ഹൈക്കമാന്‍ഡ് പറഞ്ഞത് സിദ്ധരാമയ്യ കേട്ടു; തോല്‍വി ഭയന്ന് മണ്ഡലം മാറുന്നു; മത്സരിക്കുക ഈ സീറ്റില്‍
ബെംഗളൂരു: കര്‍ണാടകത്തില്‍ മത്സരിക്കാനുള്ള സീറ്റ് മാറ്റാന്‍ ഒരുങ്ങി സിദ്ധരാമയ്യ. കോലാറില്‍ അദ്ദേഹം മത്സരിക്കാന്‍ യാതൊരു സാധ്യതയും ഇനിയില്ല. പകരം മണ്ഡലം മാറാനാണ് അദ്ദേഹത്തിന്റെ നിശ്ചയം. വരുണയില്‍ നിന്ന് മത്സരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ഇത് കോണ്‍ഗ്രസിനെ സംബന്ധിച്ച് സേഫ് സീറ്റാണ്. സിദ്ധരാമയ്യ കോളാറില്‍ നിന്ന് മത്സരിച്ചാല്‍ ഉറപ്പായും തോല്‍ക്കുമെന്നാണ് പാര്‍ട്ടിയുടെ ഇന്റേണല്‍ സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. അതോടെ മണ്ഡലം മാറാന്‍ ഹൈക്കമാന്‍ഡ് തന്നെ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയാണ് വരുണയില്‍ നിന്ന് മത്സരിക്കുന്നത്. ഈ സീറ്റ് യതീന്ദ്ര സിദ്ധരാമയ്യക്കായി ഒഴിഞ്ഞു കൊടുക്കും. നേരത്തെ ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം സിദ്ധരാമയ്യക്കായി നല്‍കിയിരുന്നു. മണ്ഡലം തീരുമാനിക്കുന്ന കാര്യത്തില്‍ ഒരു ശതമാനം പോലും റിസ്‌കെടുക്കടുക്കേണ്ടെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. അതേസമയം സിദ്ധരാമയ്യ കോളാറില്‍ നിന്ന് മത്സരിക്കണമെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ ആവശ്യം. ഉറപ്പായും ജയിക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ നേതൃത്വത്തിന് ഒട്ടും വിശ്വാസമില്ല.

കോലാറില്‍ നിന്ന് നിരവധി പ്രവര്‍ത്തകരാണ് സിദ്ധരാമയ്യയുടെ വീടിന് മുന്നിലെത്തിയത്. ഹൈക്കമാന്‍ഡ് തന്നോട് കോലാറില്‍ നിന്ന് മത്സരിക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡ് തന്നോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സിദ്ധരാമയ്യ പ്രവര്‍ത്തകരെ അറിയിച്ചു. തനിക്ക് കോളാറില്‍ നിന്ന് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് നേരത്തെ സിദ്ധരാമയ്യ പറഞ്ഞിരുന്നു. തന്റെ മകനോടും ഭാര്യയോടും ചോദിച്ച ശേഷം മണ്ഡലത്തിന്റെ തീരുമാനത്തില്‍ തീരുമാനമെടുക്കുമെന്നായിരുന്നു സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. അതേസമയം യതീന്ദ്ര ഇതോടെ എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം വന്നിരിക്കുകയാണ്.
കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്‌നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം
ഹൈക്കമാന്‍ഡ് തന്നെ വരുണയില്‍ നിന്ന് മത്സരിക്കാന്‍ അനുവദിച്ചെന്നാണ് സിദ്ധരാമയ്യ പ്രവര്‍ത്തകരെ അറിയിച്ചത്. കര്‍ണാടകയിലെ 25 നിയമസഭാ മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള ക്ഷണം തനിക്ക് പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ചതായി സിദ്ധരാമയ്യ അവകാശപ്പെട്ടു. എന്നാല്‍ കുടുംബാംഗങ്ങള്‍ നിര്‍ദേശിച്ചത് വരുണയാണ്. ഹൈക്കമാന്‍ഡിനോട് ഇക്കാര്യം പറഞ്ഞതായും സിദ്ധരാമയ്യ പറഞ്ഞു. മറ്റൊരു മണ്ഡലമാണ് കോലാറിനേക്കാള്‍ നല്ലതെന്ന് തന്നോട് കുടുംബത്തിലുള്ളവര്‍ പറഞ്ഞു. അതുകൊണ്ട് വരുണ തന്നെ തിരഞ്ഞെടുത്തു. ഹൈക്കമാന്‍ഡിനെ ഇക്കാര്യം പിന്നാലെ തന്നെ അറിയിച്ചതായും സിദ്ധരാമയ്യ പറഞ്ഞു.












Click it and Unblock the Notifications