസനമുള്ള മണ്ഡലമായ കനകപുരയെ മാറ്റിയത് ശിവകുമാര്‍ മാത്രമാണ്.












Click it and Unblock the Notifications