കളി പഠിച്ചെത്തി കോണ്‍ഗ്രസ്, ഭൂരിഭാഗം ടിക്കറ്റുകളും ലിംഗായത്തുകള്‍ക്ക്; കര്‍ണാടക പിടിക്കുമോ?
ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തുവന്നതോടെ രണ്ടും കല്‍പ്പിച്ചാണ് അവരെന്ന് ഉറപ്പായിരിക്കുകയാണ്. ലിംഗായത്ത് വിഭാഗത്തെ മുന്നില്‍ കണ്ടാണ് സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. ആദ്യ രണ്ട് പട്ടിക വന്നതോടെ കോണ്‍ഗ്രസ് ലിംഗായത്തുകള്‍ക്ക് സീറ്റ് നല്‍കുന്ന കാര്യത്തില്‍ മുന്നിലെത്തിയിരിക്കുകയാണ്.
43 സീറ്റുകളാണ് ലിംഗായത്തുകള്‍ക്കായി കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇത്രയും സീറ്റുകള്‍ ലിംഗായത്തുകള്‍ക്കായി നല്‍കിയിരുന്നു. ഇത്തവണ ഇനിയും സ്ഥാനാര്‍ത്ഥി പട്ടിക വരാനുണ്ട്. ഇനിയും ലിംഗായത്ത് സ്ഥാനാര്‍ത്ഥികള്‍ വരാനാണ് സാധ്യത. ഇത്തവണ വലിയ സാധ്യത ലിംഗായത്തുകള്‍ക്കിടയില്‍ കോണ്‍ഗ്രസ് കാണുന്നുണ്ട്.

കാരണം അവരുടെ പ്രമുഖ നേതാവ് യെഡിയൂരപ്പ ഇത്തവണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല. കോണ്‍ഗ്രസിലെ ലിംഗായത്ത് ഗ്രൂപ്പുകളുടെ നിര്‍ദേശം പരിഗണിച്ചാണ് അവര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ലിംഗായത്ത് നേതാവിനെ ഉയര്‍ത്തി കാണിക്കുന്നില്ല. സീറ്റിന്റെ കാര്യത്തില്‍ അങ്ങനെയാണ്. ലിംഗായത്ത് മുഖ്യമന്ത്രിയെ തല്‍ക്കാലം വെക്കാന്‍ സിദ്ധരാമയ്യയോ ഡികെ ശിവകുമാറോ തയ്യാറാവില്ല. ലിംഗായത്തുകള്‍ കോണ്‍ഗ്രസിലുണ്ടെങ്കില്‍ അവരൊന്നും വമ്പന്‍ പദവിയില്‍ താല്‍പര്യമുള്ളവരല്ല.
യെഡിയൂരപ്പയ്‌ക്കെതിരെയുള്ള കടുത്ത അവഗണനയാണെന്ന പ്രചാരണവും ഒരു വശത്ത് കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. ഇതെല്ലാം ലിംഗായത്തുകളെ കൈയ്യിലെടുക്കാനുള്ള തന്ത്രമാണ്. ബിജെപിയില്‍ നിന്ന് പിന്തുണ മാറ്റി കോണ്‍ഗ്രസിലേക്ക് ആയി മാറ്റാനുള്ള തന്ത്രമാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നത്. ലിംഗായത്തുകള്‍ക്ക്.
ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍
കൂടുതല്‍ സീറ്റുനല്‍കുന്നത് ജയസാധ്യത വര്‍ധിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റും, ലിംഗാത്ത് നേതാക്കളുമായി ഈശ്വര്‍ കാന്ത്രെയാണ് ആശയവിനിമയം നടത്തുന്നത്. ലിംഗായത്തുകള്‍ ആവശ്യപ്പെട്ട എല്ലാ കാര്യവും സിഎസ്‌കെ നേരത്തെ തന്നെ പറഞ്ഞ കാര്യങ്ങളാണ്.
ലിംഗായത്തുകള്‍ ബിജെപിയുടെ പരമ്പരാഗത വോട്ടുബാങ്കാണ്. എന്നാല്‍ ഇത്തവണ അവര്‍ ബിജെപിയെ പൂര്‍ണമായും പിന്തുണക്കില്ല. 2018ലെ ലിസ്റ്റിന് മുകളിലേക്ക് പോകും ലിംഗായത്തുകളുടെ എണ്ണം എന്ന് പാര്‍ട്ടി നേതൃത്വം പറുയന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 55 ടിക്കറ്റുകളാണ് ലിംഗായത്തുകള്‍ക്കായി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ തവണ ബിജെപിക്ക് 104 സീറ്റ് കിട്ടിയപ്പോള്‍ അതില്‍ 41 സീറ്റുകള്‍ ലിംഗായത്തുകള്‍ക്ക് നല്‍കിയതായിരുന്നു. അതേസമയം ലിംഗായത്തുകള്‍ക്കൊപ്പം വൊക്കലിഗ വിഭാഗത്തെയും കാര്യമായി പരിഗണിക്കും. ഇത് ഡികെ ശിവകുമാറിന്റെ സമുദായമാണ്. ഇവർ രണ്ടുപേരുമാണ് സംസ്ഥാനത്തെ പ്രബല സമുദായം.












Click it and Unblock the Notifications