Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ധരാമയ്യ ഇല്ലെങ്കില്‍ വേണ്ട; കോളാര്‍ കൈവിടാന്‍ കോണ്‍ഗ്രസില്ല, എന്തുകൊണ്ട് ഇത്ര പ്രാധാന്യം

ബെംഗളൂരു: സിദ്ധരാമയ്യ പിന്‍മാറിയെങ്കിലും കോളാറില്‍ പോരാട്ടം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ ഇവിടെ മത്സരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിജയം സ്വപ്‌നം കാണുന്ന സീറ്റാണിത്. അതുകൊണ്ടാണ് സിദ്ധരാമയ്യയോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. ഇപ്പോഴിതാ ശക്തനായ ഒരു സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് ഇവിടെ തേടുകയാണ്. എന്നാല്‍ സിദ്ധരാമയ്യ രണ്ടാം മണ്ഡലമായി കോളാറിനെ കാണുന്നുണ്ട്.

ഇപ്പോള്‍ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും പരിക്കില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് സിദ്ധരാമയ്യയുടെ ശ്രമം.കോളാറില്‍ നിന്ന് മത്സരിച്ചാല്‍ ഉറപ്പായും വിജയിക്കുമെന്നാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച്ചയാണ് കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. വരുണ മത്സരിക്കാനായി തിരഞ്ഞെടുത്തെങ്കിലും, കോളാറിന്റെ കാര്യത്തില്‍ സിദ്ധരാമയ്യ പിന്നോട്ടില്ലെന്നാണ് നേതാക്കളെ അറിയിച്ചിരിക്കുന്നത്.

CONGRESS

സംസ്ഥാനത്തെ ഏറ്റവും പ്രബല നേതാവാണ് സിദ്ധരാമയ്യ. 2013 മുതല്‍ മുതല്‍ 2018 വരെ അദ്ദേഹം സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു. ചാമുണ്ഡേശ്വരിയില്‍ നിന്നാണ് സിദ്ധരാമയ്യ തന്റെ രാഷ്ട്രീയ യാത്ര തുടങ്ങിയത്. 1983 മുതല്‍ 2006 വരെ 7 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഇവിടെ സിദ്ധരാമയ്യ മത്സരിച്ചിട്ടുണ്ട്.2008ല്‍ വരുണയില്‍ നിന്നാണ് സിദ്ധരാമയ്യ മത്സരിച്ചത്.

2018 സിദ്ധരാമയ്യക്ക് മോശം വര്‍ഷമായിരുന്നു.ബദാമിയിലും ചാമുണ്ഡേശ്വരിയിലും അദ്ദേഹം മത്സരിച്ചു. ബദാമിയില്‍ രണ്ടായിരത്തില്‍ താഴെ വോട്ടിനായിരുന്നു ജയം. ചാമുണ്ഡേശ്വരിയില്‍ തോല്‍ക്കുകയും ചെയ്തു. കോളാര്‍ പക്ഷേ കോണ്‍ഗ്രസിന്റെ മണ്ഡലമേയില്ല. ഒരു സെമി അര്‍ബന്‍ സീറ്റാണിത്. 40 ശതമാനം നഗര വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഇവിടെ ഇതുവരെ 5 തവണ മാത്രമാണ് വിജയിച്ചത്.

1983 മുതല്‍ രണ്ട് തവണ മാത്രമാണ് കോളാറില്‍ കോണ്‍ഗ്രസ് വിജയിച്ചത്. 2018ല്‍ ജെഡിഎസ്സിന്റെ ശ്രീനിവാസ ഗൗഡ 24 ശതമാനം കൂടുതല്‍ വോട്ടിനാണ് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയത്.2008, 2013, വര്‍ഷങ്ങളില്‍ സ്വതന്ത്ര എംഎല്‍എ വരതൂര്‍ പ്രകാശാണ് ഇവിടെ വിജയിച്ചത്. കഴിഞ്ഞ 30 വര്‍ഷത്തില്‍ കോണ്‍ഗ്രസ് 2004ല്‍ മാത്രമാണ് ഇവിടെ വിജയിച്ചത്. അന്ന് വിജയിച്ചതും ശ്രീനിവാസ ഗൗഡയായിരുന്നു.

അദ്ദേഹം അന്ന് കോണ്‍ഗ്രസിലായിരുന്നു. ഇത്തവണ മത്സരിക്കാനില്ലെന്ന് ഗൗഡ അറിയിച്ചതാണ്. കോണ്‍ഗ്രസില്‍ ചേരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് കോളാര്‍ ശരിക്കും കടുപ്പമേറിയ സീറ്റാണ്. ജനതാദളിന് കൂടുതല്‍ സ്വാധീനമുള്ള മണ്ഡലമാണിിത്. 1983ല്‍ ഈ സീറ്റ് കോണ്‍ഗ്രസില്‍ നിന്നാണ് അവര്‍ പിടിച്ചെടുത്തത്.

ഗൗഡയുടെ സാന്നിധ്യമാണ് ഇവിടെ കോണ്‍ഗ്രസിനെ ശക്തമാക്കുന്നത്. സിദ്ധരാമയ്യക്കായി ഈ സീറ്റ് ഒഴിഞ്ഞുകൊടുക്കാനാണ് ശ്രീനിവാസ ഗൗഡയുടെ തീരുമാനം. ഇത് കോളാറിലെ പോരാട്ടം കോണ്‍ഗ്രസിന് അനുകൂലമാക്കുന്നുണ്ട്.

വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+