രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക റെഡി, ഖാര്‍ഗെയെ കണ്ട് ഡികെ; പ്രഖ്യാപനത്തിന് മുമ്പ് പേടി, ഇതാണ് കാരണം
ബെംഗളൂരു: കര്‍ണാടകയില്‍ വിമത ഭീഷണി ഭയന്ന് കോണ്‍ഗ്രസ്. രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇതുവരെ വിമത പ്രശ്‌നങ്ങളെ3ന്നും കോണ്‍ഗ്രസിലേക്ക് വന്നിട്ടില്ല. ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോഴും കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളില്ലായിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നാല്‍ ഇരുപത് സീറ്റിലെങ്കിലും കോണ്‍ഗ്രസ് വിമതരെ പ്രതീക്ഷിക്കുന്നുണ്ട്.
ഇതിനിടെ സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടു. ഇരുവരും സ്ഥാനാര്‍ത്ഥി പട്ടികയെ കുറിച്ചാണ് സംസാരിച്ചത്. കോണ്‍ഗ്രസ് വൈകാതെ തന്നെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുമെന്നാണ് സൂചന. പാര്‍ട്ടിയില്‍ ഇപ്പോള്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് വിമത ഭീഷണിയുണ്ടാവാമെന്ന മുന്നറിയിപ്പ് ശിവകുമാര്‍ ഖാര്‍ഗെയ്ക്ക് നല്‍കിയിട്ടുണ്ട്.

ഇത് എങ്ങനെ നേരിടാമെന്നതിന് പ്രത്യേക തന്ത്രമൊരുക്കണമെന്നും ഡികെ ആവശ്യപ്പെട്ടിട്ടുണ്ട്. കോലാറില്‍ ഏപ്രില്‍ ഒന്‍പതിന് രാഹുല്‍ ഗാന്ധി എത്തുന്നുണ്ട്. അതിന് മുമ്പ് കോണ്‍ഗ്രസ് രണ്ടാം ഘട്ട പട്ടിക പുറത്തിറക്കുമോ എന്ന് വ്യക്തമല്ല. ഇനിയുള്ളത് നൂറ് സീറ്റുകളാണ്. അതില്‍ 35 സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍ ഒരു മണ്ഡലത്തില്‍ ഒന്നിലധികം സീറ്റ് ആഗ്രഹിക്കുന്നവരുണ്ടെങ്കിലാണ് പ്രശ്‌നം വരിക.
കലഘട്ട്ഗിയില്‍ അതുപോലെ ടിക്കറ്റിനായി വലിയ മത്സരം നടക്കുന്നുണ്ട്. ഇവിടെ സന്തോഷ് ലാഡും നാഗരാജ് ചെബ്ബിയും തമ്മിലാണ് ടിക്കറ്റിന് വേണ്ടി പോരാടുന്നത്. ഒരാള്‍ സിദ്ധരാമയ്യ ഗ്രൂപ്പും മറ്റേയാള്‍ ശിവകുമാര്‍ വിഭാഗത്തിലുമാണ്. പുട്ടൂരില്‍ ശിവകുമാര്‍ വിഭാഗക്കാരനായ അശോക് റായിയെ മത്സരിപ്പിക്കുന്നതിലും ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ട്.
തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ
അതേസമയം കോണ്‍ഗ്രസ് എതിര്‍പ്പ് നേരിടുന്ന 20 സീറ്റിലും കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണ് ഉള്ളത്. അങ്ങനെയുള്ളപ്പോള്‍ വിമത ഭീഷണി കോണ്‍ഗ്രസിന്റെ വിജയസാധ്യതയെ തന്നെ ബാധിക്കും. 70 സ്ഥാനാര്‍ത്ഥികളെങ്കിലും രണ്ടാം ഘട്ട പട്ടികയില്‍ ഉണ്ടാവുമെന്നാണ് സൂചന. ദേവനഹള്ളിയില്‍ സീനിയര്‍ നേതാവ് മുനിയപ്പയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിലെ തീരുമാനം. എന്നാല്‍ പ്രാദേശിക നേതൃത്വം ഇതില്‍ അതൃപ്തിയിലാണ്. കോളാറില്‍ നിന്നുള്ള നേതാവാണ് അദ്ദേഹം.

മണ്ഡലത്തിന് പുറത്തുള്ള നേതാവായിട്ടാണ് മുനിയപ്പയെ പ്രവര്‍ത്തകര്‍ കാണുന്നത്. ഹൈക്കമാന്‍ഡ് തീരുമാനം പിന്‍വലിക്കണമെന്നാണ് ഇവിടെ നിന്നുള്ള പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സി ശ്രീനിവാസ് അടക്കമുള്ള നേതാക്കളാണ് ടിക്കറ്റിനായി മത്സര രംഗത്തുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മണ്ഡലത്തില്‍ സജീവമാണ് ശ്രീനിവാസ്. കലഘട്ടഗിയിലെ നേതാവ് സന്തോഷ് ലാഡിനെ ഇതിനോടകം ബിജെപി ബന്ധപ്പെട്ട് കഴിഞ്ഞു. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചാല്‍ ലാഡ് ബിജെപിയില്‍ പോകും.
കിട്ടൂരില്‍ അതുപോലെ ഇനാംദാരും ബാബാസാഹേബ് പാട്ടീലും തമ്മിലാണ് മത്സരം. പാട്ടീല്‍ ടിക്കറ്റ് കിട്ടാന്‍ എല്ലാ വഴിയും നോക്കുന്നുണ്ട്. ഇനാംദാറിന് ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്നിലുണ്ട്. അദ്ദേഹത്തിന്റെ അനുയായികള്‍ മരുമകള്‍ക്ക് സീറ്റ് നല്‍കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സതീഷ് ജാര്‍ക്കിഹോളി ബാബാസാഹേബിനെ പിന്തുണയ്ക്കുന്നുണ്ട്. ശിവമോഗയിലെ തീര്‍ത്ഥഹള്ളി സീറ്റില്‍ മുന്‍ മന്ത്രി കിമ്മനെ രത്‌നാകറും, മഞ്ജുനാഥ് ഗൗഡയും തമ്മിലാണ് മത്സരം. രണ്ട് പേരെയും പാര്‍ട്ടിക്ക് പിണക്കാന്‍ പറ്റില്ല. ശിവകുമാര്‍ ഇരുവരെയും കണ്ട് സംസാരിച്ച് സമവായത്തിലെത്തിയിട്ടുണ്ട്.












Click it and Unblock the Notifications