അരി മുതല്‍ സ്ത്രീകള്‍ക്ക് 2000 രൂപ വരെ; കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പെരുമഴ
അന്ന ഭാഗ്യ യോജന പ്രകാരം പത്ത് കിലോഗ്രാം അരി എല്ലാ മാസവും നല്‍കുമെന്നാണ് ഉറപ്പ് നല്‍കുന്നത. സ്ത്രീകള്‍ക്ക് രണ്ടായിരം രൂപ നല്‍കുമെന്നും പ്രഖ്യാപനത്തിലുണ്ട്.

ബെംഗളൂരു: കര്‍ണാടകത്തില്‍ വമ്പന്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ രംഗത്ത് വന്നതിന് പിന്നാലെ ഇത് ശക്തമായിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ പാര്‍ട്ടിയായ ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ഇക്കാര്യത്തില്‍ മത്സരിക്കുകയാണ്.
കോണ്‍ഗ്രസിന്റെ ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കും. അന്ന ഭാഗ്യ യോജന പ്രകാരം പത്ത് കിലോഗ്രാം അരി എല്ലാ മാസവും നല്‍കുമെന്നാണ് ഉറപ്പ് നല്‍കുന്നത. സ്ത്രീകള്‍ക്ക് രണ്ടായിരം രൂപ നല്‍കുമെന്നും പ്രഖ്യാപനത്തിലുണ്ട്. പ്രഷര്‍ കുക്കറുകള്‍, പാത്രങ്ങള്‍, എല്‍ഐസി പ്രീമിയം, തിരുപതി, ഷിര്‍ദി എന്നിവിടങ്ങളിലേക്ക് തീര്‍ത്ഥാടനം എന്നിവയെല്ലാം വാഗ്ദാനങ്ങളിലുണ്ട്.
രണ്ടായിരം യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും വാഗ്ദാനത്തിലുണ്ട്. കോണ്‍ഗ്രസ് തങ്ങളുടെ വാഗ്ദാനങ്ങള്‍ക്ക് ഗ്യാരന്റി കാര്‍ഡും നല്‍കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ കടുപ്പമേറിയ വാഗ്ദാനങ്ങളെ പ്രതിരോധിക്കാന്‍ ബിജെപിയും രംഗത്തിറങ്ങിയിട്ടുണ്ട്.

2032ഓടെ ഒരു ട്രില്യണ്‍ സമ്പദ് ഘടന എന്ന നിലയിലേക്ക് കര്‍ണാടകയെ ഉയര്‍ത്താനാണ് തന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറയുന്നു. ഇതിനായി ആസൂത്രണ വകുപ്പ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്‌പോട്ടുകള്‍
അഡീഷണല്‍ ചീഫ് സെക്രട്ടറി അടക്കമുള്ളവരെ ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ജിഡിപി നരക്ക് വര്‍ധിപ്പിക്കാന്‍ പുതിയ കാര്യങ്ങളും ഇവര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മൈക്രോ ഇറിഗേഷനും, കൃഷി ഡിജിറ്റൈസ് ചെയ്യുന്നതുമായ കാര്യങ്ങളിലാണ് താന്‍ ഫോക്കസ് ചെയ്യുന്നത്. കാര്‍ഷിക വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നത്. കാര്‍ഷിക വളര്‍ച്ചാ നിരക്ക് 13.3 ശതമാനത്തില്‍ നിന്ന് 16.3 ശതമാനമായി മാറുമെന്നാണ് കരുതുന്നതെന്നും ബൊമ്മൈ പറഞ്ഞു.
അതേസമയം 2032ഓടെ 16.8 ശതമാനം മൊത്തം വളര്‍ച്ച പ്രതീക്ഷിക്കുന്നതായും ബൊമ്മൈ പറഞ്ഞു. അതേസമയം പറഞ്ഞ കാര്യങ്ങളില്‍ വിദഗ്ദ സമിതി പരിശോധന നടത്തുമെന്ന് തനിക്ക് ഉറപ്പ് ലഭിച്ചതായി ബൊമ്മെെ പറഞ്ഞു.
കര്‍ണാടക കഴിഞ്ഞ മൂന്ന് വര്‍ഷമായി 50 ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കു്‌നുണ്ട്. വിവിധ മേഖലകളില്‍ സംസ്ഥാനം വന്‍ തോതില്‍ വളര്‍ കൈവരിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സഹായമുള്ളത് കൊണ്ട് മികച്ച രീതിയില്‍ കര്‍ണാടകയ്ക്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ട്.
ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ പ്രശ്‌നങ്ങളാണ് സംസ്ഥാനത്തുള്ളതെന്നും ബിജെപി നേതാക്കള്‍ പറയുന്നു. അതേസമയം ഇന്ത്യയുടെ വളര്‍ച്ചാ എഞ്ചിനുകളിലൊന്നാണ് കര്‍ണാടകയെന്നും, ബൊമ്മൈയാണ് ഈ രീതിയിലേക്ക് മാറ്റിയതെന്നും ഇവര്‍ പറഞ്ഞു.












Click it and Unblock the Notifications