Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ഞങ്ങളെ അട്ടിമറിക്കും; 150 സീറ്റ് തരണം, കര്‍ണാടകയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് രാഹുല്‍

ബെംഗളൂരു: കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ കുതിരക്കച്ചവടം നടക്കുമെന്ന് സൂചിപ്പിച്ച് രാഹുല്‍ ഗാന്ധി. ഇന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തിയ മെഗാ റാലിയിലാണ് രാഹുല്‍ ഇത്തരമൊരു കാര്യം സൂചിപ്പിച്ചത്. അതിനെ നേരിടാന്‍ ഒരു അഭ്യര്‍ഥനയും രാഹുല്‍ നടത്തി. കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് 150 സീറ്റ് നല്‍കി അനുഗ്രഹിക്കണമെന്നാണ് രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചത്.

എന്തുകൊണ്ടാണ് ഈ അഭ്യര്‍ഥനയെന്നും രാഹുല്‍ വിശദീകരിച്ചു. ബിജെപി കര്‍ണാടകത്തില്‍ കുതിരക്കച്ചവടം നടത്താനെത്തുമെന്ന് ഉറപ്പാണ്. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് സര്‍ക്കാരിനെ ശക്തമായി നിര്‍ത്താന്‍ 150 സീറ്റ് ആവശ്യമാണെന്നും രാഹുല്‍ പറഞ്ഞു. ബിജെപിക്ക് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പറ്റില്ല. അതിനായിട്ടാണ് 150 സീറ്റുകളെന്നും രാഹുല്‍ വ്യക്തമാക്കി.

RAHUL GANDHI

കോണ്‍ഗ്രസ് കര്‍ണാടകയില്‍ ഉറപ്പായും ഭൂരിപക്ഷം നേടിയിരിക്കും. പക്ഷേ ഒരു കാര്യം ജനങ്ങള്‍ ഓര്‍ത്ത് വെക്കണം.ബിജെപി അവരുടെ എല്ലാ ശക്തിയും എടുത്ത് കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കും. ജനങ്ങളില്‍ നിന്ന് തട്ടിയെടുത്ത നാല്‍പ്പത് ശതമാനം കമ്മീഷന്‍ തുകയുണ്ട് അവരുടെ കൈയ്യില്‍. അത് ഉപയോഗിച്ചാണ് ഈ സര്‍ക്കാരിനെ അവര്‍ വീഴ്ത്താന്‍ നോക്കുക.

അതിന് അനുവദിക്കാതെ വലിയ ഭൂരിപക്ഷം കോണ്‍ഗ്രസിന് നല്‍കണമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ജയ് ഭാരത് റാലിയിലാണ് രാഹുല്‍ പങ്കെടുത്തത്. സംസ്ഥാനത്ത് ഒറ്റക്കെട്ടായി കോണ്‍ഗ്രസ് പൊരുതുന്നതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ പറഞ്ഞു.നിങ്ങളില്‍ നിന്ന് തട്ടിയെടുത്ത പണം കൊണ്ട് അവര്‍ നിങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നോക്കും.

ചുമ്മാതല്ല ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്നത്: ഈ ടേസ്റ്റ് ഒക്കെ വേറെ എവിടേലും കിട്ടുമോ? കഴിച്ച് നോക്കൂ!!

150 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍, ബിജെപി ഒരവസരം പോലും ലഭിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും വലിയ ബിസിനസുകാരെ സഹായിക്കും. എന്നാല്‍ ഞങ്ങളുടെ സര്‍ക്കാര്‍ പാവപ്പെട്ടവരെയും, കര്‍ഷകരെയും, തൊഴിലാളികളെയും, ചെറുകിട വ്യാപാരികളെയും സഹായിക്കുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചു.

ബിജെപിയുടെ ബാങ്ക് എപ്പോഴും വന്‍കിടക്കാരെ സഹായിക്കാന്‍ വേണ്ടിയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തിലെത്തും. ചോദ്യം അധികാരത്തിലെത്തിയാല്‍ ഞങ്ങള്‍ എന്തു ചെയ്യുമെന്നാണ്. ഞങ്ങള്‍ യുവാക്കള്‍ക്കും, സ്ത്രീകള്‍ക്കും, പാവപ്പെട്ടവര്‍ക്കും എന്തുചെയ്യുമെന്നാണെന്നും രാഹുല്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, എന്നീ സംസ്ഥാനങ്ങളിലുള്ള മുഖ്യമന്ത്രി എന്നോട് ചോദിച്ചത് എന്താണ് അവര്‍ ചെയ്യേണ്ടതെന്നാണ്.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. ആദ്യ ക്യാബിനറ്റ് യോഗത്തില്‍ തന്നെ അതെല്ലാം നടപ്പാക്കണം. ഒന്നോ രണ്ടോ വര്‍ഷം അതിനായി എടുക്കാന്‍ പാടില്ലെന്നും അവരോട് പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയില്‍ 200 യൂണിറ്റ് സൗജന്യ വൈദ്യുതി ഭാഗ്യ ജ്യോതി പദ്ധതി പ്രകാരം നല്‍കും. ഗൃഹലക്ഷ്മി പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് രണ്ടായിരം രൂപ നല്‍കും.

അന്ന ഭാഗ്യ പദ്ധതി പ്രകാരം സൗജന്യമായി പത്ത് കിലോ അരി ബിപിഎല്‍ കുടുംബത്തിലെ ഓരോ അംഗത്തിനും നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. ബിരുദധാരികല്‍ക്ക് മൂവായിരം രൂപ അലവന്‍സായി നല്‍കും. ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും നല്‍കും. ഈ വാഗ്ദാനങ്ങളെല്ലാം ആദ്യ ക്യാബിനറ്റ് യോഗത്തില്‍ തന്നെ നടപ്പാക്കുമെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധം ഞാന്‍ എപ്പോഴൊക്കെ ചോദിച്ചാലും, ആ സമയത്തൊക്കെ അവര്‍ എന്നെ ലക്ഷ്യമിടും.

അയോഗ്യതയുടെ പേരില്‍ എന്നെ ഭയപ്പെടുത്താനാണ് അവര്‍ ശ്രമിച്ചത്. ഞാന്‍ ഒരിക്കലും ഭയക്കില്ല. ആ 20000 കോടി ആരുടേതാണെന്ന് ഞാന്‍ ചോദിച്ച് കൊണ്ടേയിരിക്കും. ഉത്തരം കിട്ടുന്നത് വരെ അത് തുടരും. എന്നെ അവര്‍ അയോഗ്യനാക്കുകയോ ജയില്‍ അടയ്ക്കുകയോ ചെയ്യാം. അതിലൊന്നും ഒരു മാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+