തീരദേശ മേഖല, മുംബൈ മേഖല; ബിജെപി കോട്ടകള്‍ എല്ലാം കൈവിടും; സര്‍വേയില്‍ മെഗാ തോല്‍വി?
ബെംഗളൂരൂ: കര്‍ണാടകത്തില്‍ ബിജെപിയെ കാത്തിരിക്കുന്നത് സര്‍വകാല തോല്‍വിയെന്ന് എബിപി സി വോട്ടര്‍ സര്‍വേ. ബിജെപി അവരുടെ കോട്ടകള്‍ എല്ലാം കൈവിടുമെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. അതാണ് ഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസിനെ എത്തിക്കുന്ന ഘടകം. ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ ഏക കോട്ടയാണ് കര്‍ണാടക.
115 മുതല്‍ 127 സീറ്റ് വരെ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. 113 സീറ്റാണ് കര്‍ണാടകയില്‍ ഭൂരിപക്ഷത്തിനായി വേണ്ടത്. 2018ല്‍ 104 സീറ്റായിരുന്നു ബിജെപിക്ക് ലഭിച്ചത്. വലിയ ഒറ്റകക്ഷിയായെങ്കിലും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 68 മുതല്‍ 80ന് ഇടയിലുള്ള സീറ്റ് നിലയിലേക്ക് ഇത്തവണ ബിജെപി വീഴും.

അതേസമയം ജെഡിഎസ്സിന് ഇത്തവണ സീറ്റ് കുറയുമെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. കഴിഞ്ഞ തവണ 37 സീറ്റ് ഉണ്ടായിരുന്നത് 23 മുതല്‍ 35 സീറ്റായി കുറയുമെന്നാണ് പ്രവചനം. 2018ല്‍ ജെഡിഎസ് കിംഗ് മേക്കറായിരുന്നു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി അവര്‍ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. കുമാരസ്വാമി മുഖ്യമന്ത്രിയാവുകയും ചെയ്തു.
2018ല്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ന്നൊല്‍ സഖ്യ സര്‍ക്കാര്‍ ഒരു വര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. ബിജെപിയിലേക്ക് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അടക്കം കൂറുമാറി. അതോടെ ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താവുകയായിരുന്നു. ഓരോ മേഖല വെച്ച് പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ വര്‍ധിച്ച് വരുന്നത് വ്യക്തമായി കാണാം.
ആറ് സുപ്രധാന മേഖലകളിലായി 224 മണ്ഡലങ്ങളാണ് കര്‍ണാടകത്തിലുള്ളത്. ബെംഗളൂരു, സെന്‍ട്രല്‍, കോസ്റ്റല്‍, ഹൈദരാബാദ്-കര്‍ണാടക, മുംബൈ-കര്‍ണാടക, ദക്ഷിണ കര്‍ണാടക എന്നിവയാണ് ആ മേഖലകള്‍ മുംബൈ-കര്‍ണാടക, ദക്ഷിണ കര്‍ണാടക എന്നിവയാണ് ഇതില്‍ വലിയ മേഖലകള്‍. ആദ്യത്തേതില്‍ 50 സീറ്റും, രണ്ടാമത്തേതില്‍ 51 സീറ്റുമാണ് ഉള്ളത്. ഇതില്‍ മുംബൈ കര്‍ണാടക മേഖലയില്‍ 25 മുതല്‍ 29 സീറ്റ് വരെ കോണ്‍ഗ്രസ് നേടുമെന്നാണ് എബിപി സര്‍വേ പ്രവചിക്കുന്നത്.
2018ല്‍ കോണ്‍ഗ്രസ് 17 സീറ്റാണ് മുംബൈ മേഖലയില്‍ നേടിയത്. ഇത്തവണ പത്ത് സീറ്റില്‍ അധികം ഇത് കൂടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ബിജെപി 2018ല്‍ ഇവിടെ 30 സീറ്റ് നേടിയിരുന്നു. ഇത്തവണ 21-25 സീറ്റായി അത് കുറയുമെന്നാണ് സര്‍വേ പറയുന്നത്. ഓള്‍ഡ് മൈസൂരു മേഖലയില്‍ ജെഡിഎസ് നേട്ടമുണ്ടാക്കുമെന്ന് സര്‍വേ പറയുന്നു. വൊക്കലിഗ മേഖലയാണിത്.
26 മുതല്‍ 27 സീറ്റ് വരെ ജെഡിഎസ്സിന് ലഭിക്കും. വൊക്കലിഗ വിഭാഗം തുടര്‍ച്ചയായി പിന്തുണയ്ക്കുന്നത് ജെഡിഎസ്സിനെയാണ്. കോണ്‍ഗ്രസ് 24 മുതല്‍ 28 സീറ്റ് വരെ ലഭിക്കും. 2018ല്‍ 17 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അതേസമയം മൈസൂര്‍ മേഖലയില്‍ അഞ്ച് സീറ്റ് പരമാവധി ബിജെപിക്ക് ലഭിക്കും. തീരദേശ കര്‍ണാടകയില്‍ 21 സീറ്റാണ് ഉള്ളത്. 2018ല്‍ 51 ശതമാനം വോട്ടും 18 സീറ്റും ബിജെപി ഇവിടെ നിന്ന് നേടിയിരുന്നു.
ഇത്തവണ അത് 9 മുതല്‍ 13 സീറ്റിലേക്ക് വീഴും. കോണ്‍ഗ്രസ് രണ്ടാമത്തെത്തും. 8 മുതല്‍ 12 സീറ്റ് കോണ്‍ഗ്രസിന് ലഭിക്കും. സെന്‍ട്രല്‍ കര്‍ണാടകയില്‍ ബിജെപി കഴിഞ്ഞ തവണ 24 സീറ്റ് നേടിയിരുന്നു. 43 ശതമാനം വോട്ടും കിട്ടും. ഇത്തവണ അത് 12 മുതല്‍ 16 സീറ്റിലേക്ക് വീഴും. കോണ്‍ഗ്രസ് 18 മുതല്‍ 22 സീറ്റ് നേടും. 41 ശതമാനം വോട്ടും ലഭിക്കും. ഹൈദരാബാദ്-കര്‍ണാടക മേഖലയില്‍ ബിജെപിക്ക് 8 മുതല്‍ 12 സീറ്റിനുള്ളിലേ ലഭിക്കൂ. കോണ്‍ഗ്രസ് 19 മുതല്‍ 23 സീറ്റ് വരെ നേടാ.ം
ബെംഗളൂരു മേഖലയില്‍ വലിയ നഷ്ടം രണ്ട് പാര്ട്ടികള്ക്കുമുണ്ടാവില്ല. ഇത്തവണ 15 മുതല്‍ 19 സീറ്റിനുള്ളില്‍ കോണ്‍ഗ്രസിന് ലഭിക്കാം. കഴിഞ്ഞ തവണ 17 സീറ്റാണ് ലഭിച്ചത്. ബിജെപിക്ക് 11 മുതല്‍ 15 സീറ്റ് വരെ ലഭിക്കാം. പക്ഷേ മൊത്തത്തില്‍ വലിയ നഷ്ടമാണ് ബിജെപി എല്ലാ മേഖലയിലും നേരിടുന്നത്.
ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications