സുദീപ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല, വേദനിപ്പിച്ചു; നിരാശയുണ്ടെന്ന് പ്രകാശ് രാജ്
ബെംഗളൂരു: ഇത് എന്നെ ഒരുപാട് വേദനിപ്പിച്ചു. അവന്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. കന്നഡ സൂപ്പര്‍ താരം കിച്ച സുദീപ് ബിജെപിയില്‍ ചേര്‍ന്നതില്‍ നടന്‍ പ്രകാശ് രാജിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇന്നാണ് ബിജെപിയില്‍ ചേരുന്നതായി സുദീപ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്‌ക്കൊപ്പം അദ്ദേഹം വേദി പങ്കിടുകയും ചെയ്തു.
അതേസമയം താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും, എന്നാല്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതാണ് തന്നെ ഏറെ വേദനിപ്പിച്ചതെന്ന് പറയുകയാണ് പ്രകാശ് രാജ്. താനൊരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. കിച്ച സുദീപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്നത് വ്യാജമായ വാര്‍ത്തയാണെന്ന് നേരത്തെ പ്രകാശ് രാജ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ സത്യമറിഞ്ഞ് ഞെട്ടിപ്പോയെന്ന് പ്രകാശ് രാജ് പറഞ്ഞു.

സുദീപിന്റെ തീരുമാനം തന്നെ വേദനിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ബിജെപി കര്‍ണാടകയില്‍ തോല്‍ക്കുകയാണ്. അതുകൊണ്ട് വ്യാജ വാര്‍ത്തകള്‍ അവരെ പിന്തുണയ്ക്കുന്നവര്‍ പ്രചരിപ്പിക്കുന്നതാണ്. സുദീപ് വളരെയധികം വിവേക ബുദ്ധിയുള്ളയാളാണ്. അങ്ങനെയൊന്നും കുരുക്കില്‍ അദ്ദേഹം വീഴില്ലെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. ബൊമ്മൈയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയാണ് അദ്ദേഹം സുദീപ് താന്‍ ബിജെപിക്കൊപ്പം ചേരുകയാണെന്ന് അറിയിച്ചത്.
എന്റെ കടപ്പാട് വീട്ടുകയാണ് ഞാന്‍ ചെയ്തത്. ഈ രീതിയിലാണ് ഞാനത് ചെയ്യുക. ഇതൊരു പാര്‍ട്ടിയുമായി ബന്ധപ്പെട്ടതല്ല. എന്റെ ജീവിതത്തില്‍, എന്നെ പിന്തുണച്ചവര്‍ ധാരാളമുണ്ട്. അതിലൊരാളാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഇന്ന് അദ്ദേഹത്തിന് വേണ്ടിയാണ് ഞാന്‍ വന്നിരിക്കുന്നത്, അല്ലാതെ പാര്‍ട്ടിക്ക് വേണ്ടിയല്ലെന്നും സുദീപ് പറഞ്ഞു. ബൊമ്മൈക്ക് വേണ്ടിയാണ് ഞാന്‍ ഇവിടെ വന്നതെന്നും, ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ പോകുന്നതെന്നും, അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും സുദീപ് പറഞ്ഞു.
ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്‌നാക്‌സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്
അതേസമയം കോണ്‍ഗ്രസ് എംപി രണ്‍ദീപ് സുര്‍ജേവാലയും നടന്റെ ബിജെപി പ്രവേശത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. ഒരു സിനിമാ താരത്തിന് ഏത് പാര്‍ട്ടിയെ വേണമെങ്കിലും പിന്തുണയ്ക്കാനുള്ള സ്വാതന്ത്രമുണ്ട്. ചിലപ്പോഴൊക്കെ ആ തീരുമാനം ഐടി-ഇഡി സമ്മര്‍ദത്തിന് വഴങ്ങിയാവും. ചിലപ്പോള്‍ അല്ലാതെയും സംഭവിക്കാമെന്നും സുര്‍ജേവാല പറഞ്ഞു. കര്‍ണാടക ബിജെപിയുടെ ദാരിദ്ര്യം കൃത്യമായി അവിടെ കാണാന്‍ സാധിക്കുന്നുണ്ട്.
കാരണം ബൊമ്മൈയെയും, മറ്റ് ബിജെപി നേതാക്കളെയും കാണാനോ കേള്‍ക്കാനോ ആരും വരുന്നില്ല. ആളുകള്‍ വരണമെങ്കില്‍ സിനിമാ താരങ്ങള്‍ വരണം. അതാണ് അവരെ ആശ്രയിക്കുന്നത്. കര്‍ണാടകയുടെ വിധി ജനങ്ങളാണ്, അല്ലാതെ സിനിമാ താരങ്ങള്‍ അല്ല തീരുമാനിക്കുന്നതെന്നും സുര്‍ജേവാല പറഞ്ഞു.












Click it and Unblock the Notifications