Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കുമോ? ഡികെയ്ക്ക് ചാന്‍സുണ്ടോ: ആദ്യമായി പ്രതികരിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടകയില്‍ സര്‍വേകളും, ഗ്രൗണ്ട് റിപ്പോര്‍ട്ടുകളുമൊക്കെ വന്നപ്പോള്‍ കോണ്‍ഗ്രസ് അപ്രതീക്ഷിതമായ മുന്നേറ്റമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസത്തെ സര്‍വേയില്‍ കോണ്‍ഗ്രസിനായിരുന്നു അധികാരം പ്രവചിച്ചത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാന്തേക്കുള്ള തന്റെ മോഹം വെളിപ്പെടുത്തുകയാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ.

തനിക്ക് ഇത്തവണ മുഖ്യമന്ത്രിയാവാന്‍ ആഗ്രഹമുണ്ടെന്നും, അത് തിരഞ്ഞെടുപ്പിന് ശേഷം ആവശ്യപ്പെടുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. മെയ് മാസത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണത്തേത് അവസാന തിരഞ്ഞെടുപ്പായിരിക്കും തന്റേതെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു. ഡികെ ശിവകുമാറിനുള്ള മറുപടിയും ഇതോടൊപ്പമുണ്ട്.

siddharamiah dk shivakumar

നൂറ് ശതമാനവും മുഖ്യമന്ത്രി പദത്തില്‍ കണ്ണുവെക്കുന്നയാളാണ് ഞാന്‍. ഡികെ ശിവകുമാറും ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്് ജി പരമേശ്വരയെ കുറിച്ച് എനിക്കറിയില്ല. മുമ്പ് പലപ്പോഴും മുഖ്യമന്ത്രിയാവാനുള്ള ആഗ്രഹങ്ങള്‍ പരമേശ്വര വെളിപ്പെടുത്തിയിട്ടുണ്ട്. അതില്‍ യാതൊരു തെറ്റുമില്ല. ഡികെയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ മോഹമുള്ളത് തെറ്റായ കാര്യമല്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

താന്‍ വരുണയില്‍ നിന്ന് മാത്രമല്ല കോലാറില്‍ നിന്നും മത്സരിക്കുമനെന്ന് സിദ്ധരാമയ്യ അറിയിച്ചു. അതേസമയം ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ ഭൂിരിപക്ഷത്തിന് മുകളില്‍ എത്തിക്കുമെന്നാണ് പ്രവചനം.

SIDDHARAMIAH

കോണ്‍ഗ്രസിനുള്ളില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. ഞങ്ങള്‍ ഒറ്റക്കെട്ടാണ് ഒനിലധം പേര് മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നതല്‍ യാതെരു തെറ്റുമില്ല. താനും മുഖ്യമന്ത്രി ആദം ആഗ്രഹിക്കുന്ന വ്യക്തമാണ്. ആര്‍ക്ക് വേണമെങ്കിലും മുഖമന്ത്രി സ്ഥാനത്തിന് ആഗ്രഹം പ്രകടപ്പിക്കാം.

കോണ്‍ഗ്രസ് ഒരിക്കലും തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനരര്‍ത്ഥായി പ്രാപിപ്രഖ്യപിക്കുമെന്നും മുന്‍ മുഖ്യമന്ത്രി പദഞ്ഞു. കോണ്‍ഗ്രസിന്റെ എംഎല്‍രഎമാരു ഹൈക്കമാന്‍ഡും ചേര്‍ന്നാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. അക്കാരം അവര്‍ക്ക് വിടുന്നുവെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

മേയ് പത്തിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തന്നെ സംബന്ധിച്ച് അവസാനത്തേതായിരിക്കുമെന്നും അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ നേതാക്കളുടെ സഹായത്തോടെ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയിരുന്നു. ഇത്തവണ വൊക്കലിഗ വോട്ടുബാങ്കിലാണ് കോണ്‍ഗ്രസിന്റെ ശ്രദ്ധ.

ജെഡിഎസ്സിന്റെ കോട്ടയില്‍ ഇത്തവണ വിള്ളല്‍ വീഴുമെന്നാണ് സൂചന. വൊക്കലിഗ സമുദായത്തിന്റെ പിന്തുണയും, വോട്ടും ഡികെ ശവകുമാരിലൂടെ സാധ്യമാകുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ജനങ്ങളിലേക്ക് ഇറങ്ങി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചിരിക്കുകയാണ്. ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് ബൊമ്മൈ അവകാശപ്പെടുന്നത്.

ഇവിടെ പോകണോ: എജ്ജാതി സ്ഥലങ്ങളാണ്, റിസ്‌കാണ് കാര്യങ്ങള്‍, എല്ലാം ഇന്ത്യയില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+