Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൊമ്മൈ ലിംഗായത്തുകാരനായ അഴിമതിക്കാരന്‍ മുഖ്യമന്ത്രി: പറഞ്ഞ് കുടുങ്ങി സിദ്ധരാമയ്യ, പ്രശ്‌നം ഇങ്ങനെ

ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അങ്കം മുറുകുന്നതിനിടെ വെട്ടിലായി കോണ്‍ഗ്രസ്. സിദ്ധരാമയ്യ നടത്തിയൊരു പരാമര്‍ശമാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ചര്‍ച്ചയായിരിക്കുന്നത്. അടുത്ത മുഖ്യമന്ത്രിയായി ഒരു ലിംഗായത്ത് വരുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കായിരുന്നു സിദ്ധരാമയ്യയുടെ വിവാദ പരാമര്‍ശം. വന്നത്.

ഇപ്പോള്‍ തന്നെ ഒരു ലിംഗായത്ത് മുഖ്യമന്ത്രിയുണ്ട്. ബസവരാജ് ബൊമ്മെയാണത്.അദ്ദേഹമാണ് എല്ലാ അഴിമതിയുടെ പ്രഭവകേന്ദ്രമെന്നും സിദ്ധരാമയ്യ പറഞ്ഞു. എന്നാല്‍ ഈ പരാമര്‍ശത്തില്‍ ലിംഗായത്തുകളെ കുറിച്ച് മോശമായിട്ടാണ് സിദ്ധരാമയ്യ പറഞ്ഞതെന്ന് ബിജെപി ആരോപിച്ചു. മൊത്തം ലിംഗായത്ത് സമുദായത്തെയാണ് സിദ്ധരാമയ്യ ആക്ഷേപിച്ചിരിക്കുന്നതെന്നും ബിജെപി ആരോപിച്ചു.

bommai siddaramiah

കഴിഞ്ഞ തവണത്തെ പോലെ ലിംഗായത്ത് സമുദായം ഒന്നിച്ച് സിദ്ധരാമയ്യയെ നേരിടാന്‍ ഇറങ്ങുമോ എന്ന ഭയവും കോണ്‍ഗ്രസിനുണ്ട്. ലിംഗായത്ത് സമുദായത്ത് അപമാനിക്കുന്നത് സിദ്ധരാമയ്യയുടെ ശീലമാണെന്ന് ബൊമ്മൈ ആരോപിച്ചു. എന്നാല്‍ ഇതിന് പിന്നാലെ സിദ്ധരാമയ്യ വിശദീകരണവുമായി രംഗത്തെത്തി. താന്‍ ബൊമ്മൈയെ മാത്രമാണ് അഴിമതിക്കാരന്‍ എന്ന് വിളിച്ചത്. ലിംഗായത്ത് സമുദായത്തെയല്ല ഉദ്ദേശിച്ചതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

അതേസമയം ലിംഗായത്ത് സമുദായം മൊത്തം അഴിമതിക്കാരനാണെന്ന് സിദ്ധരാമയ്യപറയുന്നു. ഒരു മുന്‍ മുഖ്യമന്ത്രി ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്നത് ഒട്ടും ശരിയല്ലെന്നും ബൊമ്മൈ പറഞ്ഞു. നേരത്തെ ബ്രാഹ്‌മണ സമുദായത്തെയും ഇതുപോലെ കോണ്‍ഗ്രസ് ആക്ഷേപിച്ചിരുന്നുവെന്നും ബൊമ്മൈ ആരോപിച്ചു.മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലിംഗായത്ത്-വീരശൈവ വിഭാഗത്തെ പിളര്‍ത്താന്‍ നോക്കിയ വ്യക്തിയാണ് സിദ്ധരാമയ്യ. കര്‍ണാടക ജനത ഇത്തവണ അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കുമെന്നും ബൊമ്മൈ പറഞ്ഞു.

ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്

താനൊരിക്കലും ലിംഗായത്തുകള്‍ക്ക് എതിരല്ല. ഒരുപാട് സത്യസന്ധരായ ലിംഗായത്ത് മുഖ്യമന്ത്രിമാര്‍ കര്‍ണാടകയിലുണ്ടായിട്ടുണ്ട്. അവരെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. ബിജെപി ഞാന്‍ പറഞ്ഞതിനെ വളച്ചൊടിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ബൊമ്മൈയെ മാത്രമാണ് പരാമര്‍ശത്തിലൂടെ ലക്ഷ്യമിട്ടത്. അദ്ദേഹം മാത്രമാണ് അഴിമതിക്കാരന്‍. ലിംഗായത്തുകള്‍ അഴിമതിക്കാരാണെന്ന് പറഞ്ഞിട്ടില്ല. അത്തരം കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കുന്നത് ശരിയല്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

ലിംഗായത്തുകള്‍ക്കിടയില്‍ ധാരാളം സത്യസന്ധര്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. നിജലിംഗപ്പ, വീരേന്ദ്ര പാട്ടീല്‍ എന്നിവരെയെല്ലാം ഞാന്‍ ഒരുപാട് ബഹുമാനിക്കുന്നവരാണ്. അവര്‍ അങ്ങേയറ്റം സത്യസന്ധരാണ്. ബിജെപി എന്റെ പരാമര്‍ശത്തെ വളച്ചൊടിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ലിംഗായത്ത് മുഖ്യമന്ത്രി എന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണ്.

ഇതൊന്നും അവര്‍ നേരത്തെ എന്തുകൊണ്ട് ചെയ്തില്ല. ഇത്തവണ അവരുടെ ഒരു അടവും ഫലിക്കില്ലെന്നും ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. അതേസമയം ഇത് തന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണെന്ന് സിദ്ധരാമയ്യ വീണ്ടും പ്രഖ്യാപിച്ചു. തന്റെ മകനും, പേരക്കുട്ടിയുമായിരിക്കും തന്റെ രാഷ്ട്രീയ അനന്തരവകാശികള്‍ എന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+