കര്‍ണാടക കോണ്‍ഗ്രസ് ഇങ്ങെടുക്കും, മുഖ്യമന്ത്രിയാകാൻ ഡികെയോ സിദ്ധരാമയ്യയോ? എബിപി സര്‍വേ
ബെംഗളൂരു: കര്‍ണാടകത്തില്‍ വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ വലിയ പ്രചാരണം. നിയമസഭാ തിരഞ്ഞെുടുപ്പില്‍ കോണ്‍ഗ്രസ് തന്നെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് എബിസി സി വോട്ടര്‍ സര്‍വേയുള്ള പ്രചവനം. കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തെ പോലെ സഖ്യകാര്യത്തിനെ ചോദിക്കുമെന്നാണ് കരുതുന്നത്.
കോണ്‍ഗ്രസ് 115 മുതല്‍ 127 സീറ്റാ സീറ്റ് വരെയാണ് സര്‍വേയില്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് പ്രവചിക്കുന്നത്. അതേസമയം വിചാരിച്ചതിലും വലിയ തിരിച്ചടിയാണ് ബിജെപിക്ക് ലഭിക്കാന്‍ പോകുന്നത്. ബിജെപിക്ക് സംസ്ഥാനത്ത് 68 മുതല്‍ 80 സീറ്റ് വരെ മാത്രമേ നേടാനാവൂ എന്നാണ് പ്രവചനം. ജനതാദളിന് 23 മുതല്‍ 35 സീറ്റും ലഭിക്കും. മെയ് പത്തിനാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് ഫലം പതിമൂന്നിന് പ്രഖ്യാപിക്കും. ബിജെപി ക്യാമ്പില്‍ ഇതിനോടകം ആശങ്കകള്‍ ഉയര്‍ന്ന് കഴിഞ്ഞു. കടുത്ത ഭരണവിരുദ്ധ വികാരം ബസവരാജ് ബൊമ്മൈ സര്‍ക്കാരിനെതിരെ ഉണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്നാണ് അദ്ദേഹം വാദിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനം വളരെ മോശമാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 50.5 ശതമാനം ആളുകളും പറഞ്ഞു. 27.7 ശതമാനം മാത്രമാണ് നല്ലതാണെന്ന് പറഞ്ഞത്.
സര്‍വേയില്‍ ജനങ്ങള്‍ എത്രത്തോളം ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ രോഷത്തിലാണെന്ന് കൃത്യമായി പറയുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 57.1 ശതമാനം ജനങ്ങളും പ്രതികരിച്ചു. തീര്‍ച്ചയായും സര്‍ക്കാര്‍ മാറണമെന്നാണ് അവരുടെ അഭിപ്രായം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും സമാനമായ അഭിപ്രായമാണ് നേരിടുന്നത്.
46.9 ശതമാനം ആളുകളും ബൊമ്മൈയുടെ പ്രകടനം വളരെ മോശമാണെന്ന് പറഞ്ഞപ്പോള്‍, നല്ലതെന്ന് പറഞ്ഞത് 26.8 ശതമാനം മാത്രമാണ്. ബിജെപി സംസ്ഥാന സര്‍ക്കാരിന് മോശം പ്രതിച്ഛായയാണെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മികച്ച ഇമേജ് സംസ്ഥാനത്തുണ്ട്.സര്‍വേയുടെ ഭാഗമായ 47.4 ശമാനം ആളുകള്‍ മോദിയുടെ പ്രകടനം മികച്ചതെന്നാണ് അഭിപ്രായപ്പെട്ടത്.

33.8 പേര്‍ മോശമാണെന്ന് അഭിപ്രായപ്പെട്ടു. കര്‍ണാടകയില്‍ പ്രധാന വിഷയം തൊഴില്‍ ഇല്ലായ്മാണെന്ന് 29.1 ശതമാനം ആളുകളാണ് അഭിപ്രായപ്പെട്ടത്. വൈദ്യുതി, വെള്ളം, റോഡുകള്‍ എന്നിവ വലിയ വിഷയമാണെന്ന് 21.5 ശതമാനവും അഭിപ്രായപ്പെട്ടു. ലിംഗായത്തുകള്‍ ന്യൂനപക്ഷ പദവി ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായക വിഷയമാകുമെന്ന് 30.8 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു.
അതോടൊപ്പം തന്നെ ഹിജാബ് വിവാദം ശക്തമായ വിഷയമാണെന്നും ഇവര്‍ പറഞ്ഞു. വര്‍ഗീയ ധ്രുവീകരണം ഈ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് 24.6 ശതമാനം പറഞ്ഞു. അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന കാര്യത്തില്‍ 39.1 ശതമാനം സിദ്ധരാമയ്യയുടെ പേരാണ് പറഞ്ഞത്. നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ 31.1 ശതമാനം പേര്‍ പിന്തുണച്ചു.
എച്ച്ഡി കുമാരസ്വാമിയെ 21.4 ശതമാനവും പിന്തുണച്ചു. ഡികെ ശിവകുമാറിന് 3.2 ശതമാനത്തിന്റെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഇതോടെ കോണ്‍ഗ്രസില്‍ നിന്ന് ആരായിരിക്കണം അടുത്ത മുഖ്യമന്ത്രി എന്ന കാര്യത്തിലും ധാരണയായിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും ശക്തനായ നേതാവ് കൂടിയാണ് സിദ്ധരാമയ്യ. ജനപിന്തുണ സിദ്ധരാമയ്യക്കാണെന്ന് വ്യക്തമാണ്.
ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍












Click it and Unblock the Notifications