12 സീറ്റ് കൈയ്യില്‍ നിന്ന് പോവും; ഭൂരിപക്ഷം കിട്ടില്ലേ? കോണ്‍ഗ്രസിന്റെ സാധ്യതകള്‍ ഇവര്‍ ഇല്ലാതാക്കും
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. എന്നാല്‍ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക വന്നതോടെ കോണ്‍ഗ്രസ് നേതൃത്വം ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്. മൂക്കിലും മൂലയിലും മാത്രം ഉണ്ടായിരുന്ന വിമത ശബ്ദം ഇപ്പോള്‍ ഉച്ചത്തിലായിരിക്കുകയാണ്.
എന്ത് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാതെ നില്‍ക്കുകയാണ്. അതേസമയം വിമതരുമായി സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ സംസാരിക്കും. ട്രബിള്‍ഷൂട്ടറായ ഡികെയുടെ കൈയ്യിലാണ് കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പോക്കുള്ളത്. ഡികെ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസും വീഴും.

രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വന്നു
കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതോടെയാണ് പ്രശ്‌നങ്ങള്‍ എല്ലാം വന്നിരിക്കുന്നത്. 42 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. എന്നാല്‍ വിമതര്‍ പലയിടത്തും തലപ്പൊക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഭൂരിപക്ഷമാണ് തുലാസില്‍ നില്‍ക്കുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കര്‍ണാടകയില്‍ നേരിയ ഭൂരിപക്ഷമാണ് പലര്‍ക്കും ലഭിക്കാറുള്ളത്. കഴിഞ്ഞ തവണ ബിജെപിക്ക് ഭൂരിപക്ഷം പോലും കിട്ടിയിരുന്നില്ല. ഇത്തരം സാഹചര്യങ്ങള്‍ നില്‍ക്കുന്നതിനാല്‍ ഒരു സീറ്റിലെ പോലും അനാവശ്യമായ തോല്‍വി കോണ്‍ഗ്രസിന് താങ്ങാന്‍ സാധിക്കില്ല.
12 സീറ്റുകള്‍ ഭൂരിപക്ഷം ഇല്ലാതാക്കും
കോണ്‍ഗ്രസിന് പ്രശ്‌നങ്ങള്‍ ഉള്ളത് 12 സീറ്റുകളാണ്. ഈ സീറ്റുകള്‍ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം ഇല്ലാതാക്കാന്‍ സാധ്യത വളരെ കൂടുതലാണ്. ബിജെപിയേക്കാള്‍ ജെഡിഎസ്സായിരിക്കും ഇതില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ സാധ്യത. ഇതില്‍ നല്ലൊരു മണ്ഡലങ്ങളിലെയും അസംതൃപ്തര്‍ സമീപിച്ചിരിക്കുന്നത് ജെഡിഎസ്സിനെയാണ്. ഇവരില്‍ പലരെയും ജെഡിഎസ്സ് സ്ഥാനാര്‍ത്ഥിയാക്കാനാണ് സാധ്യത.
ഇവര്‍ ജെഡിഎസ് ടിക്കറ്റില്‍ വിജയിച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയുടെ സാധ്യതകള്‍ ഇല്ലാതാക്കും. ബിജെപി ഇതില്‍ നിന്ന് നേട്ടമുണ്ടാക്കും. കാരണം വലിയ കക്ഷിയെന്ന നിലയില്‍ അവര്‍ക്ക് ഇത് സംസ്ഥാനത്ത് ഭരണനിലനിര്‍ത്താനുള്ള സാധ്യതയും വര്‍ധിപ്പിക്കും.

ചിത്രദുര്‍ഗയില്‍ തുടക്കം
ചിത്രദുര്‍ഗയിലാണ് വിമത ഭീഷണി ശക്തമായി പുറത്തേക്ക് വന്നത്. കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍സി രഘു അച്ചര്‍ പാര്‍ട്ടി വിടും. ജെഡിഎസ് എംഎല്‍സി ശരവണ അദ്ദേഹത്തെ കണ്ട് സംസാരിച്ചു. ഏപ്രില്‍ പതിനാലിന് അദ്ദേഹം ജെഡിഎസ്സില്‍ ചേരും.
ദൊഡ്ഡണ്ണയുടെ മരുമകന്‍ കെസി വീരേന്ദ്ര എന്ന പപ്പിക്കാണ് ചിത്രദുര്‍ഗയില്‍ സീറ്റ് നല്‍കിയിരിക്കുന്നത്. 2018ല്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥിയായി വീരേന്ദ്ര നേരത്തെ ഇവിടെ തോറ്റതാണ്. എസ്‌കെ ബസവരാജിനും കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചു. കാടൂരിലും പ്രശ്‌നങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍
സിദ്ധരാമയ്യക്കും റോള്‍
കാടൂരില്‍ വൈഎസ്‌വി ദത്ത ജെഡിഎസ് വിട്ട് കോണ്‍ഗ്രസിലെത്തിയതാണ്. അദ്ദേഹത്തിന് സീറ്റ് നല്‍കിയിട്ടില്ല. ദത്തയും അസംതൃപ്തിയിലാണ്. ഞായറാഴ്ച്ച തന്റെ അനുയായികളുമായി അദ്ദേഹം ചര്‍ച്ച നടത്തുന്നുണ്ട്. സിദ്ധരാമയ്യ ഇടപെട്ടില്ലെങ്കില്‍ ദത്ത ജെഡിഎസ്സിലേക്ക് മടങ്ങും.
ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാവില്ലെന്ന് ദത്ത നേരത്തെ പറഞ്ഞിരുന്നു. ഈ ഓഡിയോ ചോര്‍ന്നത് സീറ്റിന്റെ കാര്യത്തില്‍ ദത്തയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. കുറുബ വിഭാഗത്തില്‍ നിന്നുള്ള കെഎസ് ആനന്ദിനാണ് പകരം കാടൂരില്‍ സീറ്റ് നല്‍കിയത്.

പരമേശ്വരയുടെ കോട്ടയില്‍ കലാപം
പ്രമുഖ നേതാവ് പരമേശ്വരയുടെ കോട്ടയില്‍ ആകെ പ്രശ്‌നങ്ങളാണ്. ഇവിടെ ഷാഫി അഹമ്മദ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ്. ഷാഫിയുടെ മരുമകനായ റഫീഖ് അഹമ്മദിന് സീറ്റ് നിഷേധിക്കപ്പെട്ടിരിക്കുകയാണ് പകരം ഇഖ്ബാല്‍ അഹമ്മദിനെയാണ് പരമേശ്വര നിര്‍ദേശിച്ചത്.
തുമകുരുവില്‍ ഇഖ്ബാലാണ് മത്സരിക്കുന്നത്. പരമേശ്വരയെ കെപിസിസി പ്രസിഡന്റ് ആക്കരുതെന്ന് സോണിയക്ക് കത്തെഴുതിയ പ്രമുഖനാണ് റഫീഖ് അഹമ്മദ്. അതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.
ഇതൊന്നും സേഫായ മണ്ഡലങ്ങളല്ല
കാലഘട്ഗിയില്‍ മുന്‍ മന്ത്രി സന്തോഷ് ലാഡാണ് പ്രശ്‌നം. ലാഡിനാണ് ടിക്കറ്റ് കിട്ടിയത്. ഇതോടെ നാഗരാജ് ചെബ്ബി വിമതനായി. ബേലൂര്‍ ശിവറാമിന് സീറ്റ് ലഭിച്ചു. രാജശേഖര്‍ വിമതനായി. അതുപോലെ സാവദത്തിയില്‍ വിശ്വാസ് വസന്ത് വൈദ്യയാണ് വിമത ഭീഷണി നേരിടുന്നത്. സൗദാബ ചോപ്രയാണ് പ്രശ്‌നക്കാരി.
ഗോകക്കില്‍ അശോക് കദാഡി, കിട്ടൂരില്‍ ബാബാസാഹേബ് പാട്ടീല്‍, യാദ്ഗിരിയില്‍ ചിന്നറെഡ്ഡി പാട്ടീല്‍, എന്നിവരൊന്നും സേഫല്ല. എല്ലാവരോടും സ്ഥാനാര്‍ത്ഥിത്വത്തിനായി രണ്ട് ലക്ഷം നല്‍കി അപേക്ഷിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി നേതൃത്വം തന്നെയാണ് ഈ പ്രശ്‌നങ്ങളുണ്ടാക്കിയത്.












Click it and Unblock the Notifications