വരുണയിലേക്ക് ഇല്ലെന്ന് യെഡിയൂരപ്പയുടെ മകന്: സിദ്ധരാമയ്യക്കെതിരെ താരപോരാട്ടം ഒഴിവാകുന്നു
ബെംഗളൂരു: വരുണയില്‍ തീപ്പാറും പോരാട്ടം പ്രതീക്ഷിച്ചവര്‍ നിരാശകരാകേണ്ടി വരും. താന്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ മത്സരിക്കുന്നില്ലെന്ന് യെഡിയൂരപ്പയുടെ മകന് ബിവൈ വിജയേന്ദ്ര വ്യക്തമാക്കി. 1983 മുതല്‍ യെഡിയൂരപ്പ മത്സരിക്കുന്ന സീറ്റില്‍ വിജയേന്ദ്ര മത്സരിക്കും. ഏഴ് തവണ യെഡിയൂരപ്പ വിജയിച്ച മണ്ഡലമാണിത്. ശിവമോഗ ജില്ലയിലെ മണ്ഡലമാണിത്.
സിദ്ധരാമയ്യ വിജയിച്ച മണ്ഡലത്തിലേക്ക് താനില്ല മത്സരിക്കാനെന്നും ഇതോടെ വിജയേന്ദ്ര വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം വരുണയില്‍ കഴിഞ്ഞ തവണ കഷ്ടിച്ചാണ് സിദ്ധരാമയ്യ വിജയിച്ചത്. അതുകൊണ്ട് ശക്തനായ നേതാവ് തന്നെ ഇവിടെ ബിജെപിയില്‍ നിന്ന് മത്സരിക്കാനെത്തുമെന്ന് സൂചനകളുണ്ടായിരുന്നു.രണ്ടായിരം വോട്ടുകളില്‍ താഴെ ഭൂരിപക്ഷത്തിനായിരുന്നു സിദ്ധരാമയ്യ 2018ല്‍ വരുണയില്‍ നിന്ന് വിജയിച്ചത്.

ഇതോടെ യെഡിയൂരപ്പയുടെ മകന് തന്നെ വരുണയില്‍ നിന്ന് മത്സരിക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് തന്റെ മകന് വിജയേന്ദ്ര വരുണയില്‍ നിന്ന് മത്സരിക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പകരം ശിക്കരിപുരയില്‍ നിന്ന് മത്സരിക്കും. എന്ത് കാരണം വന്നാലും വരുണയില്‍ നിന്ന് വിജയേന്ദ്ര മത്സരിക്കില്ല.
പകരം തന്റെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വരുണയില്‍ ഇത്തവണ സിദ്ധരാമയ്യക്കെതിരെ ജനവിരുദ്ധ വികാരമില്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ ലിംഗായത്തുകള്‍ അടക്കം സിദ്ധരാമയ്യക്കെതിരെയായിരുന്നു.യെഡിയൂരപ്പ തന്നെയാണ് കഴിഞ്ഞ ദിവസം തന്റെ മകന് വിജയേന്ദ്ര വരുണയില്‍ നിന്ന് മത്സരിച്ചേക്കുമെന്ന സൂചന നല്‍കിയത്.
നിലവില്‍ വരുണ സിദ്ധരാമയ്യയുടെ മകന് യതീന്ദ്രയുടെ കൈവശമാണ്. ഇത്തവണ അത് സിദ്ധരാമയ്യക്കായി നല്കാന് തീരുമാനിക്കുകയായിരുന്നു. അതേസമയം താന്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് യെഡിയൂരപ്പ പറഞ്ഞിരുന്നു. ഇതോടെയാണ് മകന് മത്സരിക്കാനുള്ള അവസരമുണ്ടായത്. താന്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് വിജയേന്ദ്ര വ്യക്തമാക്കി.
പൂക്കാലം വരവായി, ഇതാ അടിച്ചുപൊളിക്കാന്‍ ഡ്രീം ഡെസ്റ്റിനേഷനുകള്‍; കണ്ടിരിക്കാന്‍ ഇതാ കാരണങ്ങള്‍
ശിക്കരിപുര സീറ്റ് തന്നെ വിജയേന്ദ്രയ്ക്ക് നല്‍കണമെന്ന് യെഡിയൂരപ്പ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടും.പാര്‍ട്ടി നേതൃത്വത്തെ അംഗീകരിക്കുന്ന വിജയേന്ദ്രയുടെ തീരുമാനത്തെ അംഗീകരിക്കുന്നു. പകരം അദ്ദേഹം ശിക്കരിപുരയില്‍ നിന്ന് തന്നെ മത്സരിക്കും. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിനോട് ഞാന്‍ അഭ്യര്‍ത്ഥിക്കും. മൈസൂരുവിലെ വരുണയില്‍ നിന്ന് എന്തുവന്നാലും വിജയേന്ദ്ര മത്സരിക്കില്ലെന്നും യെഡിയൂരപ്പ വ്യക്തമാക്കി.
നേരത്തെ ബിജെപി യൂത്ത് വിംഗിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു വിജയേന്ദ്ര. അതേസമയം കഴിഞ്ഞ തവണ രാഷ്ട്രീയ സാഹചര്യമല്ല കര്‍ണാടകയില്‍ ഇപ്പോഴുള്ളതെന്നാണ് യെഡിയൂരപ്പ കരുതുന്നത്. അതുകൊണ്ട് മകന് സുരക്ഷിത മണ്ഡലം ഒരുക്കി കൊടുക്കാനുള്ള തന്ത്രം കൂടിയാണ് ഈ നീക്കത്തിന് പിന്നിലുള്ളത്.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications