ബെല്ലാരിയില്‍ കളി മുറുകി, ബിജെപി കോട്ടയില്‍ അതിശക്തനെ ഇറക്കി കോണ്‍ഗ്രസ്, കാറ്റ് മാറി വീശും
ബെംഗളൂരു: ബെല്ലാരിയില്‍ ഇത്തവണ കാറ്റ് മാറി വീശാന്‍ സാധ്യത. ബിജെപിയുടെ കോട്ടയില്‍ ഇത്തവണ അതിശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് മത്സരിപ്പിക്കുന്നത്. നാ റാ ഭരത് റെഡ്ഡിയാണ് ബല്ലാരി ജനറലില്‍ നിന്ന് മത്സരിക്കുന്നത്. മണ്ഡലത്തില്‍ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. ബിജെപിയുടെകോട്ടയില്‍ ഇത്തവണ പുതിയൊരു പാര്‍ട്ടിയും മത്സര രംഗത്തുണ്ട്.
മുന്‍ മന്ത്രി ഗാലി ജനാര്‍ദന്‍ റെഡ്ഡിയുടെ കല്യാണ രാജ്യ പ്രഗതി പക്ഷ എന്ന പാര്‍ട്ടിയാണിത്. അടുത്തിടെ ബിജെപിയില്‍ നിന്ന് രാജിവെച്ചാണ് ജനാര്‍ദന്‍ റെഡ്ഡി കെആര്‍പിപി രൂപീകരിച്ചത്. സോമശേഖര്‍ റെഡ്ഡിയാണ് ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി.ജനാര്‍ദന്‍ റെഡ്ഡിയുടെ സഹോദരനാണ് സോമശേഖര്‍ റെഡ്ഡി. കെആര്‍പിപി അരുണ ലക്ഷ്മിക്കാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. അരുണ, ജനാര്‍ദന്‍ റെഡ്ഡിയുടെ ഭാര്യയാണ്.

ബെല്ലാരിയില്‍ വലിയ ലോബിയിംഗ് ടിക്കറ്റിനായി നടന്നിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിവാകര്‍ ബാബു, അനില്‍ ലാഡ് എന്നിവര്‍ ബെല്ലാരിയില്‍ സീറ്റ് നേടാനായി പരിശ്രമിച്ചിരുന്നു. മുന്‍ കെപിസിസി പ്രസിഡന്റ് അല്ലം വീരഭദ്രപ്പയുടെ മകന്‍ അല്ലം പ്രകാശും ഇവിടെ മത്സരിക്കാനായി രംഗത്തുണ്ടായിരുന്നു. ഇവരെല്ലാം കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി അടുപ്പത്തിലാണ്. ഈ സ്വാധീനം ഉപയോഗിച്ചായിരുന്നു ടിക്കറ്റ് നേടിയെടുക്കാന്‍ ശ്രമിച്ചത്.
അതേസമയം ഭരത് റെഡ്ഡിക്ക് ഒരുപാട് അനുകൂല ഘടകങ്ങള്‍ ഉണ്ടായിരുന്നു. റെഡ്ഡി യുവ നേതാവാണ്. അതുപോലെ പ്രമുഖ നേതാവും, മുന്‍ എംഎല്‍എയുമായ സൂര്യനാരായണ റെഡ്ഡിയുടെ മകനാണ് ഭരത് റെഡ്ഡി. കുരുഗോഡു മണ്ഡലത്തിലെ എംഎല്‍എയായിരുന്നു സൂര്യനാരായണ റെഡ്ഡി. ഭരത് റെഡ്ഡി മണ്ഡലത്തിലെ ജനങ്ങളെ നേരത്തെ തന്നെ കൈയ്യിലെടുത്തിരുന്നു. അതാണ് ഭരത് റെഡ്ഡിക്ക് ടിക്കറ്റ് ലഭിക്കാന്‍ പ്രധാന കാരണം.
വോട്ടര്‍മാരിലേക്ക് ഇറങ്ങി പ്രവര്‍ത്തിച്ച റെഡ്ഡിയുടെ ഓരോ നീക്കങ്ങളും വന്‍ വിജയമായിരുന്നു. ബല്ലാരി മുമ്പ് കോണ്‍ഗ്രസ് കോട്ടയായിരുന്നു. 1999ല്‍ സോണിയാ ഗാന്ധി ഇവിടെ നിന്ന് മത്സരിച്ച് സുഷമാ സ്വരാജിനെ പരാജയപ്പെടുത്തിയതാണ്. ഇവിടെ ഖനനം ശക്തമായതോടെ അധികാരം ജനാര്‍ദന റെഡ്ഡിയിലേക്ക് പോവുകയായിരുന്നു. ശക്തനായി അദ്ദേഹം മാറുകയും ചെയ്തു. 2004ല്‍ റെഡ്ഡിയുടെ വിശ്വസ്തന്‍ ശ്രീരാമുലു ഇവിടെ നിന്ന്‌ന 6711 വോട്ടിനാണ് വിജയിച്ചത്. ബിജെപിക്കായിരുന്നു ജയം.
2008ല്‍ സോമശേഖര റെഡ്ഡി സീറ്റ് വീണ്ടും ബിജെപിക്ക് നേടിക്കൊടുത്തു. 2013ല്‍ അനില്‍ ലാഡിലൂടെ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചു. 18200 വോട്ടിനായിരുന്നു ജയം. 2018ല്‍ മോദിയുടെ ജനപ്രീതിയും യെഡിയൂരപ്പയും, ശ്രീരാമുലുവും ചേര്‍ന്ന് ബെല്ലാരി പിടിക്കുകയായിരുന്നു. സോമശേഖര്‍ റെഡ്ഡിയായിരുന്നു വിജയിച്ചത്.
ഇത്തവണ ജനാര്‍ദന്‍ റെഡ്ഡി സ്വന്തം പാര്‍ട്ടി രൂപീകരിച്ചതോടെ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമാണ്. ബിജെപിയുടെ പരമ്പരാഗത വോട്ടുകള്‍ ഭിന്നിച്ച് പോകാനാണ് സാധ്യത. ഭരത് റെഡ്ഡിക്ക് ഇത് വന്‍ വിജയം സമ്മാനിക്കാനും സാധ്യതയുണ്ട്. നേരത്തെ തന്നെ മണ്ഡലത്തില്‍ മൂന്ന് റൗണ്ട് പര്യടനം നടത്തിയ ഭരത് റെഡ്ഡി മണ്ഡലത്തില്‍ വിജയിക്കാന്‍ സാധ്യത ശക്തമാണ്.












Click it and Unblock the Notifications