Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ധരാമയ്യക്കും, ഡികെ ശിവകുമാറിനും കടുപ്പം: വരുണയിലും കനകപുരയിലും വലവീശി ബിജെപി

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി വലിയ കോലാഹലങ്ങള്‍ക്കൊടുവിലാണ് സ്ഥാനാര്‍ഥി പട്ടിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ രണ്ട് പ്രബല നേതാക്കളെ പൂട്ടാനുള്ള വജ്രായുധവുമായിട്ടാണ് അവര്‍ പട്ടിക പുറത്തുവിട്ടത്. കടുപ്പമേറിയ സ്ഥാനാര്‍ത്ഥികളെയാണ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും, കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാറിനുമെതിരെ ബിജെപി അണിനിരത്തിയിരിക്കുന്നത്.

189 പേരുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. വൈകാതെ തന്നെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയും ബിജെപി പുറത്തുവിടും. മെയ് പത്തിനാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മത്സരിക്കുന്നത് ലിംഗായത്ത് കോട്ടയില്‍ നിന്നാണ്. ഷിഗാവോനില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. അതേസമയം യെഡിയൂരപ്പയുടെ മകനായ ബിവൈ വിജയേന്ദ്രയ്ക്കും ഇത്തവണ സീറ്റ് ലഭിച്ചിട്ടുണ്ട്.

siddharamiah shivakumar

ശിക്കരിപുരയില്‍ നിന്ന് വിജയേന്ദ്ര മത്സരിക്കും. യെഡിയൂരപ്പയുടെ സീറ്റാണിത്. ഇത്തവണ താന്‍ മത്സരിക്കാനില്ലെന്ന് യെഡിയൂരപ്പ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മകന് സീറ്റ് നല്‍കാന്‍ ബിജെപി നേതൃത്വം തയ്യാറായത്. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് മാത്രമാണ് സീറ്റ് നല്‍കുകയെന്ന് നേരത്തെ തന്നെ ബിജെപി നേതൃത്വം അറിയിച്ചതാണ്.

അതേസമയം സിദ്ധരാമയ്യയുടെ മണ്ഡലമായ വരുണയില്‍ ഇത്തവണ പൊടിപാറുന്ന പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്. സിദ്ധരാമയ്യ 2000 വോട്ടില്‍ താഴെ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലമാണിത്. ഇവിടെ ബിജെപി വി സോമണ്ണയെയാണ് നിര്‍ത്തിയിരിക്കുന്നത്. ഇത് കുറച്ച് കടുപ്പമേറിയ സ്ഥാനാര്‍ത്ഥിയാണ്. കഴിഞ്ഞ തവണ ശ്രീരാമുലുവുമായിരുന്നു വരുണയില്‍ മത്സരിച്ചത്.

കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍

കടുത്ത പോരാട്ടം സിദ്ധരാമയ്യ നേരിടേണ്ടി വന്നിരുന്നു. ഇത്തവണയും അത്തരമൊരു പോരാട്ടത്തിനാണ് ബിജെപി ശ്രമിക്കുന്നത്. ആഞ്ഞു പരിശ്രമിച്ചാല്‍ ഇവിടെ വിജയിക്കാനാവുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. എന്നാല്‍ മണ്ഡലം കൈവിടില്ലെന്നാണ് സിദ്ധരാമയ്യ പറയുന്നത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാറിനെ ആര്‍ അശോകാണ് മത്സരിക്കുന്നത്. കനകപുര സീറ്റാണിത്. അശോക് മുന്‍ ഉപമുഖ്യമന്ത്രിയാണിത്. ആരോഗ്യ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്ഥാന രാഷ്ട്രീയത്തിലെ പ്രബലനാണ് അശോക്, കനകപുരയിലാണ് ഇത്തവണത്തെ ഏറ്റവും കടുപ്പമേറിയ പോരാട്ടം നടക്കുന്നത്. അതേസമയം ബിജെപിയുടെ ജനറല്‍ സെക്രട്ടറി സിടി രവി ചികമംഗളൂരുവില്‍ നിന്ന് മത്സരിക്കും. ശ്രീരാമുലുവിന് ബെല്ലാരി റൂറല്‍ സീറ്റാണ് ലഭിച്ചത്. ഗോകക്കിലും, മുദ്ദോളിലും, രമേശ് ജാര്‍ക്കിഹോളിയും, ഗോവിന്ദ് കാര്‍ജോളും മത്സരിക്കും. 52 പുതുമുഖങ്ങളാണ് പട്ടികയിലുള്ളത്. പ്രധാനമന്ത്രിയാണ് കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+