മിഷന്‍ ദക്ഷിണ്‍ പൊളിഞ്ഞേക്കും; കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടികള്‍ ഇക്കാര്യത്തില്‍
ബെംഗളൂരു: ബിജെപി ദക്ഷിണേന്ത്യയില്‍ വിശാലമായ പ്ലാനാണ് മിഷണ്‍ ദക്ഷിണ്‍. നിലവില്‍ കര്‍ണാടകയില്‍ മാത്രമാണ് അവര്‍ക്ക് ആധിപത്യമുള്ളത്. എന്നാല്‍ അത് കൈവിടുന്നതിന്റെ ഘട്ടത്തിലാണ് ബിജെപിയുള്ളത്. മിഷന്‍ ദക്ഷിണ്‍ പൊളിയാനുള്ള സാധ്യത ശക്താണ്. വ്യക്തികള്‍ക്കാണ്, അല്ലാതെ പാര്‍ട്ടികള്‍ക്കല്ല സംസ്ഥാനത്ത് സ്വാധീനം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണ്ടെത്തല്‍.
2018ല്‍ പോലും ബിജെപി ഭൂരിപക്ഷത്തില്‍ പിന്നിലായിരുന്നു. എന്നാല്‍ കൂറുമാറ്റത്തിലൂടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുകയും, ഭൂരിപക്ഷം നേടുകയും ചെയ്തിരുന്നു. ഈ സ്ഥാനാര്‍ത്ഥികളെല്ലാം ഇത്തവണ താമര ചിഹ്നത്തില്‍ വോട്ട് ചെയ്യേണ്ടി വരും. വിജയിച്ച എല്ലാവരും കോണ്‍ഗ്രസിന്റെ പ്രഭാവത്തില്‍ ജയിച്ച വ്യക്തികളാണ്. ബിജെപിക്കല്ല പകരം നേതാക്കള്‍ക്കാണ് വോട്ട് ചെയ്തതെന്ന് ഇതിലൂടെ വ്യക്തമാണ്.

അത് മാത്രമല്ല ഇത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ ഇവര്‍ എത്രത്തോളം ശക്തരാണ് എന്ന കാര്യത്തില്‍ ബിജെപി നേതൃത്വത്തിന് സംശയമുണ്ട്. ഇവരെല്ലാം പുതിയ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതില്‍ ജാതി വളരെ പ്രധാനപ്പെട്ടതാണ്. അതിനനുരിച്ചാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. അതേസമയം ഒരേ സമുദായത്തില്‍ നിന്നുള്ള നേതാവ് വിജയിച്ചിട്ടുണ്ടെങ്കില്‍, ഇയാളെ പിന്നീട് മാറ്റും.
അതേസമയം ഒരു സമുദായത്തില്‍ നിന്ന് തന്നെ പ്രബല നേതാവിനെ കണ്ടെത്തുക ദുഷ്‌കരമാണ്. ഇവിടെ യെഡിയൂരപ്പയ്ക്ക് പകരം ബസവരാജ് ബൊമ്മൈയാണ് കര്‍ണാടകയില്‍ മുഖ്യമന്ത്രിയായത്. പക്ഷേ യെഡിയൂരപ്പയുടെ ഇമേജോ, കരുത്തോ ഒന്നും ബൊമ്മൈയ്ക്കില്ല. ഇത് ലിംഗായത്ത് വോട്ടുകളെ ഭിന്നിപ്പിക്കാനുള്ള സാധ്യത ശക്തമാണ്. ഇവിടെയാണ് അപകടം തിരിച്ചറിഞ്ഞ കേന്ദ്രം, യെഡിയൂരപ്പയെ വിളിപ്പിച്ച് അദ്ദേഹത്തിന് വേണ്ട സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചത്.
ടേസ്റ്റി ഫുഡ് കഴിക്കണോ: എങ്കില്‍ യാത്ര ചെയ്യണം: ഈ നഗരങ്ങളില്‍ ഫുഡ് വേറെ ലെവലാണ്
എല്ലാത്തിനും അദ്ദേഹത്തെ തന്നെ മുന്നില്‍ നിര്‍ത്തി. ഇത് ലിംഗായത്തുകളെ കൂടെ നിര്‍ത്തിയേക്കും. കാരണം ബിജെപിക്ക് മുകളിലാണ് സംസ്ഥാനത്ത് യെഡിയൂരപ്പയുടെ ജനപ്രീതി. 2013ല്‍ യെഡിയൂരപ്പ പാര്‍ട്ടി വിട്ടപ്പോള്‍ ബിജെപി ശരിക്കും തിരിച്ചടി നേരിട്ടിരുന്നു. 2013ല്‍ കോണ്‍ഗ്രസ് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതും അതുകൊണ്ടാണ്. യെഡിയൂരപ്പയുടെ മകനെ ശിക്കരിപുരയില്‍ നിന്ന് മത്സരിപ്പിച്ചാണ് ബിജെപി യെഡിയൂരപ്പയെ ഒപ്പം നിര്‍ത്തിയത്.
കര്‍ണാടകയില്‍ കരുത്തേറിയ നേതാക്കള്‍ക്ക് മാത്രമല്ല, അവരുമായി അടുത്ത് നില്‍ക്കുന്നവര്‍ക്കും ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഹബ്ബലി-ധാര്‍വാഡ് സെന്‍ട്രലില്‍ ജഗദീഷ് ഷെട്ടാറിനെ മാറ്റിയതാണ് സംസ്ഥാനത്തെ പ്രധാന കാര്യം. 67 വയസ്സ് മാത്രമേ അദ്ദേഹത്തിന് ആയിട്ടുള്ളൂ. ഈ സീറ്റില്‍ നിന്ന് പലതവണ അദ്ദേഹം വിജയിച്ചിട്ടുണ്ട്. ഷെട്ടാര്‍ ബിജെപിയുടെ വഴിമുടക്കാന്‍ സാധ്യതയുണ്ട്. അതുപോലെ ഈശ്വരപ്പയും. അദ്ദേഹം പാര്‍ട്ടിക്ക് ബാധ്യതയാണ്.
യെഡിയൂരപ്പയുമായും ഈശ്വരപ്പ ഇടഞ്ഞതാണ്. ഹിജാബ് കേസ് ഇപ്പോഴത്തെ നിലയിലെത്തിച്ച യശ്പാല്‍ സുവര്‍ണയ്ക്ക് ബിജെപി സീറ്റ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ധ്രുവീകരണം ഉണ്ടാക്കിയത് സുവര്‍ണയുടെ നീക്കങ്ങളാണ്. അതിനാണ് ടിക്കറ്റ് നല്‍കിയത്. പക്ഷേ വോട്ട് അതിലൂടെ വീഴുമോ എന്ന് കണ്ടറിയണം.












Click it and Unblock the Notifications