കര്‍ണാടകയില്‍ കുടുംബക്കാരെ തട്ടി നടക്കാനാവുന്നില്ല; പറഞ്ഞതെല്ലാം വിഴുങ്ങി ബിജെപി
ബെംഗളൂരു: കുടുംബാധിപത്യത്തെ എന്നും എതിര്‍ക്കുന്ന പാര്‍ട്ടിയാണ് ബിജെപി. എന്നാല്‍ കര്‍ണാടകയിലെ സ്ഥാനാര്‍ത്ഥി വന്നപ്പോള്‍ കുടുംബക്കാരെ തട്ടി നടക്കാനാവാത്ത അവസ്ഥയിലാണ്. പല സ്ഥാനാര്‍ത്ഥികളും സംസ്ഥാന രാഷ്ട്രീയത്തിലെ വന്‍ സ്വാധീനമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. പ്രതിപക്ഷത്തെയും, പ്രത്യേകിച്ച് കോണ്‍ഗ്രസിനെയും കുടുംബാധിപത്യത്തിന്റെ പേരില്‍ പരിഹസിക്കുന്നവരാണ് ബിജെപി.
ചില സ്ഥാനാര്‍ത്ഥികള്‍ മുന്‍കാല ബിജെപി നേതാക്കളുടെ മക്കളോ, സഹോദരന്മാരോ ആണ്. അടുത്ത ബന്ധുക്കള്‍ക്കും അതുപോലെ സ്ഥാനാര്‍ഥിത്വം ലഭിച്ചിട്ടുണ്ട്. ഇത് സുപ്രധാന ജില്ലകളിലും, മേഖലകളിലുമെല്ലാം സംഭവിച്ചിട്ടുണ്ട്.മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ കാര്യം തന്നെ എടുക്കാം. അദ്ദേഹം വലിയൊരു കുടുംബത്തില്‍ നിന്നുള്ള നേതവാണ്. ഷിഗാവോണിലാണ് ബൊമ്മൈ മത്സരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായ സോമപ്പ റായപ്പ ബൊമ്മൈയുടെ മകനാണ് ബസവരാജ്. ഇനി യെഡിയൂരപ്പയിലേക്ക് വരാം. ശിക്കരിപുരയില്‍ തന്റെ സീറ്റില്‍ മത്സരിക്കുന്നില്ലെന്ന് യെഡിയൂരപ്പ തീരുമാനിച്ചിരിക്കുകയാണ്. പക്ഷേ അദ്ദേഹത്തിന്റെ മകന് ബിവൈ വിജയേന്ദ്ര സ്ഥാനാര്‍ത്ഥിയാണ്. യെഡിയൂരപ്പയുടെ മറ്റൊരു മകന് രാഘവേന്ദ്ര ശിവമോഗയില്‍ നിന്നുള്ള ലോക്സഭാ എംപിയാണ്.
അതായത് കുടുംബത്തിലെ മൂന്ന് പേരും അധികാര കേന്ദ്രങ്ങളില്‍ നില്‍ക്കുന്നുവെന്ന് വ്യക്തം. മറ്റൊരു സ്ഥാനാര്‍ഥിയായ കുമാര്‍ ബംഗാരപ്പ സോറാബില് നിന്നാണ് മത്സരിപ്പിക്കുന്നത്. ബംഗാരപ്പയുടെ മകനാണ് കുമാര്‍. മുന്‍ മുഖ്യമന്ത്രിയാണ് അദ്ദേഹം.
ബസവനഗുഡി എംഎല്‍എ രവി സുബ്രഹ്മണ്യ ഇത്തവണ വീണ്ടും മത്സരിക്കുന്നുണ്ട്. ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയുടെ അമ്മാവനാണ് രവി. മുന്‍ മന്ത്രി അരവിന്ദ് ലിംബാവലിയുടെ സഹോദരി ഭര്‍ത്താവാണ് എസ് രഘു. സിവി രാമന്നഗറില് നിന്നുള്ള എംഎല്‍എ കൂടിയാണ് അദ്ദേഹം. ബെലഗാവി ജില്ലയില്‍ നിന്നുള്ള ജാര്‍ക്കിഹോളി സഹോദരന്മാര്ക്കും ബിജെപി ടിക്കറ്റ് നല്‍കിയിട്ടുണ്ട്.
ഈ ജാപ്പനീസ് ഫുഡ് ജപ്പാനില്‍ ആരും കഴിക്കാറില്ല, പക്ഷേ വേള്‍ഡ് ഫേമസാണ്; കഴിച്ചുനോക്കണം
രമേശ് ജാര്‍ക്കിഹോളി ഗോകക്കില്‍ നിന്നും, ബാലചന്ദ്ര ജാര്‍ക്കിഹോളി അരബാവിയില് നിന്നുമാണ് മത്സരിക്കുന്നത്. ഇരുവരും സഹോദരങ്ങളാണ്. രണ്ട് മണ്ഡലങ്ങളും ബെലഗാവിയിലാണ്. അതിന് പുറമേ കര്‍ണാടക ക്ഷീര ഫെഡറേഷന്റെ ചെയര്‍മാനാണ് ബാലചന്ദ്ര ജാര്‍ക്കിഹോളി. ജാര്‍ക്കിഹോളി കുടുംബത്തിലെ സതീഷ് ജാര്‍ക്കിഹോളി കോണ്‍ഗ്രസിനൊപ്പമാണ്. ജാര്‍ക്കിഹോളി സഹോദരന്മാര് ബെല്ലാരി എംപി ദേവേന്ദ്രപ്പ, ദേവദുര്‍ഗ എംഎല്‍എ ശിവഗൗഡ നായിക്ക് എന്നിവരുടെ ബന്ധുക്കളാണ്.
ഇതില്‍ നായിക്ക് എംപിമാരായ ബിവി നായിക്കിന്റെയും വെങ്കടേഷ് നായിക്കിന്റെയും ബന്ധുവാണ്. ബെല്ലാരി സ്ഥാനാര്‍ത്ഥി ശ്രീരാമുലുവിന്റെ ബന്ധു സുരേഷ് കാംപ്ലിയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാണ്. ശ്രീരാമുലു ബെല്ലാരിയിലാണ് മത്സരിക്കുന്നത്. ബെല്ലാരി സിറ്റിയിലെ സ്ഥാനാര്‍ത്തി ഗാലി സോമശേഖര്‍ റെഡ്ഡി, ഹാരപ്പനഹള്ളി എംഎല്‍എ ഗാലി കരുണാകര റെഡ്ഡിയുടെ ഇളയ സഹോദരനാണ്. മറ്റൊരു സഹോദരനായ ഗാലി ജനാര്‍ദന റെഡ്ഡി നേരത്തെ ബിജെപിയില്‍ നിന്ന് രാജിവെച്ചയാളാണ്.
-
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ












Click it and Unblock the Notifications