കോണ്‍ഗ്രസ് കര്‍ണാടകയില്‍ ഒറ്റയ്ക്കാണോ മത്സരിക്കുന്നത്: സഖ്യകക്ഷിയുണ്ട്, ഇവരാണ് ആ പാര്‍ട്ടി
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കാണോ മത്സരിക്കുന്നത്. വലിയൊരു ചോദ്യം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇതിനുള്ള ഉത്തരം ലഭിച്ച് കഴിഞ്ഞു. ഒറ്റയ്ക്കല്ല കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇത്തവണ വളരെ പ്രമുഖരായ ഒരു പാര്‍ട്ടി അവര്‍ക്കൊപ്പം മത്സരിക്കുന്നുണ്ട്. സര്‍വോദയ കര്‍ണാടക പാര്‍ട്ടി അഥവാ എസ്‌കെപി എന്നൊരു പാര്‍ട്ടിയാണ് കോണ്‍ഗ്രസിനൊപ്പമുള്ള സഖ്യകക്ഷി.
കോണ്‍ഗ്രസ് സംസ്ഥാനത്ത് 223 സീറ്റിലാണ് മത്സരിക്കുന്നത്. ഒരു സീറ്റ് എസ്‌കെപിക്കും നല്‍കി. മാണ്ഡ്യയിലെ മെലുകോട്ടെ സീറ്റാണ് സഖ്യകക്ഷിക്ക് നല്‍കിയത്. ഇവിടെ ദര്‍ശന്‍ പുട്ടനയ്യയാണ് മത്സരിക്കുന്നത്.ദര്‍ശന്‍ ഒരു ടെക്കിയായിരുന്നു. പിന്നീട് കര്‍ഷക നേതാവായി മാറുകയായിരുന്നു. എസ്‌കെപിയുടെ പ്രമുഖ നേതാവ് കൂടിയാണ് അദ്ദേഹം. കര്‍ണാടകത്തിലെ പ്രമുഖ കാര്‍ഷിക നേതാവായ പുട്ടനയ്യയുടെ മകനാണ് ദര്‍ശന്‍.

ഈ മണ്ഡലത്തില്‍ മുമ്പ് ദര്‍ശന്റെ പിതാവായിരുന്നു മത്സരിച്ചിരുന്നത്. എസ്‌കെപിയെ കൂടെ നിര്‍ത്തുന്നത് കര്‍ഷകരെ മൊത്തമായി കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിനെ സഹായിക്കും. പ്രത്യേകിച്ച് ജെഡിഎസ്സില്‍ നിന്ന് അക്കാര്യത്തില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍. കര്‍ണാടക രാജ്യ റൈത്ത സംഘ, ദളിത് സംഘര്‍ഷ സമിതി എന്നിവയുമായി ധാരണയുണ്ടാക്കിയാണ് സര്‍വോദയ കര്‍ണാടക പാര്‍ട്ടി രൂപീകരിച്ചത്.
ഇവരുടെയെല്ലാം പിന്തുണ കോണ്‍ഗ്രസിന് ലഭിക്കും. എസ്‌കെപിയുടെ സ്ഥാപക നേതാവ് ദളിത് എഴുത്തുകാരനായ ദേവനൂര്‍ മഹാദേവയാണ്. കര്‍ണാടകയില്‍ രാഷ്ട്രീയ ബദല്‍ ശക്തിയായി മാറുക എന്ന ലക്ഷ്യത്തോടെ കര്‍ഷകര്‍ രൂപീകരിച്ചതാണ് എസ്‌കെപി എന്ന പാര്‍ട്ടി. 2017ല്‍ യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യയുമായി ഇത് ലയിച്ചിരുന്നു. ഈ പാര്‍ട്ടി വീണ്ടും തിരിച്ചെത്തിയതാണ്. ഇത്തവണ അവര്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
കേന്ദ്രത്തിന്റെയും, സംസ്ഥാനത്തിന്റെയും കാര്‍ഷിക നയങ്ങള്‍, കര്‍ഷക വിരുദ്ധമായിരുന്നുവെന്നാണ് എസ്‌കെപി പറയുന്നത്. അതാണ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കാനുള്ള കാരണം. രാഷ്ട്രീയത്തില്‍ കര്‍ഷകര്‍ ശക്തരാവണമെന്നാണ് എസ്‌കെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ചാമരസ മാലി പാട്ടീല്‍ പറയുന്നത്.
20 ലക്ഷത്തിലേറെ അംഗങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നാണ് എസ്‌കെപി അവകാശപ്പെടുന്നത്. മെലുകോട്ടെ, മാണ്ഡ്യ, വിരാജ്‌പേട്ട, ബെല്‍ത്തങ്കാഡി, ബില്‍ഗി, ചിത്രദുര്‍ഗ, ചാമരാജ് നഗര്‍, എന്നിവയാണ് ഇവരുടെ കരുത്തുറ്റ കോട്ടകള്‍. ഇവിടങ്ങളില്‍ പ്രധാനമായും കര്‍ഷക വോട്ടുകളാണ് ഉള്ളത്. ഭൂരിഭാഗവും വൊക്കലിഗ സമുദായത്തില്‍ നിന്നുള്ളവരാണ്.
സിദ്ധരാമയ്യയും, ഡികെ ശിവകുമാറും ഒരുപോലെ ഇവരെ ഒപ്പം ചേര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 2018ല്‍ മെലുകോട്ടയില്‍ നിന്ന് കോണ്‍ഗ്രസ് മത്സരിച്ചിരുന്നില്ല. പകരം ദര്‍ശന് പിന്തുണ പ്രഖ്യാപിച്ചു. പക്ഷേ ജെഡിഎസ്സിന്റെ പുട്ടരാജുവിനോട് ദര്‍ശന്‍ പരാജയപ്പെട്ടു. 22244 വോട്ടിനാണ് തോറ്റത്. സ്വരാജ് പാര്‍ട്ടിയുടെ ബാനറില്‍ മത്സരിച്ചത് കൊണ്ടാവാം ദര്‍ശന്‍ തിരിച്ചടി നേരിട്ടത്.












Click it and Unblock the Notifications