തേജസ്വി സൂര്യ ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയില്‍ ഇല്ല: ഒഴിവാക്കിയോ?
ബെംഗളൂരു: ബിജെപി കര്‍ണാടകയില്‍ താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ അതില്‍ തേജസ്വി സൂര്യയില്ല. എന്തുകൊണ്ടാണിത് സംഭവിച്ചത്. നിരവധി ചോദ്യങ്ങള്‍ ബിജെപിയില്‍ നിന്ന് ഉയര്‍ന്നിരുന്നു. പ്രത്യേകിച്ച് യുവനേതാക്കളെ ബിജെപി ഒഴിവാക്കുന്ന ചരിത്രമില്ല. തേജസ്വിയെ ഒഴിവാക്കിയതോടെ സംസ്ഥാനത്ത് അദ്ദേഹത്തിന് സ്വാധീനമില്ലേ എന്നും നിരവധി പേര്‍ ചോദിച്ചിരുന്നു. ബിജെപിയുടെ യൂത്ത് വിംഗ് പ്രസിഡന്റ് കൂടിയാണ് തേജസ്വി.
ബെംഗളൂരു സൗത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗവുമാണ് അദ്ദേഹം. സംസ്ഥാനത്ത് ബിജെപിയുടെ ഹിന്ദുത്വ മുഖമായിട്ടാണ് തേജസ്വി അറിയപ്പെടുന്നത്. കോണ്‍ഗ്രസിനെ നേരിടുന്നതില്‍ ഒരു പിശുക്കും തേജസ്വി കാണിക്കാറില്ല. ബിജെപി നാല്‍പ്പതംഗ താരപ്രചാരകരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്‌നാഥ് സിംഗ്, യോഗി ആദിത്യനാഥ് എന്നിങ്ങനെയുള്ള പ്രമുഖരെല്ലാം പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് തേജസ്വിയോട് പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.

അദ്ദേഹം പ്രചാരണം നടത്തിയാല്‍ തോല്‍ക്കുമെന്ന പ്രശ്‌നവുമില്ല. അടുത്തിടെ വലിയൊരു അബദ്ധത്തില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നു. ഒരു വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന സംഭവമായിരുന്നു അത്. ഇത് വലിയ നാണക്കേട് അദ്ദേഹത്തിനുണ്ടാക്കിയിരുന്നു. ഇതാണ് തേജസ്വി നിശബ്ദനാവാന്‍ കാരണം. അദ്ദേത്തിനോട് സ്വന്തം മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
സംഘടനാ പ്രവര്‍ത്തനത്തില്‍ തേജസ്വിയോട് ശ്രദ്ധിക്കാന്‍ പറഞ്ഞത് ബിജെപിയുടെ തന്ത്രപരമായ സമീപനത്തിന്റെ ഭാഗമാണ്. തേജസ്വി ജനപ്രിയ നേതാവാണെന്ന് ബിജെപി നേതൃത്വവും സമ്മതിക്കുന്നുണ്ട്. അതേസമയം തേജസ്വി പലയിടത്തും പ്രചാരണം നടത്തുന്നുണ്ടെന്ന് നേതാക്കള്‍ വ്യക്തമാക്കി. താരപ്രചാരകരുടെ പട്ടികയില്‍ ഇല്ലെങ്കിലും തേജസ്വി പ്രചാരണത്തില്‍ ഉടനീളം നിറഞ്ഞ് നില്‍ക്കും.
പോഹയും താലി മീല്‍സും വന്‍ വെറൈറ്റിയാണ്; മധ്യപ്രദേശിലെ ഫുഡ് വേറെ ലെവല്‍, കഴിക്കാന്‍ റെഡിയായിക്കോ
പക്ഷേ സംഘടനാ പ്രവര്‍ത്തനത്തില്‍ ഇപ്പോള്‍ പ്രമുഖരെ ആവശ്യമുണ്ട്. പ്രചാരണത്തേക്കാള്‍ നിശബ്ദ പ്രചാരണമാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത് ചുമതല. അതാണ് തേജസ്വി ഇപ്പോള്‍ വഹിക്കുന്നത്.നിലവില്‍ എല്ലാ യുവനേതാക്കളും താരപ്രചാരകരുടെ പട്ടികയ്ക്ക് പുറത്താണ്. സംസ്ഥാനത്തെ 50 മണ്ഡലങ്ങളില്‍ പ്രചാരണം നടത്താനാണ് നേതൃത്വം തേജസ്വിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പുത്തൂര്‍, ബൈന്ദൂര്‍, ഷിമോഗ എന്നിവിടങ്ങളില്‍ പ്രചാരണത്തിനായി അടുത്ത ദിവസം തന്നെ തേജസ്വിയെത്തും. പാര്‍ട്ടിയിലെ മറ്റൊരു തീവ്ര ഹിന്ദുത്വവാദിയായ പ്രതാപ് സിംഹയും പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. മൈസൂരു-കുടക് മേഖലയിലെ എംപിയാണ് പ്രതിപ് സിംഹ. യെഡിയൂരപ്പയുടെ മകന്‍ വിജയേന്ദ്രയെയും പട്ടികയില്‍ ബിജെപി ഉള്‍പ്പെടുത്തിയിട്ടില്ല. ഷിക്കരിപുരയില്‍ നിന്നാണ് വിജയേന്ദ്ര മത്സരിക്കുന്നത്.












Click it and Unblock the Notifications