കോണ്‍ഗ്രസിന്റെ വന്‍ മരങ്ങളെ മുഴുവന്‍ വീഴ്ത്തും: കര്‍ണാടകയില്‍ ബിജെപിയുടെ പ്ലാന്‍ ഇങ്ങനെ
ബെംഗളൂരു: കര്‍ണാടകയില്‍ പതിവില്ലാത്ത വിധത്തില്‍ വലിയ മത്സരങ്ങളില്‍ പ്രമുഖ നേതാക്കളുടെ മണ്ഡലത്തില്‍ നടക്കുന്നുണ്ട്. എന്താണ് ഇതിന് പിന്നിലെ കാരണം. കോണ്‍ഗ്രസിലെ രണ്ട് സുപ്രധാന നേതാക്കളായ ഡികെ ശിവകുമാറിനും, സിദ്ധരാമയ്യക്കുമെതിരെ അതിശക്തരായ സ്ഥാനാര്‍ഥികളെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. കടുത്ത തീരുമാനങ്ങളാണ് എടുത്തതെന്ന് ബിജെപി പറയുന്നു.
തിരഞ്ഞെടുപ്പ് ദിനത്തില്‍ അത് നേട്ടമാകുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഇതില്‍ ആര്‍ അശോകും, സോമണ്ണയും രണ്ട് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. അതിലൊന്നാണ സിദ്ധരാമയ്യയുടെയും ഡികെയുടെയും മണ്ഡലങ്ങള്‍. അതേസമയം ഈ രണ്ട് മണ്ഡലത്തിലും ബിജെപി ദുര്‍ബലമാണ്.

അതേസമയം ഈ രണ്ട് സീറ്റില്‍ മത്സരിക്കാനുള്ള തീരുമാനം കൃത്യമായ കണക്കുകൂട്ടലോടെയുള്ളതാണെന്ന് നേതൃത്വം പറയുന്നു. ദക്ഷിണ കന്നഡ മേഖലയില്‍ നിന്നുള്ളവരാണ് ഈ നേതാക്കള്‍. ഇതൊരു പക്ഷേ ബിജെപിക്ക് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം ഈ മണ്ഡലങ്ങളില്‍ കാഴ്ച്ചവെക്കാന്‍ സഹായിച്ചേക്കും. അശോക് വൊക്കലിഗ സമുദായത്തിലെ പ്രബല നേതാവാണ്.
അതുപോലെ സോമണ്ണ ലിംഗായത്തിലെ അതിശക്തനായ നേതാവാണ്. സമുദായത്തില്‍ ഇവര്‍ അറിയപ്പെടുന്ന നേതാക്കളുമാണ്. അത് മാത്രമല്ല ഈ സീറ്റില്‍ വിജയിച്ചാല്‍ ഇവരെ തേടി വലിയ നേട്ടങ്ങളാണ് വരാന്‍ പോകുന്നത്. വരുണയും, കനകപുരയും പിടിക്കണമെന്ന് ബിജെപി നേതൃത്വം അതിയായി ആഗ്രഹിക്കുന്നുണ്ട്. അതിനായി പാര്‍ട്ടിയുടെ എല്ലാ സംവിധാനങ്ങളും ഇതിനായി ഉപയോഗപ്പെടുത്താനാണ് തീരുമാനം.
അശോകും, സോമണ്ണയും മണ്ഡലത്തില്‍ വിജയിക്കുകയോ, നല്ല രീതിയില്‍ വോട്ട് നേടുകയോ ചെയ്താല്‍ ഇവരുടെ കുടുംബത്തില്‍ ഉള്ളവര്‍ക്കും വരുന്ന തിരഞ്ഞെടുപ്പുകളില്‍ സീറ്റ് ലഭിക്കും. അതായത് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാക്കളെ വെല്ലുവിളിച്ചാല്‍, അവര്‍ സ്വന്തം മണ്ഡലത്തില്‍ തന്നെ ഒതുങ്ങുമെന്നും, മറ്റ് മണ്ഡലങ്ങളിലേക്ക് ഇവര്‍ എത്തില്ലെന്നുമാണ് ബിജെപി കരുതുന്നത്. ഇതിലൂടെ പ്രതിപക്ഷത്തിന്റെ പ്രചാരണത്തെ തന്നെ ദുര്‍ബലമാക്കാനും സാധിക്കുമെന്ന് ബിജെപി നേതാക്കള്‍പറയുന്നു.
കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍
സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉടനീളം യെഡിയൂരപ്പയുടെ സ്വാധീനം പ്രകടമായി കാണാം. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളാണ് പൂര്‍ണമായും ഉള്ളത്. തിങ്കളാഴ്ച്ച യെഡിയൂരപ്പ ദില്ലിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ താന്‍ സംതൃപ്തനാണെന്നും, പരാതികളില്ലെന്നും യെഡിയൂരപ്പ നേതൃത്വത്തെ അറിയിച്ചിരുന്നു. ബിജെപിയുടെ ആദ്യ ഘട്ട പട്ടികയില്‍ 50 സ്ഥാനാര്‍ഥികള്‍ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ളവരാണ്.
നാല്‍പ്പത് പേര്‍ വൊക്കലിഗ വിഭാഗത്തിലെ സ്ഥാനാര്‍ത്ഥികളാണ്. 2018ല്‍ 55 ലിംഗായത്ത് സ്ഥാനാര്‍ഥികളെയാണ് ബിജെപി മത്സരിപ്പിച്ചത്. യെഡിയൂരപ്പയെ പിന്തുണയ്ക്കുന്ന നിരവധി പേരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഒരു സീറ്റില്‍ തന്നെ ഒന്നിലധികം സ്ഥാനാര്‍ഥികള്‍ ഉള്ള സീറ്റുകള്‍ ഉണ്ടായിരുന്നു. ഇവയില്‍ എല്ലാം യെഡിയൂരപ്പയുടെ നിര്‍ദേശമാണ് നേതൃത്വം സ്വീകരിച്ചത്.
ബിജെപിയുടെ പ്രചാരണ പോസ്റ്ററുകളിലെല്ലാം യെഡിയൂരപ്പ നിറഞ്ഞ് നില്‍ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടക സന്ദര്‍ശിച്ചപ്പോഴും യെഡിയൂരപ്പയ്‌ക്കൊപ്പം ചേര്‍ന്നായിരുന്നു പ്രചാരണം. യെഡിയൂരപ്പയുടെ മകനില്‍ നിന്ന് പൂക്കള്‍ വാങ്ങിയ അമിത് ഷായും സംസ്ഥാനത്ത് അദ്ദേഹത്തിന്റെ പ്രാധാന്യത്തെ ഉറപ്പിക്കുന്ന നടപടിയാണ് എടുത്തത്.












Click it and Unblock the Notifications