Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക ആരും ഒറ്റയ്ക്ക് കൊണ്ടുപോകില്ല, കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്ന് സീ ന്യൂസ് സര്‍വേ

ബെംഗളൂരു: കര്‍ണാടകത്തില്‍ അധികാരം പിടിക്കാനുള്ള പോരാട്ടം കടുപ്പമെന്ന് സീ ന്യൂസ് അഭിപ്രായ സര്‍വേ. ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നടക്കുന്നതെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. കുമാരസ്വാമിയുടെ ജെഡിഎസ് കിംഗ് മേക്കറാകുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.

അതേസമയം നിര്‍ണായകമായ ചില ഘടകങ്ങള്‍ ബിജെപി പരാജയത്തില്‍ നിന്ന് രക്ഷപ്പെടുത്തുമെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു.അതിലൊന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ഗുണകരമാകുമോ എന്നതിന് 31 ശതമാനം അനുകൂലമായ മറുപടിയാണ് നല്‍കിയത്. 32 ശതമാനം പേര്‍ മോദി കര്‍ണാടകത്തില്‍ ഗെയിം ചേഞ്ചറേ ആവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

dk shivakumar bjp

സീ ന്യൂസ്-മേട്രിസ് അഭിപ്രായ സര്‍വേയിലാണ് ഇത്തരം കണ്ടെത്തലുകളുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ 37 ശതമാനം സംതൃപ്തി രേഖപ്പെടുത്തി. എന്നാല്‍ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ 23 ശതമാനം അസംതൃപ്തരാണ്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കൊണ്ട് വലിയ ഗുണമില്ലെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. 22 ശതമാനം പറഞ്ഞത് കോണ്‍ഗ്രസിന് ഈ യാത്ര ഗുണം ചെയ്യുമെന്നാണ്. എന്നാല്‍ 41 ശതമാനം രാഹുലിന്റെ യാത്ര കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനെ സഹായിക്കില്ലെന്നാണ് അഭിപ്രായപ്പെട്ടത്.

അതേസമയം യെഡിയൂരപ്പയെ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പകരം ബസവരാജ് ബൊമ്മൈയെ നിയമിച്ചത് ബിജെപിയെ സഹായിക്കുമെന്നാണ് സീ ന്യൂസ് പ്രവചിക്കുന്നത്. 31 ശതമാനം ആളുകള്‍ പറയുന്നത് ഈ നീക്കം ബിജെപി ക്യാമ്പിനെ ഭരണം തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്നാണ്. 21 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടത് ബിജെപിയെ സംബന്ധിച്ച് ഏറ്റവും വലിയ നഷ്ടം അതായിരിക്കുമെന്നാണ്.

തിരഞ്ഞെടുപ്പില്‍ ഇത്തവണ കിംഗ് മേക്കറുണ്ടാവുമെന്നും സീ ന്യൂസ് പ്രവചിക്കുന്നു. ജെഡിഎസ്സാണ് കിംഗ് മേക്കര്‍. 30 ശതമാനം അഭിപ്രായപ്പെട്ടത് ജെഡിഎസ്സ് കിംഗ് മേക്കറാവുമെന്നാണ്. 26 ശതമാനം പറഞ്ഞത് അവര്‍ക്ക് നേട്ടമുണ്ടാകില്ലെന്നാണ്.വോട്ട് ശതമാനത്തില്‍ കോണ്‍ഗ്രസായിരിക്കും മുന്നില്‍ നില്‍ക്കുന്ന സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നു.

40.4 ശതമാനം വോട്ട് കോണ്‍ഗ്രസ് സ്വന്തമാക്കും. ബിജെപി 38.3 ശതമാനം വോട്ടും സ്വന്തമാക്കും. ജെഡിഎസ് 16.4 ശമാനം വോട്ട് നേടി നിര്‍ണായക ശക്തിയാവും. അതേസമയം സീറ്റ് നിലയില്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കം സീ ന്യൂസ് സര്‍വേ പ്രവചിക്കുന്നു. ബിജെപിയായിരിക്കും ഏറ്റവും വലിയ കക്ഷിയെന്ന് അവര്‍ പറയുന്നു.

96 മുതല്‍ 106 സീറ്റ് വരെ ബിജെപി നേടുമെന്നാണ് പ്രവചനം. 88 മുതല്‍ 98 സീറ്റ് വരെ കോണ്‍ഗ്രസിനും നേടാന്‍ സാധ്യതയുണ്ട്. അതേസമയം ജെഡിഎസ് 23 മുതല്‍ 33 സീറ്റ് വരെ നേടാമെന്നും സീ ന്യൂസ് പ്രവചിച്ചു.

ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+